ഒരിക്കൽ ഒരു സ്വാമിജിയുടെ വീട്ടിൽ പരിചയക്കാരനായ ജ്യോതിഷിവന്നു ...സൗഹൃദത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ജ്യോതിഷി.അദ്ദേഹം നോക്കുമ്പോൾ ഭഗവാന്റെ ഗീതോപദേശത്തിന്റെ ചിത്രത്തിന്റെ മുന്നിൽ നെയ്ദീപം തെളിയുന്നു ...നിമിത്ത ശാസ്ത്രത്തിൽ പണ്ഡിതനും കൂടിയായ ജ്യോതിഷി സ്വാമിയോട് പറഞ്ഞു...ഹേ ഗുരുജി ഈ ഫോട്ടോ വീട്ടിൽ വെച്ചാൽ കുടുംബം നശിക്കും,പല കുടുംബങ്ങളും നശിച്ചിട്ടുണ്ട് കലഹമുണ്ടാവും, അതുകൊണ്ട് ഈ ഫോട്ടോ ഉടൻതന്നെ മാറ്റണം ...
കാരണം ഭഗവത് ഗീത വായിക്കുന്നതും,യുദ്ധമുഖത്തു നിൽക്കുന്ന ഈ ഫോട്ടോവെച്ചു വിളക്ക് തെളിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം..
സ്വാമിജി ജ്യോതിഷിയോട് ചോദിച്ചു ...നിങ്ങൾ ഭഗവത് ഗീത വായിച്ചിട്ടുണ്ടോ?..അദ്ദേഹം പറഞ്ഞു ..ഞാൻ നിരവധി ആചാര്യന്മാരുടെ പ്രഭാഷണം കേട്ടിട്ടുണ്ട് ..സ്വാമിജി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു... മുഹമ്മദീയര് വിശുദ്ധ ഗ്രന്ഥമായ ഖുർആൻ പഠിക്കും,ക്രിസ്തുമത വിശ്വാസികൾ ബൈബിൾ പഠിക്കും..എന്നാൽ ഹൈന്ദവസംസ്കാരത്തിൽ വിശ്വസിക്കുന്നു എന്നുപറയപ്പെടുന്ന നിന്നെപ്പോലുള്ള ആളുകൾ ഗീത പഠിക്കാറില്ല നിങ്ങളാണ് സമൂഹത്തിന് അപമാനം ..ഈ സമൂഹത്തെ വഴിതെറ്റിക്കുന്നത് ..ഭഗവത് ഗീതയുടെ ഒന്നാം അദ്ധ്യായത്തിന്റെ പേരുപോലും അറിയാത്ത മൂഢന്മാരെ കുറിച്ച് ഗീതയുടെ 7/15 ഭഗവാൻ പറഞ്ഞിട്ടുണ്ട്..നിന്നെ പോലെയുള്ളവരെ സംബന്ധിച്ച്...അതുപോട്ടെ
ഇവിടെ വന്നസ്ഥിതിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞുതരാം ...കാരണം നീ എന്റെ കുടുംബത്തിന്റെ വിളക്ക് കെടുത്താൻ ശ്രമിച്ചതല്ലേ ..
കഠോപനിഷത്തിലെ ചില വരികള്‍ ഞാൻ പറഞ്ഞു തരാം ..
'ആത്മാവാണ് രഥത്തില്‍ യാത്ര ചെയ്യുന്നത്,
ശരീരമാണ് രഥം
ബുദ്ധി അഥവാ ബോധമാണ് രഥത്തിന്റെ സാരഥി
മനസാണ് കടിഞ്ഞാണ്‍
പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ '
(കഠോപനിഷത് 1.3.31.3.4)
ഈ ചിത്രത്തില്‍ കാണുന്ന ഓരോന്നിനെയും കുറിച്ചുള്ള വിവരണം ആണിത്. അവിടെ അര്‍ജുനനും, കൃഷ്ണനും ആളുകള്‍ അല്ല, മറിച്ചു ആത്മാവും,അതിനെ നയിക്കുന്ന പരമാത്മാവുമാണ് . ചുരുക്കിപ്പറഞ്ഞാല്‍, മഹാഭാരത യുദ്ധം പുറത്തല്ല നടക്കുന്നത് മറിച്ചു നമ്മുടെ എല്ലാം ഉള്ളില്‍ തന്നെയാണ്.മഹാഭാരതം എന്ന ഇതിഹാസവും കഠോപനിഷത്തും എല്ലാം സാധാരണക്കാര്‍ക്ക്മനസിലാക്കാന്‍ വേണ്ടി രചിക്കപ്പെട്ടതാണ്..ഈ ഭൂമിയിൽ ജീവിക്കുന്ന അഥവാ ജീവിതത്തിന്റെ കുരുക്ഷേത്രത്തിൽ ജീവിക്കുന്ന എല്ലാ ശരീരങ്ങളിലും ഭഗവാനും ആത്മാവുമുണ്ട്..അതായത് ..ആത്മാവും പരമാത്മാവും രണ്ടല്ല അതുകൊണ്ടാണ് ശങ്കരാചാര്യസ്വാമികൾ"അദ്വൈതം" എന്നുപറഞ്ഞത്..ഇവിടെ നിന്റെ ദുഃഖങ്ങളും,ദുരിതങ്ങളും,ദുരന്തങ്ങളും ,ദുർചിന്തകളും,ദുരാഗ്രഹങ്ങളും എല്ലാം ദുര്യോധനനാണ്..ആ ദുര്യോധനനെ ജയിക്കണമെങ്കിൽ നിനക്ക് ഭഗവാന്റെ ഉപദേശം കേൾക്കേണ്ടിവരും..ഇല്ലെങ്കിൽ എന്താവും എന്ന് ഗീത 18/ 58 ഭഗവാൻ പറഞ്ഞിട്ടുണ്ട് .. വീട്ടിൽ വെച്ചു വിളക്കുതെളിക്കാൻ ഗീതോപദേശംപോലെ അർത്ഥവത്തായ ചിത്രം വേറെയില്ല..നമ്മുടെ ജീവന്റെ പ്രതിരൂപം തന്നെയാണ് ഈ ചിത്രം ..അതുകൊണ്ട് ഇനിയെങ്കിലും അന്ധവിശ്വാസത്തെ മാറ്റി ഗീതാശാസ്ത്രത്തെ പിൻതുടരൂ...ശാസ്ത്രത്തിന്റെ പിഴവല്ല എന്റെ തെറ്റാണ് എന്നുപറഞ്ഞു അദ്ദേഹം സ്വാമിജിയെ സാഷ്ടാംഗം നമസ്കരിച്ചു ഭഗവത് ഗീതയും കൊണ്ട് യാത്രയായി..
പിന്നീട് ആ ജ്യോതിഷി ഗുരുവായൂരപ്പനെ സേവിച്ചു ഗുരുവായൂരിൽ താമസിച്ചു എന്നാണ് കേൾവി ..ഹരേ കൃഷ്ണ ..കണ്ണന്റെ അനുഗ്രഹ ഗീത വായിക്കൂ...🙏 പ്രചരിപ്പിക്കൂ...🙏

No comments:
Post a Comment