ശിവപുരാണമാഹാത്മ്യം
ഹിന്ദുക്കളുടെ മഹത്തായ പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. പതിനെട്ടു പുരാണങ്ങളിൽ പ്രശസ്തമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ഈ പുരാണം ശിവൻ ഉപദേശിച്ചതുകൊണ്ടും,ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നതുകൊണ്ടുമാണ് "ശിവപുരാണം"എന്നപേര് ലഭിച്ചത്. സമ്പൂർണ്ണ ശാസ്ത്ര സിദ്ധാന്തങ്ങൾ കൊണ്ട് സമ്പന്നവും ഭക്തി വർദ്ധകവും ശ്രീപരമേശ്വരന് പരമപ്രീതികരവുമാണ് ശിവപുരാണം. വർണ്ണങ്ങൾക്ക് രസായനമാകത്തക്കവണ്ണം ദിവ്യവും അമൃതസ്വരൂപവുമാണിത്. കാലസർപ്പത്തിൽ നിന്നു ഭയപ്പെട്ടു കഴിയുന്നവരെ സർവ്വഥാ രക്ഷിക്കുവാൻ ഈ ഗ്രന്ഥത്തിന് വളരെയധികം ശേഷിയുണ്ട്. കലിയുഗത്തിൽ ഈ പുരാണത്തിന് വിശേഷിച്ച് വളരെയേറെ പ്രസക്തിയുണ്ട്. ഈ യുഗത്തിൽ പ്രായേണ ജീവൻമാർ അസുരസ്വഭാവത്തോടു കൂടിയവരാണ് അവരെ ശുദ്ധീകരിക്കാൻ സർവ്വശ്രേഷ്ഠമായ ഉപായം ശിവപുരാണശ്രവണമാണ്. പാപികളും ദുഷ്ടന്മാരും കാമക്രോധാദിമഗ്നരുമായ അധമ ജനങ്ങൾപോലും ശിവപുരാണ ശ്രവണ പഠനങ്ങളാൽ ശുദ്ധീകരിക്കപ്പെടുന്നു. അവരുടെ മാനസിക വികാരങ്ങളെ തടഞ്ഞു നിർത്തുന്നതിന് ജ്ഞാനവും വൈരാഗ്യരഹിതവുമായ ഭക്തിയുംകൊണ്ട് വിവേകം വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമായ ഒരു മാർഗ്ഗമാണ് ശിവപുരാണകഥ കേൾക്കുക. ആ വഴിക്ക് അന്ത:കരണത്തിന് വിശേഷശുദ്ധിയും ആ വഴി ശിവ പ്രാപ്തിയും ഉണ്ടാകുന്നതിന് കാരണമാകുന്നു. കലിയുഗത്തിൽ ജനിച്ച മനുഷ്യർക്ക് പരമമായ ഹിതം നൽകുവാൻ പര്യാപ്തമായ ഈ പുരാണം അനേകം ശ്ലോകങ്ങളാൽ വിരചിതമാണ്. ഇതിനെ നിരന്തരം അനുസന്ധാനം ചെയ്യുന്നവർ അഥവാ പ്രതിദിനം പ്രേമപൂർവ്വം പാരായണം ചെയ്യുന്നവർ പുണ്യാത്മാക്കളായി തീരുന്നു. മൃത്യുകാലത്തിൽ ഈ പുരാണം ഭക്തിപൂർവ്വം ശ്രദ്ധിക്കുന്നവർക്ക് ഭഗവാൻ ശ്രീപരമേശ്വരൻ സ്വപദത്തിനു സായൂജ്യം നൽകുന്നു. ശിവപുരാണത്തെ ആദരപൂർവ്വം അനുദിനം പൂജിക്കുന്നവർക്ക് സംസാരത്തിൽ സമ്പൂർണ്ണമായും ഭുക്തിസുഖവും ഒടുവിൽ മുക്തിസുഖവും ലഭിക്കുന്നതാണ്.......
🙏ശംഭോ മഹാദേവാ🙏

No comments:
Post a Comment