ഗായത്രീഗീത :-
~~~~~~~~~~~~~~
'ഓം' 'ഭുഃ' 'ഭുവഃ "സ്വഃ" 'തത്' 'സവിതു' 'വരേണ്യം' 'ഭർഗോ' 'ദേവസ്യ' 'ധീമഹി' 'ധിയോ' 'യോനഃ' "പ്രചോദയാത്"
മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി ഗീതാരൂപത്തിൽ പ്രതിപാദിക്കുന്ന ലഘുകാവ്യമാണ് ഗായത്രിഗീത. സമസ്തവേദങ്ങളിലും ശാസ്ത്രങ്ങളിലുമടങ്ങിയിരിക്കുന് ന ജ്ഞാനസാഗരത്തെ സ്ഫുടം ചെയ്തിരിക്കുകയാണ് പതിനാലു ശ്ലോകങ്ങളടങ്ങിയിരിക്കുന്ന ഗായത്രിഗീതയിൽ. സന്തോഷം സമാധാനവും ആനന്ദവും ഇഴചേർത്ത് ലോകവാസം ആനന്ദപൂർണമക്കി തീർക്കാൻ ഈ ഗായത്രീ പാരായണത്തിലൂടെ സാധിക്കട്ടെ !!!
" ഔമിത്യേവ സുമാമധേയമനഘം വിശ്വാത്മനോ ബ്രഹ്മണഃ
സർവഷ്വേവ ഹിതസ്യനാമസുവസോരേതത് പ്രധാനം മതം
യം വേദാ നിഗദന്തി ന്യായ നിരതം ശ്രീസച്ചിദാനന്ദകം
ലോകേശം സമദർശിനം നിയമനം ചാകാരഹീനം പ്രഭും " …'ഓം'
ന്യായനിരതം, സച്ചിദാനന്ദം, സർവ്വേശ്വരം, സമദർശി, നിയാമകം, പ്രഭു, നിരാകാരം, എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും ധ്യാനയോഗ്യവുമായ 'ഓം' അല്ലാതെ മറ്റൊന്നുമല്ല.
~~~~~~~~~~~~~~~~~~~~~~
"ഭ്രുർ വൈ പ്രാണേ ഇതി ബ്രുവന്തിമുനയോ വേദാന്ത പാരംഗതാഃ
പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ സാമാന്യരൂപേണച
ഏതേനൈവ വിസിദ്ധ്യതേ ഹി സകലം നൂനം സമാനം ജഗത്
ദ്രഷ്ടവ്യഃ സകലേഷു ജന്തുഷു ജനൈർനിത്യമ ഹ്യ സുശ്ചത്മവത്"…...'ഭുഃ'
വേദാന്തസ്നേഹികൾ പ്രാണനെ 'ഭുഃ' എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്. ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം
~~~~~~~~~~~~~~~~~~~
ഭൂവോ നാസോ ലോകേ സകലവിപവ നിഘദിതഃ
കൃതം കാര്യം. കർത്തവ്യമിതി മനസാ ചാസ്യകരണം
ഫലാംശാം മർത്യയോ വിദധതി നവൈകർമ നിരതഃ
ലഭ്യന്ത്യേ നിത്യതേ ജഗതിഹി പ്രസാദസുമനസാം."……….. 'ഭുവഃ'
'ഭുവഃ - ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് 'ഭുവഃ' കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടുചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും.
~~~~~~~~~~~~~~~~~~~~~~~~~
" സ്വരേഷോ വൈശബ്ദോ നിഗദതി മനഃസ്ഥൈര്യകരണം
തഥാ സൗഖ്യം സ്വാസ്ഥ്യം ഹ്യുപദിശതി ചിത്തസ്യലോലതാം
നിമഗ്നത്വം സത്യവ്രത സരസി ചാചക്ഷതിഉത
ത്രിധാ ശാന്തിംഹ്യേതാം ഭൂവിച ലഭതേ സംയമരതഃ"...."സ്വഃ"
'സ്വഃ' - മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് 'സ്വഃ' നിർദ്ദേശിക്കുന്നത്. ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം. മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും വേണം…
~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~
"തതോ വൈനിഷ്പത്തിഃ സുഭുവിമതിമാൻ പണ്ഡിതവരഃ
നിജാനൻഗുഹ്യം യോമരണ ജീവനയോസ്തദഖിലം
അനന്തസംസാരേ വിചരതേ ഭയാലക്തി രഹിത
സ്തഥാ നിർമാണം വൈനിജഗതി വിധിനാം പ്രകുരുതേ"
‘തത്' - ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ് ' തത്' വെളിപ്പെടുത്തുന്നത്. അങ്ങനെയുള്ളവർ ഭയാസക്തിയില്ലാതെ അനന്തമായ ലോകത്തിൽ തന്റെ ഗതിവിഗതികളിലൂടെ യാത്ര ചെയ്യുന്നു.
~~~~~~~~~~~~~~~~~~~~
"സവിതുസ്തുപദം വിതനേതിധ്രുവം
മനുജോ ബലവാൻ വസിതേവ ഭവേത്
വിഷയാ അനുഭൂതി പരിസ്ഥിതയോ
വൈസദാത്മന ഏവ ഗണേദിതി സഃ”
'സവിതു' - ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ് 'സവിതു ' എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന് ന തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു.
~~~~~~~~~~~~~~~~~~~~~~~~
“വരേണ്യം ചൈതദ്വൈപ്കടയതി ശ്രേഷ്ഠത്വമനിശം
സദാപശ്യേച്ച്രേഷ്ഠ മനനമപി ശ്രേഷ്ഠസ്യ വിദധേത്
തഥാ ലോകേ ശ്രേഷ്ഠം സരളമനസാ കർമചഭജേത്
തദിത്ഥ്യം ശ്രേഷ്ഠത്വം വ്രജതി മനുജഃ ശോഭിത ഗുണൈഃ"
'വരേണ്യം' - നിത്യസത്യത്തിലേയ്ക്ക് ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന് 'വരേണ്യം' എന്ന പദത്തിലൂടെ മനസ്സിലാക്കാം. ഉള്ളിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്……
~~~~~~~~~~~~~~~~~~~~~~~~~
" ഭർഗോ വ്യാഹൃതിപദം ഹി നിതരാം ലോക സുലോകോഭവേത്
പാപേ പാപവിനാശനേ ത്വവിരതംദത്തവധാനോവസേത്
ദുഷ്ടാദുഷ്കൃതി ദുർവിപാക നിചയസ്തോഭ്യോ ജുഗുപ്സേദ്ധിച
തന്നാശായ വിധീയതാം ചസതതം സംഘഷമേദിഃ സഹ”…..( 'ഭർഗോ')
'ഭർഗോ' - പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് 'ഭർഗോ' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി എല്ലായിപ്പോഴും പ്രവർത്തിക്കണം.
~~~~~~~~~~~~~~~~~~~~~~
“ദേവസ്യതി തുവ്യാകരണോത്യമരതാം മർത്യോപിസ പ്രാപ്യതേ ദേവാനാമിവ ശുദ്ധദൃഷ്ടികരണാത് സേവോപചാരദ്ഭൂവി
നിസ്വർത്ഥ പരമാർത്ഥ കരമ കരണാത് ദീനായദാനാത്തഥാ
ബാഹ്യാഭ്യാന്തര മസ്യ ദേവഭൂവനം സംയുജ്യതേ ചൈവഹി"....('ദേവസ്യ' )
'ദേവസ്യ' - മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാമെന്നാണ് 'ദേവസ്യ' എന്ന പദം കൊണ്ടർഥമാക്കുന്നത്. സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും ചെയ്താൽ ദേവലോകം ലഭ്യമാക്കും.
~~~~~~~~~~~~~~~~~~~~
ധീമഹി ഭവേമ സർവവിധം ശുചിം
ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു
നോമനുജോ ലഭതേ സുഖശാന്തിം
മനേന വിനേതി വദന്തി ഹിവേദഃ …….('ധീമഹി’)
‘ധീമഹി' - പവിത്രവും പരിശുദ്ധവുമായ ഊർജ്ജത്തെ ഏവരും അകമേ സ്വീകരിക്കണമെന്നാണ് 'ധീമഹി' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ സുഖമോ ശാന്തിയോ ഉണ്ടാകില്ലെന്ന വേദങ്ങൾ ഓർമ്മിപ്പിക്കുന്നു…….
~~~~~~~~~~~~~~~~~~~~~~
“ധിയോ മത്യോന്മഥ്യാഗമനിഗമ മന്ത്രാൻ സുമതിമാൻ
വിജാനീയാത്തത്വ വിമല നവനീതം പരമിവ
യതോസ്മിൻ ലോകേ വേസംശയാഗത വിചാര സ്ഥലശതേ
മതിഃ ശുദ്ധൈവഞ്ചാ പ്രകടയതി സത്യം സുമനസേ.” ……. (ധിയോ)
'ധിയോ' - ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് 'ധിയോ' എന്ന വാക്ക് ഓർമിപ്പിക്കുന്നത്. ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ.
~~~~~~~~~~~~~~~~~~~~~~~~~
"യോനോ വാസ്തിതു ശക്തിസാധനചയോ ന്യൂനാധികഷ്ച്ചഥവാ
ഭാഗം ന്യൂനമതം ഹി തസ്യ വിധധേമാത്മ പ്രസാദായച
യൽ പശ്ചദവശിഷ്ട് ഭാഗമഖിലം തൃക്ത്വാ ഫലശാ ഗൃദി
തദ്ധീനേഷ്വഭിലാഷ വസ്തു വിതര യേ ശക്തി ഹീനാഃ സ്വയം" …. (യോനഃ)
‘യോനഃ' - ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;'യോനഃ' എന്ന പദം ഓർമ്മിപ്പിക്കുന്നത്.
~~~~~~~~~~~~~~~~~~~~~~~~
പ്രചോദയ് സ്വയം ത്വിതരാം ശ്ച മാനവാൻ
നരഃ പ്രയണായ ച സത്യ വർത്മ്മനി
കൃതം ഹി കർമാഖിലമിത്ശമംഗിനാ
വദന്തിധർമ ഇതി ഹി വിപശ്ചിതഃ ….. (" പ്രചോദയാത്")
"പ്രചോദയാത്" - ഏതിനെയാണോ വിദ്വാന്മാർ ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ സഞ്ചരിക്കേണ്ടതെന്നാണ് "പ്രചോദയാത്" എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്. മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം .
~~~~~~~~~~~~~~~~~~~~~~~
" ഗായത്രി ഗീതാം ഹ്യേതാം യോനരോവേത്തി തത്വതഃ
സമുക്ത്വാ സർവ്വദുഖേഭ്യഃ സദാനന്ദേ നിമജ്ജതി"
ആരാണോ ഗായത്രീഗീത യഥാവിധി മനസ്സിലാക്കുന്നത് അയാളിൽ നിന്നും എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ദൂരികരിക്കപ്പെടും . അയാൾ എല്ലായ്പ്പോഴും സന്തോഷം ആനന്ദവും നിറഞ്ഞവനുമായിരിക്കും
നന്ദി രാജീവ് ജി....
No comments:
Post a Comment