Thursday, April 25, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 60
പ്രപഞ്ചം എന്നു വച്ചാൽ എന്താ? അസ്തി, ഭാതി, പ്രിയം നാമരൂപം ചേദി അംശ പഞ്ചകം എന്നാണ്. ഉള്ളത് അത് അറിയപ്പെടുന്നു അവിടെ സ്നേഹം അതായത് ആനന്ദം സുഖം ഉണ്ട്. പിന്നെയോ നാമവും രൂപവും. ഈ നാമരൂപത്തിനെ വച്ചു കൊണ്ടാണ് വേർതിരിക്കുന്നത് ഇത് നല്ലത് ഇത് ചീത്ത എനിക്കിഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല ഒക്കെ ഈ നാമരൂപത്തിനെ വച്ചു കൊണ്ടാ. നാമരൂപത്തിനെ എടുത്തു മാറ്റിയാൽ എല്ലാം ഒന്ന്. അല്ലേ? സ്വർണ്ണം കടയിൽ നിന്നും വാങ്ങിച്ചു കൊണ്ടു വരുമ്പോൾ ഈ പാറ്റേൺവേണം ആ പാറ്റേൺവേണം കട കടയായിട്ടു കയറി ഇറങ്ങും. ഇഷ്ടപ്പെട്ടതു കിട്ടിയിട്ടില്ലെങ്കിൽ ദേഷ്യം വരും സങ്കടം വരും. എന്നിട്ട് നമുക്കിഷ്ടപ്പെട്ട പാറ്റേണിലുള്ള മാലയൊക്കെ വാങ്ങിച്ചു കൊണ്ടു വന്നു .വീട്ടിൽ വന്ന് അലമാറ തുറന്നു. പെട്ടിയില് ഇഷ്ടപ്പെട്ട പാറ്റേൺ മാലകൾ ഒക്കെ വച്ചു. ഇഷ്ടപ്പെടാ ത്തതും പൊട്ടിയതും പൊടിഞ്ഞതും  ഒക്കെ, നാളെ നാട്ടുകാരെ ഒക്കെ വിളിച്ചു കാണിച്ചു കൊടുക്കണം. അപ്പൊ ഈ പഴയത് ഒന്നും കാണാൻ പാടില്ല അപ്പൊ അതൊ ഒക്കെ വേറെപ്പെട്ടിയിലും ആക്കി വച്ചു. അപ്പൊ പുതിയ പാറ്റേൺ മാലകൾ ഒക്കെ ഒരു പെട്ടിയിലും പഴയ പാറ്റേൺ മാലകൾ ഒക്കെ വേറെ ഒരു പെട്ടിയിലും വച്ചു. രാത്രി പൂട്ടി കിടന്നപ്പോൾ കള്ളൻ വന്നു. കള്ളൻ വന്ന് അലമാറ തുറന്നപ്പോൾ പുതിയ പാറ്റേൺ പെട്ടിയും പഴയ പാറ്റേൺ പെട്ടിയും ഒക്കെ തുറന്ന് ഇത് പഴയ പാറ്റേൺവേണ്ട എനിക്ക് പുതിയ പാറ്റേൺ മതി എന്നു കള്ളൻ പറയുമോ? കള്ളന് പഴയ പാറ്റേണും പുതിയ പാറ്റേണും പൊട്ടിപ്പോയ മാലയും നല്ല മാലയും ഒക്കെ ഒന്നാണ് . കാരണം എന്താ? ആ കള്ളൻ പാറ്റേണും മാലയും വളയും നാമവും രൂപവും ഒന്നും നോക്കില്ല. അയാൾ ഒന്നേ നോക്കുള്ളൂ സ്വർണ്ണം. അതിന്റെ ബേസിക് സ്ററഫ് അല്ലേ? " കന കൈക മഹാ ബുദ്ധി ഹി " എന്നാണ് ആചാര്യ സ്വാമികൾ പറയുക. കനകത്തിൽ മാത്രം ദൃഷ്ടി . അല്ലാതെ കടക മുകുടാ ദികളിൽ ഒന്നും ദൃഷ്ടി ഇല്ല. ജ്ഞാനികളുടെ ദൃഷ്ടിയും ഇതുപോലെയാണ്. അവര് ഈ നാമത്തിനെയും രൂപത്തിനെയും ഒന്നും നോക്കില്ല. അത് സ്ത്രീ ആയിരിക്കട്ടെ പുരുഷനായിരിക്കട്ടെ. നല്ല ആളായിരിക്കട്ടെ ചീത്ത ആളായിരിക്കട്ടെ അവർക്ക് അതിന്റെ ഉള്ളിലുള്ള വസ്തു എന്താണ് മാത്രം ഒരു എക്സറേ വിഷൻ . എല്ലാത്തിന്റെ ഉള്ളിലും ഉള്ളത് ഒരേ ആത്മ. അത് സദ്ദർശനം. അതാണ് സത്തിനെ ദർശിക്കൽ. ശരീരത്തിനെ നോക്കണത് അസത്ത് ദർശനം. മാറിക്കൊണ്ടേ ഇരിക്കും. ശരീരത്തിനെ നോക്കിയിട്ടാണ് ആളുകളെ വേർതിരിക്കുന്നത് എങ്കിൽ രാഗദ്വേഷം വരും. മനസ്സിനെ നോക്കിയിട്ടാണ് ആളുകളെ വേർതിരിക്കുന്നത് എങ്കിൽ അത്യധികം വിഷമിക്കും . രാഗദ്വേഷം ഉണ്ടാവും. ആത്മാവിനെ നോക്കിയാണെങ്കിൽ ആരെയും വെറുക്കാനും ഇല്ല ആരോടും ആസക്തി വക്കാനും ഇല്ല .
(നൊച്ചൂർ ജി )

No comments: