ഇന്ന് കണ്ണൻ തൃക്കൈയ്യിൽ പൊന്നോടക്കുഴൽ പിടിച്ച് ,പൊന്നോടക്കുഴൽ ഊതുന്ന മനോഹര ഭാവത്തിൽ, അരയിൽ പൊൻ അരഞ്ഞാണവും ,പാദത്തിൽ പൊൻപാദസ്വരവും അണിഞ്ഞ് ,ഉണ്ണിയുടെ ഭാവത്തിൽ അതി മനോഹര ഭാവത്തിൽ ഹരേ ഹരേ...... പൊന്നോടക്കുഴൽ വായിക്കുമ്പോൾ സമസ്ത ജീവരാശികളിലും ആനന്ദം ഉണ്ടാകുമത്രെ! .... ഭഗവാനിലേക്ക് ആകർഷിക്കുകയാണ് വേണുഗാനം ചെയ്യുന്ന കണ്ണൻ..... ഭാഗവതം രചിച്ച വ്യാസന് പൂർണ്ണ മന:സമാധാനം കിട്ടാൻ വേണുഗാനമൂർത്തിയായ ശ്രീകൃഷ്ണസ്വരൂപത്തെ ധ്യാനിച്ചപ്പോളാണ് എന്ന് മഹാത്മാക്കൾ പറയാറുണ്ട്.ഇതിന് അടിസ്ഥാനമായി അവർ പറയുന്നത് ,പുത്ര ശോകത്താൽ വ്യസനിച്ച വ്യാസൻ ഭാഗവതത്തിലെ ഒരു ശ്ലോകം സ്മരിച്ചുവത്രെ!.
" ബർഹാപീഡം നടവരപു: കർണയോ: കർണികാരം
ബിഭ്രദ്വാസ: കനകകപിശം വൈജയന്തിം ച മാലാം
രന്ധ്രാൻ വേണോരധരസുധയാ പൂരയൻ ഗോപവൃന്ദൈ:
വൃന്ദാരണ്യം സ്വപദരമണം പ്രാവിശദ് ഗീതകിർതി: "
ഈ ഗാനം കേട്ട് സ്വതവെ ബ്രഹ്മത്തിൽ ലയിച്ചിരിക്കുന്ന പുത്രനായ ശ്രീശുകനിൽ മാറ്റം സംഭവിച്ചു.അച്ഛനായ വ്യാസ ഭഗവാനിൽ നിന്നും ഭാഗവതം ഗ്രഹിച്ച് കുറച്ച് ക്കാലം അവിടെ വസിച്ചുവത്രെ! ...... മുഗൾ രാജാവായ അക്ബർ പറയുമത്രെ ശേഷ്ഠനായ ഭഗവാൻ ശ്രീകൃഷ്ണനാണ്.അതും വേണുഗോപാലമൂർത്തി കാരണം ആയുധം എടുക്കാതെ പൊന്നോടക്കുഴൽ നാദത്താൽ സകല ജീവരാശികളിലും ആനന്ദം പകർന്ന് തന്നിലേക്ക് ആകർഷിക്കാൻ വെറെ ആർക്കു സാധിക്കും.......

ഗുരുവായൂരപ്പന്റെ മുരളി ഗാനലോലുപനായ ഈ സ്വരൂപം എല്ലാവരിലും ആനന്ദം പകരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഹരേ ഹരേ.
sudhir chulliyil.
No comments:
Post a Comment