Saturday, April 13, 2019

ശിവാനന്ദലഹരി*

*ശ്ലോകം 36*

*ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്‍ണ്ണേ പ്രസന്നേ മനഃ*
*കുംഭേ സ‍ാംബ തവ‍ാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത്ഫലം |*
*സത്ത്വം മന്ത്രമുദീരയന്നിജശരീരാഗാരശുദ്ധിം വഹന്‍*
*പുണ്യാഹം പ്രകടീകരോമി രുചിരം കല്യാണമാപാദയന്‍*

സ‍ാംബ! – അംബികാസമേത!;

 നിജശരീരാഗാരശുദ്ധിം – എന്റെ ശരീരമാകുന്ന വസതിയുടെ ശുദ്ധിയെ;

 വഹന്‍ – ചെയ്യുന്നവനായി;

 രുചിരംകല്യാണം – അത്യുത്തമമായ മംഗളത്തെ; 

ആപാദയന്‍ – പ്രാര്‍ത്ഥിക്കുന്നവനായിരിക്കുന്ന;

 ഭക്തഃ – ഭക്തനായ ഞാ‍ന്‍ ;

 ഭക്തിഗുണാവൃതേ – ഭക്തിയാവുന്ന നൂല്‍കൊണ്ടു ചുറ്റപ്പെട്ട്;

 മുദമൃതാപൂര്‍ണ്ണേ – സന്തോഷമാവുന്ന അമൃതംകൊണ്ടു നീറയ്ക്കപ്പെട്ടതായിരിക്കുന്ന; 

പ്രസന്നേ – പരിശുദ്ധമായ;

 മനഃകുംഭേതവ – മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ;

 അംഘ്രിപല്ലവയുഗം – രണ്ടു കാല്‍ത്തളിരുകളേയും; 

സംവിത്ഫലം – ജ്ഞാനമാകുന്ന ഫലത്തേയും;

 സംസ്ഥാപ്യസത്വം – വെച്ച് സത്വഗുണപ്രധാനമായ;

 മന്ത്രം ഉദീരയന്‍ – മന്ത്രത്തെ ഉച്ചരിച്ചുകൊണ്ട്;

 പുണ്യാഹം – പുണ്യാഹകര്‍മ്മത്തെ;

 പ്രകടികരോമി – വിശദമായി ചെയ്യുന്നു.

സ‍ാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട് ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും ജ്ഞാനമാകുന്ന(നാളികേര) ഫലത്തേയും അതിന്നുപരിയായി നിക്ഷേപിച്ചു സാത്വികമന്ത്രമുച്ചരിച്ചുകൊണ്ട് പുണ്യാഹകര്‍മ്മത്തെ ചെയ്തുകൊള്ളുന്നു.

  *തുടരും*

*കടപ്പാട്* 

No comments: