വിവേക സ്പർശം
*
*" രജപുത്രരായ നിങ്ങൾ പ്രാചീനഭാരതത്തിന്റെ യശസ്തംഭങ്ങളായിരുന്നു. നിങ്ങൾ അധ:പതിച്ചപ്പോൾ ജനതയും ക്ഷയിച്ചു. ക്ഷത്രിയരുടെ പിന്തുടർച്ചക്കാർ ബ്രാഹ്മണരുടെ പിന്തുടർച്ചക്കാരനായി സഹകരിച്ചാൽ മാത്രമേ ഭാരതത്തെ ഉന്നമിപ്പിക്കാൻ കഴിയൂ. ഈ സഹകരണം പണവും പെരുമയും പങ്കിടാനാവരുത് ;മറിച്ച്, ദുർബ്ബലരെ തുണയ്ക്കാനും അജ്ഞർക്ക് വെളിച്ചം കൊടുക്കാനും, സ്വപൂർവികരുടെതായ പവിത്ര ഭൂമിയുടെ പൊയ്പോയ മഹത്വം വീണ്ടെടുക്കുവാനുമാവണം .*
*കാലം അനുകൂലമല്ലെന്ന് ആർക്ക് പറയാം? ചക്രം വീണ്ടും മേല്പോട്ട് തിരിയുകയാണ്. വിദൂരഭാവിയിലല്ലാതെതന്നെ ഭൂമിയുടെ അങ്ങേയറ്റംവരെ ചെന്ന്പറ്റുന്ന തുടിപ്പുകൾ ഭാരതത്തിൽ നിന്നും പുറപ്പെട്ടകഴിഞ്ഞിട്ടുണ്ട്. പ്രതിദിനം കൂടുതൽ ശക്തിമത്തായി മുന്നോട്ടുനീങ്ങുന്ന മാറ്റൊലികൾ ഇളക്കിവിടുന്ന ഒരു ശബ്ദം മുഴങ്ങിയിരിക്കുന്നു. ഈശബ്ദം അതിനുമുമ്പുണ്ടായിട്ടുള്ളവയെപ് പോലും അപേക്ഷിച്ച് കൂടുതൽ കരുത്തുറ്റതാണ്; അവയൊക്കെ ആകെത്തുകയായ ഒരു ശബ്ദമാണത് .സരസ്വതീതീരത്തിലെ ഋഷിമാരോടു സംസാരിച്ച ആ ശബ്ദം, പർവ്വതഗുരുവായ ഹിമവാന്റെ കൊടുമുടികളിൽ ചെന്നലച്ചു മാറ്റൊലികളുളവാക്കിയതും, കൃഷ്ണൻ ബുദ്ധൻ ചൈതന്യൻ എന്നിവരിലൂടെ സമതലങ്ങളിലേക് സർവ്വപ്ലാവകങ്ങളായ പ്രവാഹങ്ങളായി കടന്നു വന്നതുമായ ആ ശബ്ദം, വീണ്ടുമിതാ സംസാരിച്ചിരിക്കുന്നു. വീണ്ടും കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. പ്രകാശത്തിന്റെ മണ്ഡലങ്ങളിലേക്ക് കടന്നുവരിക -C&P
No comments:
Post a Comment