ശിവഭഗവാൻ നൃത്തം ചെയ്ത ക്ഷേത്രങ്ങളെപ്പറ്റി എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ...? സ്വർഗ്ഗീയശക്തികൾ ലോകം ഭരിച്ചിരുന്ന കാലഘട്ടങ്ങളിൽ സംഭവിച്ചതാണ്. തമിഴ്നാട്ടിലെ പഞ്ച സാബായ് ക്ഷേത്രങ്ങളിൽ കാളീ ദേവിയെ സംഹരിക്കാനായി ശിവഭഗവാൻ ഭരതനാട്യ നൃത്തം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നു.. പൗരാണിക ചരിത്രങ്ങൾ പ്രകാരം ഈ ക്ഷേത്രങ്ങൾക്കൊക്കെ ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെത്രെ. അതുകൊണ്ടുതന്നെ ഏതൊരു ഹിന്ദു ഭക്തന്റെയും പ്രത്യേകിച്ച് ശിവഭക്തരുടെയെല്ലാം പ്രധാന തീർത്ഥാടന സ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിൽ ഇടംപിടിച്ച ഒന്നായിരിക്കും ഇവിടുത്തെ ഈ അഞ്ച് ക്ഷേത്രങ്ങളും.. ഇന്ന് ഈ പഞ്ച ക്ഷേത്രങ്ങൾ സന്ദർശിക്കാനായി ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വർഷംതോറും ഇവിടേക്ക് എത്തിച്ചേരുന്നത്
ഇത്തവണ നമുക്കും ഈ പഞ്ച ക്ഷേത്രങ്ങളെ കാണാനായി നമുക്ക് തമിഴ്നാട്ടിലേക്ക് തിരിച്ചാലോ...?? വ്യത്യസ്തമായ കലാചാരുതയുടെയും ശില്പകലാ വൈഭവങ്ങളുടെയും നിറസാന്നിധ്യമാണ് ഇവിടുത്തെ ഈ അഞ്ച് ക്ഷേത്രങ്ങളും.. ചരിത്ര വിസ്മയങ്ങളെ തൊട്ടറിയാനുള്ള ഈ യാത്രയ്ക്ക് ഒരുക്കമാണെങ്കിൽ ഈ ക്ഷേത്രങ്ങളെ പറ്റി കൂടുതലായി വായിച്ചറിയാം
ശ്രീ വടാരാന്യേശ്വരർ ക്ഷേത്രം
തിരുവാരൂർ ജില്ലയിലെ തിരുവാലങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീ വടാരാന്യേശ്വരർ ക്ഷേത്രം തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പുണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ്.. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിലവിൽ വന്നതെന്ന് പറയുണ്ടെങ്കിലും ഇവിടുത്തെ ക്ഷേത്രപരിസരങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
കലി തുള്ളിയ കാളി ദേവി രാക്ഷസന്മാരുടെ രക്തം കുടിച്ചശേഷം രൗദ്രഭാവം പൂണ്ട് അടുത്തുള്ള സ്ഥലങ്ങളെ മുഴുവനും നശിപ്പിക്കാൻ ആരംഭിച്ചു. ഈ വേളയിൽ ശിവഭഗവാൻ പ്രത്യക്ഷനായി അവളെ ശാന്തനാക്കാൻ ശ്രമിച്ചുവെന്ന് പറയപ്പെടുന്നു. വിസമ്മതം പ്രകടിപ്പിച്ച കാളി ദേവി ശിവഭഗവാനോട് തന്നെ നൃത്തം ചെയ്തു തോൽപ്പിക്കാനായി വെല്ലുവിളിച്ചു. അങ്ങനെ ശിവഭഗവാൻ ഇവിടുത്തെ അഞ്ച് ക്ഷേത്രങ്ങളുടെ അങ്കണങ്ങളിൽ ഭരതനാട്യനൃത്തം അരങ്ങേറി എന്നാണ് ഐതിഹ്യം. അതിൽ ഒരു ക്ഷേത്രമാണ് ഇവിടുത്തെ ശ്രീ വതാരാന്യേശ്വർ ക്ഷേത്രം. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയുടെ മടിയിൽ ചെയ്യുന്ന ഈ ക്ഷേത്രം ശാന്തതയും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷ വ്യവസ്ഥിതി വർഷത്തിലുടനീളം നമുക്ക് പകർന്നുതരുന്നു
മീനാക്ഷി അമ്മൻ ക്ഷേത്രം
വൈഗൈ നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി അമ്മൻ ക്ഷേത്രം വർഷം തോറും ലക്ഷക്കണക്കിനാളുകൾ സന്ദർശിക്കുന്നൊരു തീർഥാടനകേന്ദ്രമാണ്. ഈ ക്ഷേത്രത്തിൻറെ വാസ്തുവിദ്യാ ശൈലിയും രൂപഘടനയും ഒക്കെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഈ ക്ഷേത്രപരിസരങ്ങൾ രണ്ടാം നൂറ്റാണ്ടു മുതൽക്കേ നിലവിലുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഇവിടെയിപ്പോൾ നിലകൊള്ളുന്ന ഈ ക്ഷേത്രസമുച്ചയം. ഇക്കാലമത്രയുമുള്ള കാലയളവിൽ ഈ ക്ഷേത്രം നിരവധി തവണ നാശനഷ്ടങ്ങളേയും പുനരുദ്ധാനങ്ങളുമൊക്കെ നേരിട്ടിട്ടുണ്ട്. മധുര നഗരത്തിന്റെ പ്രധാന സവിശേഷതയായി മാറിയിരിക്കുന്നു ഇന്നീ ക്ഷേത്രം. ലോകത്തെമ്പാടും നിന്നുള്ള നിരവധി സഞ്ചാരികൾ ഈ ക്ഷേത്രത്തിലെ മനോഹരമായ ഗോപുരങ്ങളും കൊത്തു ശില്പങ്ങളുമൊക്കെ കാണാനായി എപ്പോഴും എത്തിച്ചേരുന്നുണ്ട്.
നടരാജ ക്ഷേത്രം
ശിവഭഗവാൻ നൃത്തം ചെയ്ത മറ്റൊരു ചരിത്ര ക്ഷേത്രമാണ് ചിദംബര ദേശത്തിന് സമീപം സ്ഥിതി ചെയ്യുന്ന നടരാജ ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നാണിത്. പത്താം നൂറ്റാണ്ടിലെ ചോളസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഈ ക്ഷേത്രപരിസരം. അതിനാൽ തന്നെ എല്ലാ വർഷവും ദശലക്ഷക്കണക്കിന് ചരിത്ര സഞ്ചാരികളാണ് ഇങ്ങോട്ട് എത്തിച്ചേരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഡെൽഹി സുൽത്താന്റെയടക്കമുള്ള നിരവധി വിദേശ ഭരണാധികാരികളുടെ ആക്രമണങ്ങൾ ഈ സ്ഥലത്തെ താറുമാറാക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. എങ്കിലും സ്വർണ്ണ നിറമുള്ള മേൽക്കൂരയും വലിയ മുറ്റവും അകാശത്തെ തൊട്ടു നിൽക്കുന്ന ഗോപുരങ്ങളും, പ്രശാന്തമായ അമ്പലക്കുംളവുമൊക്കെ ഇന്നും ഈ സ്ഥലത്തെ കാല്പനികത നിറഞ്ഞതാക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത വാരാന്ത്യ നാളുകൾ നമുക്കിവിടെ ചിലവഴിക്കാം
കുട്രാലനാഥർ ക്ഷേത്രം
കൗർത്തല്ലം പ്രദേശത്തിന്റെ പരിസ്ഥിതിയിൽ സ്ഥിതി ചെയ്യുന്ന കുട്രാലനാഥർ ക്ഷേത്രം എവരെയും വിസ്മയപ്പെടുത്തുന്ന ഒന്നാണ്. പശ്ചിമഘട്ട താഴ്വരകളുടെ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇവിടുത്തെ ഭൂപ്രകൃതി മനോഹരമായ വെള്ളച്ചാട്ടങ്ങളാലും അരുവികളാലും വനപ്രദേശങ്ങളാലുമൊക്കെ സമ്പന്നമാണ്..
അതുകൊണ്ടുതന്നെ പ്രകൃതിയെ ആശ്ളേഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ഉത്തമ ലക്ഷ്യസ്ഥാനമാണ് ഈ ക്ഷേത്രപരിസരം. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല. ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് ഒരു ശൃംഖിന്റെ രൂപത്തിലാണ്. അതുല്യമായ ശില്പകലാ വൈഭവങ്ങളും തച്ചുശാസ്ത്രങ്ങളുമൊക്കെ നിങ്ങൾക്കതിൽ ദർശിക്കാനാവും. ഇവിടെ വന്നെത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ വാരാന്ത്യ നാളുകളെ സന്തോഷമുഖരിതമാകുന്നതോടൊപ്പം ആത്മീയമായ അനുഭൂതിയിലേക്ക് കാലെടുത്തു വയ്ക്കുകയുമാവാം
നല്ലൈയപ്പാർ ക്ഷേത്രം
തിരുനെൽവേലിയിൽ സ്ഥിതിചെയ്യുന്ന നല്ലൈയപ്പാർ ക്ഷേത്രം ഏഴാം നൂറ്റാണ്ടിന്റെ ആന്ത്യ കാലഘട്ടങ്ങളിൽ രാജാക്കന്മാർ പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. കാലക്രമേണ പാണ്ഡ്യ രാജവംശത്തിലുള്ളവർ ഇവിടുത്തെ പ്രവേശന കവാടങ്ങളും ഗോപുരങ്ങളും നിർമ്മിച്ചതെന്ന് ചരിത്രത്തിൽ പറയുന്നു. ക്ഷേത്രത്തിൻറെ ശ്രീകോവിലിൽ നിങ്ങൾക്ക് ശിവഭഗവാനെയും അദ്ദേഹത്തിനെ പത്നിയായ പാർവ്വതിയുടെയും പ്രതിഷ്ഠകൾ കാണാനാവും.. ശിവഭക്തന്മാരായ നിരവധിയാളുകൾ ഈ തീർത്ഥാടന ക്ഷേത്രത്തിലേക്ക് കുന്നത്തൂർ. ഇവിടുത്തെ ചുമർഭിത്തികളിലും തൂണുകളിലുമൊക്കെ കൊത്തിവച്ചിരിക്കുന്ന സ്വപ്നതുല്യമായ ഡിസൈനുകളും ശില്പങ്ങളും നിങ്ങളുടെ മനം കവർന്നെടുത്തേക്കാം. ക്ഷേത്ര പരിസരങ്ങളുടെ ഓരത്തായി ഒരു ചെറിയ ജലസംഭരണിയും നിങ്ങൾക്ക് കണ്ടെത്താനാവും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം തമിഴ്നാട് സന്ദർശിക്കുന്ന ഓരോ സഞ്ചാരികളും തീർച്ചയായും കണ്ടിരിക്കണം.
---------------- വിചിത്രലോകം ---------
No comments:
Post a Comment