Thursday, April 25, 2019

ഭാഗവത ധർമ്മം
ആത്മാവ് മാത്രമേ ഉള്ളൂ .അതാണ് സത്യം ആത്മാവിനെ അറിയണം എങ്കിൽ പലതു ഉണ്ട് എന്നുള്ളത് മറക്കണം .അനേകം ഇല്ല ഏകമാണ് സത്യം എന്ന് അറിയണം .സർവ്വതിലും ഒന്നിനെ മാത്രം കാണാൻ ആദ്യം ശ്രമിക്ക്ണം .കാര്യവും കാരണവും ഒന്ന് തന്നെ എന്ന് ഗ്രഹിക്കണം .ഈ പ്രപഞ്ചം ഭഗവാന്റെ രുപം ആണ് .എല്ലാ കർമ്മങ്ങളും ഭഗവാനിൽ സമർപ്പിക്കുക
അറിവും അറിയുന്നവനും ഒന്ന് തന്നെ
ശരീരം കൊണ്ടും മനസ്സ് കൊണ്ടും ചെയ്യുന്ന കർമങ്ങൾ ഭഗവാനിൽ സമർപ്പിക്കുക 
ഇങ്ങനെ സർവ്വതിലും ഭഗവാനെ കാണുന്നവൻ ഭഗവാൻ ആയി തീരുന്നു .
അതാണ് ഭാഗവത ധർമ്മം
(നാരദൻ -ഭാഗവതം ),
gowindan namboodiri

No comments: