ശ്രീമന്നാരായണീയം
ദശകം. 4,ശ്ലോകം. 5 👆
ത്വദാശ്രയാഃ = അവിടുത്തെ ശരണം പ്രാപിച്ച അടിയങ്ങൾ
ധ്യാനയോഗനിരതാഃ = ധ്യാനയോഗത്തിൽ തൽപരന്മാർ ആയിട്ട്
വിസ്ഫുടാവയവഭേദസുന്ദരം ത്വദ്വപുഃ = അങ്ങേയുടെ, അവയവങ്ങൾ തെളിഞ്ഞു മിന്നുന്ന ആ മനോഹര രൂപം,
സുചിരശീലനാവശാത് ആശ്രമം മനസി ചിന്തയാമഹേ = സുദീർഘമായ ധ്യാനയോഗത്താൽ ക്ലേശം കൂടാതെ മനസ്സിൽ സങ്കല്പിച്ചു കൊള്ളാം.
അങ്ങേയെ ആശ്രയിച്ചു കൊണ്ട് , അങ്ങേയുടെ രൂപത്തെ ധ്യാനയോഗം ചെയ്ത് ശീലിക്കാം എന്ന്
തുടക്കത്തിൽ മുഴുവൻ രൂപവും മനസ്സിൽ തെളിഞ്ഞു വരില്ല. ഗുരുവായൂരപ്പാ! എന്ന് പറയുമ്പോൾ തന്നെ, ഗുരുവായൂരപ്പനെയും കാണാം. ഉടനെ മനസ്സിൽ advertisement അതാണ് മനസ്സിന്റെ പ്രത്യേകത. മനസ്സ് ഏകീഭവിക്കില്ല. അതിനാൽ ,ഭഗവാന്റെ ഏതെങ്കിലും അവയവങ്ങളെ കണ്ടു കൊണ്ട്, ഉദാ. പുഞ്ചിരിക്കുന്ന ഭഗവാന്റെ മുഖം മാത്രം കണ്ടു കൊണ്ട്, അത് അല്പനേരം നോക്കിക്കണ്ട്, അതുപോലെ തന്നെ കണ്ണുകൾ, കിരീടം, മാത്രം കണ്ട് കൊണ്ട് ,നെറ്റിത്തടം, വനമാല, ഇങ്ങനെ ഓരോന്നായി മനസ്സിൽ കണ്ടുകൊണ്ട്, ക്രമേണ, കുറേനേരം കണ്ടുകൊണ്ട് മനസ്സിൽ അതിനെ തന്നെ ഉറപ്പിച്ചു കൊണ്ടുവന്നാൽ, കുറെക്കഴിയുമ്പോൾ പ്രയത്നം കൂടാതെ ഗുരുവായൂരപ്പനെ കാണാൻ സാധിക്കും. ഒരു പരിശ്രമവും ഇല്ലാതെ, Mobile കൊണ്ടു നടക്കണില്ലേ , പോക്കറ്റിനുള്ളിൽ, അല്ലങ്കിൽ ബാഗിൽ തപ്പുമ്പോഴേക്കും, മനസ്സ് അവിടെ എത്തും. ഒരു ശബ്ദം കേട്ടാൽ അപ്പോൾ മനസ്സ് പറയും മൊബൈൽ നിന്നാണ് എന്ന്. മനസ്സ് നോക്കൂ, എത്ര മാത്രം മൊബൈലുമായി ഏകീഭവിച്ചിരിക്കുന്നു.
അതുപോലെ , മനസ്സും ഭഗവാനുമായി ഏകീഭവിച്ചുകൊള്ളാം, എന്ന് ശ്രീ ഭട്ടതിരിപ്പാട് പറയുന്നു. മനസ്സ്, മുന്നിൽ കാണുന്ന ഭഗവാനുമായി ഏകീഭവിച്ചാൽ , ഉള്ളിൽ ഇരിക്കുന്ന ഭഗവാനുമായി, ആ ഒരു അവസ്ഥ വരും🙏
യഥാദ്രി പ്രഭവാ നദ്യഃ
പർജ്ജന്യാപൂരിതാഃ പ്രഭോ
വിശന്തി സർവ്വതഃ സിന്ധും
തദ്വത് ത്വാം ഗതയോfന്തതഃ
മഴ പെയ്തു മലമുകളിൽ നിന്നും നിറഞ്ഞ് ഒഴുകി വരുന്ന പുഴകൾ ഏതു ഭാഗത്തു നിന്ന് വന്നാലും ആഴിയിൽ തന്നെ ലയിക്കുന്നതു പോലെ സർവ്വോപാസകന്മാരുടേയും ഗതികൾ അങ്ങിനെ തന്നെ പ്രാപിക്കുന്നു.🙏
തസ്യ തസ്യാചലാം ശ്രദ്ധാം
താമേവ വിദധാമൃഹം
ഗീത .7.20.21
അവരവരുടെ സ്വഭാവത്തിന് വിധേയരായി, അതാത് ആഗ്രഹങ്ങൾ കൊണ്ട്, വിവേകം നശിച്ച് അന്യദേവതമാരെ, അതാത് നിയമ പ്രകാരം ആളുകൾ പ്രാപിക്കുന്നു. ആരാര്, ഏതെത് ദേവതാ മൂർത്തിയെ വിശ്വാസ പൂർവ്വം പൂജിക്കുവാൻ ആഗ്രഹിക്കുന്നുവോ, അവരവർക്ക്, അതാതിൽ തന്നെ ഞാൻ വിശ്വാസം ഉറപ്പിക്കുന്നു🙏
ഭാഗവത്തിൽ 10 .40. 11-ൽ ഇതേ ആശയം വളരെ മനോഹരമായി പ്രതിപാദിക്കുന്നുണ്ട്.🙏

No comments:
Post a Comment