വലിയ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു. ശരാശരി മനസ്സുകൾ സംഭവങ്ങൾ ചർച്ച ചെയ്യുന്നു. ഇടുങ്ങിയ മനസ്സുകൾ വ്യക്തികളെപ്പറ്റി ചർച്ച ചെയ്യുന്നു.
എലീനർ റൂസ് വെൽറ്റിന്റെ പ്രശസ്ത മൊഴികളാണിവ.
വ്യക്തിഗത സംഭാഷണങ്ങൾ അരുതെന്നല്ല മറിച്ച് നമ്മുടെ ആശയങ്ങളെയും കഴിവുകളെയും. പരദൂഷണത്തിലും വ്യക്തികളുടെ നിസ്സാര കാര്യങ്ങളിൽ ചിന്തയെ വരിഞ്ഞുകെട്ടരുതെന്ന് സാരം.
നമ്മുടെ വ്യക്തിത്വം രൂപപ്പെടുന്നതിലെ ഏറ്റവും മുഖ്യഘടകം ആശയ വിനിമയത്തിലാണ്. ഈ ആശയ വിനിമയത്തിനായി
ശരീരഭാഷ പരഹൃദയ ജ്ഞാനം തുടങ്ങി പല പല മാദ്ധ്യമങ്ങൾ സ്വീകരിക്കാറുണ്ട്.
വാക്കിനു മാത്രമല്ല ശരീരഭാഷയ്ക്കും ആശയ വിനിമയത്തിൽ പ്രധാന പങ്കുണ്ട്.പലപ്പോഴും വാക്കുകളെക്കാളെറെ ചലനങ്ങളും ഭാവങ്ങളുമായിരിക്കും സന്ദേശങ്ങൾ പകരുന്നത്.
ശരീരഭാഷ എന്നാൽ ശരീരം സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാനാവില്ല. പക്ഷേ മനസ്സിലാക്കാനാവും. നമ്മുടെ ശരീരവും അന്യന്‍െറ ശരീരവും സംസാരിക്കുന്നതറിയാം.
സംസാരിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആശയവിനിമയം സാധ്യമാക്കുന്നു എന്നുതന്നെയാണ്.
മുഖഭാവം. ആംഗ്യങ്ങള്‍ തുടങ്ങിയവയാല്‍ നാം ആശയവിനിമയം സാധ്യമാക്കുന്നതുപോലെ നാം അറിയാതെ നടക്കുന്ന ഒരുതരം ആശയവിനിമയമാണ് ഈ ശരീരഭാഷ (Body Language).
ഒരു വ്യക്തിയുടെ ഉള്ളിന്‍െറയുള്ളിലെ ചിന്തകള്‍ വിചാരങ്ങള്‍ എന്നിവ അയാള്‍ അറിയാതെതന്നെ ശാരീരിക ചലനങ്ങളിലൂടെ മനസ്സിലാക്കാം. നമ്മെ സ്നേഹിക്കുന്ന ആളെയും വെറുക്കുന്ന വ്യക്തിയെയും തിരിച്ചറിയാം.
പരഹൃദയ ജ്ഞാനം മനോഗതം തുടങ്ങിയ പദങ്ങള്‍ നമ്മുടെ പുരാണങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം വെറും സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നു കരുതിയിരുന്ന ശാസ്ത്രലോകത്തിനേ അത്ഭുതപ്പെടുത്തിക്കൊണ്ട് മൊബൈല്‍ഫോണില്ലാതെ ശബ്ദം ഉച്ചരിക്കാതെ രണ്ടുവ്യക്തികള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരിക്കുന്ന വിവരം അടുത്ത കാലത്ത് നാം മാദ്ധ്യമങ്ങൾ വഴി അറിഞ്ഞതുമാണ്.
ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം രാജ്യസേവയ്ക്ക് അത്യന്തം സഹായകരമായ രണ്ട് ഘടങ്ങളാണ് മേൽ പറഞ്ഞ മനോഗതമറിഞ്ഞ് ശരീരഭാഷയിൽ കൂടിയും ആശയവിനിമയം നടത്തുന്നത്.
പറയാതെ അറിയാൻ അറിയുന്നവൻ എന്നും ഈ ഭുമിയക്ക് അലങ്കാരം.
കല്പിക്കാതെ തന്നെ അരചന്റെ ഇംഗിതം എന്താണെന്ന് മുഖഭാവത്തിൽ നിന്നോ കണ്ണുകളിൽ നിന്നോ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും കഴിവുള്ള സചിവൻ സമുദ്രത്താൽ ചുറ്റപ്പെട്ട ഈ ഭൂമിയ്ക്ക് തന്നെ അലങ്കാരമാകുന്നു.
No comments:
Post a Comment