അദ്വയമായ പരമകാരണത്തിനൊഴിച്ച് മറെറാന്നിനും അന്തിമമായി ശാസ്ത്രീയമായ യുക്തിസഹത്വം കണ്ടെത്താൻ സാദ്ധ്യമല്ല. അവയെല്ലാം അവിദ്യയിൽപ്പെടുന്ന മാർഗ ങ്ങളുടെയും ഉപായങ്ങളുടെയും ചർച്ചകളാണ്. അവയിലെ വാദകോലാഹങ്ങളിൽ കുടുങ്ങി പോകുന്നവർ ലക്ഷ്യത്തിലെത്താതെ വഴിയിൽ അലഞ്ഞു തിരിയേണ്ടി വരും. അതു കൊണ്ട് അവനവനിഷ്ടമുള്ള മാർഗമം ഗീകരിച്ച് ലക്ഷ്യം മറക്കാതെ മുന്നോട്ടു നീങ്ങേണ്ടതാണ്. ഇക്കാര്യത്തിൽ ഉപനിഷത്തുകാട്ടിത്തരുന്ന പരമലക്ഷ്യത്തെ പിൻതുടരാത്തവർ എത്ര കേമന്മാ രായാലും അവരെ വഴിയിൽ നിന്നും മാറ്റി നിറുത്തിയിട്ടു മുന്നോട്ടു പോകാനാണ് ഭാഷ്യകാരൻ ആവശ്യപ്പെടുന്നത്. അന്ധനാൽ നയിക്കപ്പെടുന്ന അന്ധനാകാൻ ഇടവരരുതെന്നാണ് ശ്രുതിയുടേയും ആഹ്വാനം.
( പ്രൊ.ബാലകൃഷ്ണൻ നായർ - ബ്രഹ്മസൂത്രഭാഷ്യാനുവാദം).
sunil namboodiri
( പ്രൊ.ബാലകൃഷ്ണൻ നായർ - ബ്രഹ്മസൂത്രഭാഷ്യാനുവാദം).
sunil namboodiri
No comments:
Post a Comment