Friday, April 19, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 55
തിരുമൂലർതിരുമന്ദിരത്തിൽ പറഞ്ഞു ഒരച്ഛൻ ഒരു കുട്ടിക്ക് ആന വാങ്ങി കൊടുത്തു മരം കൊണ്ടു ഉണ്ടാക്കിയത്. ആനയെ കണ്ടപ്പോൾ കുട്ടിക്ക് വലിയ സന്തോഷമായി. കുട്ടി ആനയുടെ പുറത്ത് കയറിയിരുന്നു. ആന ആന എന്നു പറഞ്ഞ് ആനയെ ഓടിച്ചു കളിക്കുന്നു. കുട്ടിക്ക് അത് ആന എന്നെ വിചാരം ഉള്ളൂ. കുറെ കഴിഞ്ഞപ്പൊൾ ആ വീട്ടിലേക്ക് ഒരു മരക്കച്ചവടക്കാരൻ വന്നു. അയാള് നോക്കി ഇത് എന്താ സാധനം എന്നു നോക്കി. നല്ല വീട്ടിയാണല്ലോ ബ്ലേഡുകൊണ്ടു സ്ക്രാച്ച് ചെയ്തു. അയാൾക്ക് ആന എന്ന വിചാരമേ ഇല്ല . അയാൾക്ക് അത് വെറും മരം. ഇതു കണ്ട് ആ യോഗി പറയാണ് " മരത്തിൽ മറന്തത് മാമ ദൈ ആ നൈ മരത്തൈ മറന്ത തു മാമ ദൈ ആനൈ. പര ത്തൈ മറത്തതു പാർമുതിർ ഭൂതം പരത്തിൽ മറന്ത തു പാർമുതിർ ഭൂതമേ, മരത്തൈ മറത്തു മാമലൈ ആനൈ. ആ നാ എന്നു നോക്കിയപ്പോൾ മദം ഇളകുന്ന ആന . ഗംഭീരം ആയ ഒരു ആനാ എന്നു കണ്ടപ്പോൾ മരം കണ്ടില്ല. അപ്പൊ മരം മറഞ്ഞു പോയി. മരം എന്ന ബുദ്ധിയേ ഇല്ല. മരം എന്നു നോക്കിയപ്പോൾ ആന ഇല്ല. അതേപോലെ ബ്രഹ്മത്തിനെ, ഈശ്വരനെ ഈ പഞ്ചഭൂതമയമായ പ്രപഞ്ചം മറച്ചിരിക്കുന്നു. നമുക്ക് ഇപ്പോൾ എന്തു കാണുന്നു ഈശ്വരൻ കാണുന്നില്ല. സ്ത്രീകൾ എന്നു കാണുന്നു, പുരുഷന്മാർ എന്നു കാണുന്നു. വേണ്ടപ്പെട്ടവർ എന്നു കാണുന്നു വേണ്ടപെടാത്തവർ എന്നു കാണുന്നു. എനിക്ക് അറിയണ വര് അറിയാത്തവര് അനേക ആരോപണങ്ങളോടുകൂടിയാണ് ഞാൻ ഇപ്പൊ ലോകത്തിനെ കാണുന്നത്. ഒന്നും വാസ്തവത്തിൽ ഉള്ള ദർശനം ഇല്ല. അപ്പോൾ നമ്മള് നോക്കുമ്പോൾ പ്രപഞ്ചം നമ്മടെ ആരോപണമാണ് കാണണത്. ആന എന്ന് ആരോപിച്ച പോലെ ഇപ്പൊ പ്രപഞ്ചത്തിൽ എന്തു കാണുന്നു ഒരു മരം, മരം കണ്ടാൽ ഉടനെ ചിത്തവൃത്തി ഇല്ലാതെ നോക്കാൻ പറ്റുമോ മരത്തില്. അതാണ് ശരിയായ ദർശനം. ശരിയായ ദർശനം എന്താ എന്നു വച്ചാൽ ഒരു ചിത്തവൃത്തിയും ഇല്ലാതെ ഒരു മരത്തിനെ നോക്കാൻ പറ്റുമോ? നോക്കില്ല. ആദ്യം തന്നെ നമ്മള് തേക്കാണ് എന്നു പറയും തേക്കിനൊക്കെ ഇപ്പോൾ നല്ല വിലയാ. അടുത്ത വിചാരം ഇതു മുറിച്ചാൽ നല്ല വില കിട്ടും . ടേബിൾ ഉണ്ടാക്കാം അങ്ങിനെ മാനസികമായി ആ തേക്കിനെ ടേബിളും കഴുക്കോലും പട്ടികയും ഒക്കെ ആക്കിക്കഴിഞ്ഞു . ഇത്രയും ഇന്റർപ്രിട്ടേഷൻ ഒരു വസ്തുവിനെ കാണുമ്പോൾ വരും. നോക്കണം ഇതാണ് കാലുഷ്യം അല്ലാതെ സാധാരണ കാമം ക്രോധം ഒന്നും അല്ല. ഭയങ്കരമായ കൺണ്ടീഷനിങ്ങ് നമ്മളെ പിടിച്ചിരിക്കാ. അതു കൊണ്ടാണ് ലോകം ഇത്രയധികം നമ്മളെ ദു:ഖിപ്പിക്കണത്. ഈ കണ്ടീഷനിങ്ങ് ഉള്ള് ന്ന് എടുത്തു കളഞ്ഞാൽ ഈ കാണുന്ന തൊക്കെ ബ്രഹ്മമയം ഈശ്വര സ്വരൂപം.
( നൊച്ചൂർ ജി ).

sunil namboodiri

No comments: