Saturday, April 13, 2019

അതിനു നല്ലതേ ചെയ്യാനാകൂ. കാരണം അത് തികച്ചും പവിത്രീകൃതമാണ്. ശരീരചക്രത്തെ പ്രവര്‍ത്തിപ്പിക്കുന്ന പൂര്‍വ്വവേഗം മുഴുവനും നല്ലതാണ്. ദുഷ്ടവാസനകളെല്ലാം എരിഞ്ഞുപോയി.''
(വിവേകാനന്ദസ്വാമികള്‍)
നാം സ്നേഹിക്കുകയും ഒടുവില്‍ ദ്രോഹിക്കയും ചെയ്യുന്നു! ഏതുപോലെയെന്നാല്‍, ഒരു ജീവിക്ക് സ്വന്തം കൈകൊണ്ടു തീറ്റികൊടുത്തുവളര്‍ത്തിയ ശേഷം കൊന്നുതിന്നുംപോലുള്ള സ്നേഹബന്ധങ്ങള്‍! നാം എന്തോ ഒന്ന് തിരികെ പ്രതീക്ഷിച്ചുകൊണ്ട് ബന്ധങ്ങളെ വളര്‍ത്തുന്നു! ഇവിടെ നമ്മുടെ വാസനകളാണ് നമ്മെ നയിക്കുന്നത് ! ശരിതെറ്റുകള്‍ ചെയ്യിക്കുന്നത്! ഒരാള്‍ ജയിക്കേണ്ടത് സ്വന്തം മനസ്സിലെ പ്രേരണകളെയാണ്! മറ്റൊന്നിനെ ഹിംസിച്ചുകൊണ്ട് സ്വന്തം കാര്യം നേടുന്ന ഉള്‍പ്രേരണകളെ ജയിക്കണം. ജയിക്കേണ്ടത് മറ്റൊരാളോടും എതിര്‍ത്തിട്ടല്ല! നമ്മുടെ ശത്രുക്കള്‍ മുന്നിലല്ല, ഉള്ളിലാണ് !
ഓം.
krishnakumar kp

No comments: