അരുണാചല രമണന്‍
ശ്രീനാരായണ ഗുരുവും ശിഷ്യനായിരുന്ന അമൃതനാഥയതീന്ദ്രനും ഭഗവാന്‍ രമണ മഹര്‍ഷിയോടു വലിയ ആദരവായിരുന്നു. രമണ മഹര്‍ഷിയുടെ സന്നിധിയില്‍ അനുഭവപ്പെട്ടിരുന്ന അവാച്യമായ ശാന്തിയും പിന്നെ മഹര്‍ഷിയുടെ മഹിമയും കണ്ട് അമൃതനാഥയതീന്ദ്രന്‍ ഭഗവാനെ കുറിച്ച് വലിയ സങ്കല്പങ്ങള്‍ വച്ച് പുലര്‍ത്തി. രമണ ഭഗവാന്‍ സുബ്രഹ്മണ്യന്റെയോ സാക്ഷാല്‍ അരുണാചല ശിവന്റെയോ അവതാരമാണെന്നു വരെ അദ്ദേഹം സംശയിച്ചിരുന്നു.
ഗുരുമഹിമയെ കുറിച്ചുള്ള തന്റെ ഈ സംശയം ഭഗവാനോട് തന്നെ ചോദിക്കാം എന്ന് അമൃതനാഥ യതീന്ദ്രന്‍ തീര്‍ച്ചയാക്കി. വിരൂപാക്ഷ ഗുഹയില്‍ വച്ച് ഭഗവാനില്ലാത്ത സമയം അദ്ദേഹം കടലാസില്‍ തന്റെ സംശയം ഒരു മലയാള ശ്ലോകമായി എഴുതി ഭഗവാന്റെ ഇരിപ്പിടത്തിനു സമീപം വച്ചു. ആ ശ്ലോകം ഇപ്രകാരം ആയിരുന്നു.
അരുണാചലശിഖരോപരി വിരുതാര്‍ന്നൊരു ഗുഹയില്‍
കരുണാകര വിരുതാവലി ഭഗവാന്‍ മുനി രമണന്‍
ഹരിയോ ശിവഗുരുവോ വരരുചിയോ യതിവരനോ
അറിവാനൊരു കുതുകം മമ ഹൃദയേ ഗുരുമഹിമ
(അരുണാചല പര്‍വത ശിഖരത്തിലെ വിരൂപാക്ഷ ഗുഹയില്‍ കരുണയുടെ മൂര്‍ത്തിമത് രൂപമായ ഭഗവാന്‍ രമണന്‍ വിരാജിക്കുന്നു. ആരാണ് ഇദ്ദേഹം? ഭഗവാന്‍ മഹാവിഷ്ണുവോ, ശിവഗുരുവായ സുബ്രഹ്മണ്യനോ, പണ്ഡിത ശ്രേഷ്ഠനായ വരരുചിയോ അതോ ശ്രേഷ്ഠനായ യതിയോ? ഈ ഗുരുമഹിമയെ അറിയാന്‍ എന്റെ ഹൃദയത്തില്‍ ഒരു ജിജ്ഞാസ.)
മലയിലെ തന്റെ പതിവ് നടത്തത്തിനുശേഷം
ശേഷം വിരൂപാക്ഷ ഗുഹയില്‍ ഭഗവാന്‍ മടങ്ങിയെത്തി. അമൃതനാഥ യതീന്ദ്രന്‍ എഴുതിവച്ച കടലാസിന്റെ മറുപുറത്തില്‍ മലയാള ശ്ലോകമായി ഭഗവാന്‍ മറുപടി എഴുതി.
ഹരിയാദിയപരജീവദഹരനീരജഗുഹയില്‍
അറിവായ് രമി പരമാത്മനെ അരുണാചല രമണന്‍
പരമാദര പരനായ് ഹൃദിപരനാര്‍ന്നൊരു ഗുഹയാര്‍ന്ന-
അറിവാം വിഴിതുറന്നീ നിജമറിവായത് വെളിയാം
(മഹാവിഷ്ണു മുതല്‍ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ഹൃദയ ഗുഹയില്‍ അറിവായി, ആനന്ദസ്വരൂപമായി വിരാജിക്കുന്ന പരമാത്മാവാണ് അരുണാചല രമണന്‍. ഭക്തിയോടെ, പരമാദരവോടു കൂടി ഹൃദയത്തില്‍ ആഴ്ന്നിറങ്ങി വിചാരം ചെയ്താല്‍ രമണന്റെ അപരിമേയമായ യഥാര്‍ത്ഥ സ്വരൂപം അറിയാം.)

No comments:
Post a Comment