Sunday, April 21, 2019

ഇക്കണ്ട വിശ്വമതു മിന്ദ്രാദി ദേവകളു-
മര്‍ക്കേന്ദു വഹ്‌നികളൊടൊപ്പം ത്രിമൂര്‍ത്തികളും
അഗ്രേ വിരാട് പുരുഷ! നിര്‍മൂലമക്ഷരവു-
മോര്‍ക്കായ് വരേണമിഹ നാരായണ നമഃ
നാനാരൂപത്തില്‍ കാണപ്പെടുന്ന ഈ പ്രപഞ്ചവും ഇന്ദ്രന്‍, അഗ്‌നി, വായു മുതലായ ദേവന്മാരും സൂര്യചന്ദ്രന്മാരും ത്രിമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരും ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന അല്ലയോ വിരാട് പു
രുഷ! അങ്ങ് എന്റെ ഉള്ളില്‍ തെളിയേണമേ!
ഒരേ സത്യത്തിന്റെ വിവിധ രൂപങ്ങളായ ദൃശ്യങ്ങളാണ് ഈ പ്രപഞ്ചം നിറഞ്ഞുനി
ല്‍ക്കുന്നത്. അതുകൊണ്ട് പ്രപഞ്ചഘടകങ്ങളെല്ലാംതന്നെ ഈശ്വരന്റെ ശരീരാവയവങ്ങളാണ്. പതിന്നാലു ലോകങ്ങളിലായി നിറഞ്ഞു വിലസുന്ന പു
രുഷനെയാണ് നാം ധ്യാനിക്കേണ്ടത്. തുടര്‍ന്ന് അക്ഷരബ്രഹ്മത്തേയും ധ്യാനിക്കുക.

No comments: