Tuesday, April 09, 2019

ശ്രീമദ് ഭാഗവതം 115*
കൃപാനന്ദ വാര്യർ എന്ന് പറഞ്ഞ് തമിഴിൽ പ്രഭാഷണം ചെയ്യുന്ന ആളുണ്ടായിരുന്നു. അദ്ദേഹം പറയും ധാരാളം പുണ്യം ചെയ്തണ്ടെങ്കിൽ അമേരിക്ക യിൽ പോയി നായ ആയിട്ട് ജനിക്കും അത്രേ. അമേരിക്കയിൽ പോയി മനുഷ്യനായിട്ട് ജനിച്ചാൽ പിന്നെയും പ്രവർത്തിക്കണം. നായ ആണെങ്കിൽ നല്ല വണ്ണം നോക്കും. മക്കളേക്കാളും നല്ല വണ്ണം നോക്കും. കാറില് വെയ്ക്കും. എല്ലാവരും അതിനെ ലാളിച്ചിട്ട് പോകും. സുഖായിട്ട് കാറിലിരിക്കും.
വാസനക്കനുസരിച്ചാണ് ജന്മം. വീണ്ടും അവിടെ തന്നെ വന്നു ജനിക്കേണ്ടി വരും. ഒരു മുത്തശ്ശി പറഞ്ഞു. "നിങ്ങള് പറഞ്ഞത് വളരെ നന്നായി. എനിക്കീ വീട്ടിൽ തന്നെ വരണം ന്നണ്ട്. ഇതിപ്പോ വളരെ എളുപ്പായല്ലോ." പക്ഷേ ചിലപ്പോ സാധിക്കില്ല്യ. വേറെ ഏതെങ്കിലും മുത്തശ്ശനോ മുത്തശ്ശിയോ ണ്ടാവും വരാൻ. നമ്മുടെ ലൈൻ തെറ്റിപ്പോയാൽ എലി, പെരുച്ചാഴി, പൂച്ച, നായ, പല്ലി എന്തെങ്കിലുമൊക്കെ രൂപത്തിൽ വരും. പേരക്കുട്ടി ഒക്കെ ചിലപ്പോ തല്ലും, കല്ലെറിയും. എലിയാണെങ്കിൽ കൂട്ടില് പിടിച്ച് വെള്ളത്തിൽ മുക്കും. പേരക്കുട്ടിക്കറിയില്ലല്ലോ മുത്തശ്ശി ആണോ മുത്തശ്ശനാണോ എന്നൊന്നും. ഈ വിഷമം ഒക്കെ അനുഭവിക്കേണ്ടി വരും ന്നാണ്.
പക്ഷേ ഈ ജന്മത്തിൽ നല്ലവണ്ണം ഭഗവദ് ഭജനം ചെയ്തിട്ടുണ്ടെങ്കിൽ, ഭഗവാനെ ആരാധിച്ചിട്ടുണ്ടെങ്കിൽ, ഒരു പക്ഷേ നമുക്ക് വേറെ എന്തു ജന്മം സംഭവിച്ചാലും ശരി ഈ സ്മൃതി അവിടെ ണ്ടാവും. ഭരതൻ മാനായിട്ട് ജനിച്ചത് ഒരു പ്രാരബ്ധം. മാനായിട്ട് ജനിച്ചു എങ്കിലും ആ മാനിന്റെ ശരീരത്തില് തന്റെ പൂർവ്വജന്മത്തിൽ ചെയ്ത യാഗത്തിന്റെ മുഴുവൻ സ്മൃതി അവിടെ ണ്ട്. ഒന്നും വിട്ടു പോയില്ല്യ.
നഹി കല്യാണ കൃത് കശ്ചിദ് ദുർഗ്ഗതിം താത ഗച്ഛതി. ഭഗവദ് ഭജനം ചെയ്ത ഓർമ്മയോടുകൂടെ തന്നെ മാൻ മറ്റ് മാനുകളോടൊന്നും കൂടാതെ തനിയെ നിന്നു. ഋഷികളുടെ ആശ്രമത്തിലും സത്സംഗത്തിലും ഒക്കെ ആയിട്ട് കഴിച്ചു കൂട്ടി.
ചിലപ്പോ ആശ്ചര്യമായിട്ട് നമുക്ക് മൃഗങ്ങളെ കാണാം. ഗുജറാത്തിൽ ഒരു മഹാത്മാവ് ണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു നായ ണ്ടായിരുന്നു. എല്ലാ ഏകാദശിക്കും നായ ഉപവസിക്കും. ഒന്നും കഴിക്കില്ല്യ. അദ്ദേഹം ഉപവസിക്കും. നായയും ഉപവസിക്കും. വിചിത്രമായിരുന്നു അതിന്റെ പെരുമാറ്റം. അവസാനം അതിന് സൂക്കേട് വന്ന് ശാരീരികമായി വിഷമിക്കുമ്പോ ആ മഹാത്മാ പറഞ്ഞു. "ശരീരം ഉപേക്ഷിക്കൂ. നീ ഇങ്ങനെ വിഷമിക്കുന്നതു കാണാൻ എനിക്ക് വയ്യ." ഉപേക്ഷിക്കൂ ന്ന് പറഞ്ഞു അത് ആ ക്ഷണം തന്നെ മരിച്ചു വീണത്രെ. ഈ മൃഗങ്ങളെ ഒക്കെ സാധാരണ കൂട്ടത്തിൽ കൂട്ടാൻ വയ്യ.
രമണമഹർഷിയുടെ കൂടെ ലക്ഷ്മി ണ്ടായിരുന്നു. പശു. രാവിലെ ആയാൽ നടക്കാൻ വരും. വന്ന് മഹർഷീടെ മടിയിൽ തല വെച്ചു കൊടുക്കും. ലക്ഷ്മിക്ക് വാഴപ്പഴം വേണം. മഹർഷി പഴം കൊടുക്കും അത് കഴിച്ച് അദ്ദേഹത്തെ പ്രദക്ഷിണം ചെയ്ത് അധികായ ഒരു പ്രിയം ലക്ഷ്മിക്ക്.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad

No comments: