ഭഗവദ് ഗീതാ - സാംഖ്യയോഗം - 50
( ഭഗവദ് ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകങ്ങളിൽ ഒന്ന് )
നാസ തോ വിദ്യ തേ ഭാവ:
നാ ഭാവോ വിദ്യ തേ സത:
ഉഭയോരഭി ദൃഷ്ടോന്ത:
ത്വനയോ ഹോ തത്ത്വദർശി ഭി ഹി
തത്ത്വദർശികൾ കണ്ടിട്ടുള്ള പാര മാർത്ഥിക സത്യം.തത്ത്വദർശികൾ എന്നു വച്ചാൽ ആരാണ്? ആചാര്യസ്വാമികൾ അതിന് ഭാഷ്യത്തിൽ അർത്ഥം പറയുന്നു.
" തത്വംദ്രഷ്ടും ശീലം ഏഷാം തേ തത്ത്വദർശിന: '' നമുക്ക് എപ്പോഴും പ്രപഞ്ചം കാണുന്നവരാണ് നമ്മള്. പ്രപഞ്ചദർശികളാണ്. ലോക ദർശികളാണ് . ഭേദ ദർശികളാണ്. എന്നാൽ തത്വദർശികൾ ആരാ എന്നു വച്ചാൽ തത്വം എന്നു വച്ചാൽ ഭഗവാൻ എന്നർത്ഥം. തത്വം എന്നു വച്ചാൽ ആത്മാ എന്നർത്ഥം. ഭാഗവതത്തിൽ ശ്രീമദ് ഭാഗവതം ആരംഭിക്കുമ്പോൾ സൂതൻ ശൗനകാദികളോട് പറയുന്നു , ശൗനകാദികൾ യാഗം കഴിക്കാണ് , അവർക്ക് യാഗത്തിന്റെ ഉദ്ദേശം എന്താ എന്നു വച്ചാൽ ''സ്വർഗ്ഗായ ലോകായ " സ്വർഗ്ഗത്തിലേക്ക് പോണം എന്നു പറഞ്ഞിട്ടാണ് യാഗം ചെയ്യണത്. സൂത മഹാമുനി അവരുടെ ആ ഭാവം അല്പമൊന്ന് തിരുത്താൻ വേണ്ടീട്ട് പറഞ്ഞു മനുഷ്യന്റെ പരമലക്ഷ്യം എന്താ എന്നു നിങ്ങൾക്ക് അറിയുമോ? സൂതൻ പറയണത് കാമം എന്നു ള്ളതാണ് നടുവില് നില്ക്കണത്. അത് പുരുഷാർത്ഥ മല്ല. മനുഷ്യന്റെ ഉള്ളിലുള്ള അവിദ്യ, കാമം എന്നു വച്ചാൽ ഡിസയർ, ആശ, ആഗ്രഹം . ആഗ്രഹം പുരുഷാർത്ഥമേ അല്ല കാരണം എന്താ എന്നു വച്ചാൽ അതിനു വിധിക്കണ്ട ആവശ്യമേ ഇല്ല . ആരുടെയെങ്കിലും അടുത്ത് ചെന്ന് നിങ്ങൾ ഇന്നു മുതൽ ആഗ്രഹിക്കൂ എന്ന് പറയേണ്ട ആവശ്യം ഉണ്ടോ? നിങ്ങളുടെ ആഗ്രഹങ്ങൾ ഒക്കെ പൂർത്തി ചെയ്തോളൂ എന്നു പദേശിക്കണോ? അതാണ് ലോകം മുഴുവൻ നടക്കണത്. എവിടെ നോക്കിയാലും ഈ കാമസം പൂർത്തിയേ ഉള്ളൂ . ആഗ്രഹങ്ങളെ പൂർത്തി ചെയ്യുവാനുള്ള നെട്ടോട്ടം ആണ്. അതിനു വേണ്ടി നിങ്ങൾ പണം സമ്പാദിക്കൂ എന്നു പദേശിക്കണോ? അതിനു വേദം വേണോ ഇതു പറയാനായിട്ട്. അത് ആരും ഉപദേശിച്ചിട്ടില്ലെങ്കിലും പണം സമ്പാദിക്കും. കാമം അനുഭവിക്കൂ എന്നും പണം സമ്പാദിക്കൂ എന്നും ഒരു ഋഷിയും പറയണ്ട ആവശ്യം ഇല്ല. ആരു പറഞ്ഞിട്ടില്ലെങ്കിലും മനുഷ്യൻ ചെയ്യും. അപ്പൊ ഇവിടെ അർത്ഥം കാമം എന്നു പറഞ്ഞത് എന്താ? പിടിച്ചു നിർത്തിയതാണ് , ധർമ്മത്തിനെ അധിഷ്ഠാനമായി വച്ചു കൊണ്ട് ധർമ്മത്തിന്റെ കൺട്രോളോടുകൂടെ, അതായത് എല്ലാവരും കാമത്തിനെ പാടെ ഉപേക്ഷിക്കണം എന്നു പറഞ്ഞാൽ സാധ്യവും അല്ല. വാസന ഉണ്ടല്ലോ എല്ലാവരുടെ ഉള്ളിലും. ഉപേക്ഷിക്കണം എന്നു പറഞ്ഞാൽ സാധ്യമല്ല. ഒന്നുമേ ഇല്ലാതെ ജീവിക്കണം എന്നു പറഞ്ഞാൽ സാധ്യമല്ല. അത് ഋഷികൾക്കും അറിയാം. അപ്പൊ അവര് തീരുമാനിച്ചു. ഇതിനെ ഒരേ അടിക്ക് ലൈസൻസില്ലാതെ വിട്ടാൽ മനുഷ്യൻ ഒരിക്കലും ലക്ഷ്യപ്രാപ്തി നേടില്ല. അപ്പൊ ധർമ്മം കൊണ്ട് ഇവനെ നിയന്ത്രിച്ച് വാസനകളെ പതുക്കെ ഒഴിച്ച് മാറ്റി തത്ത്വജിജ്ഞാസ ഉണ്ടാവണം . തത്വത്തിനെ അറിയാനുള്ള ജിജ്ഞാസ ഉണ്ടായി തത്വത്തിനെ അറിഞ്ഞാൽ പരമപുരുഷാർത്ഥമായ മോക്ഷം.
(നൊച്ചൂർ ജി ).
Sunil Namboodiri
No comments:
Post a Comment