Wednesday, April 17, 2019

ശിവാനന്ദലഹരി*

*ശ്ലോകം 39*

*ധ‍മ്മോ മേ ചതുരംഘ്രികഃ സുചരിതഃ പാപം വിനാശം ഗതം*
*കാമക്രോധമദാദയോ വിഗളിതാഃ കാലാഃ സുഖാവിഷ്കൃതാഃ |*
*ജ്ഞാനാനന്ദമഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ*
*മാന്യേ മാനസപുണ്ഡരീകനഗരേ രാജാവതംസേ സ്ഥിതേ*

മാന്യേ – സംപൂജ്യനായ(സര്‍വ്വസമ്മതനായ);

 രാജാവതംസേ – ഇന്ദുചൂഡനായ ഈശ്വരന്‍ (രാജശ്രേഷ്ഠന്‍);

 മാനസപുണ്ഡരീകനഗരേ – താമരപ്പൂപോലെയിരിക്കുന്ന മനസ്സാകുന്ന നഗരത്തില്‍;

 കൈവല്യനാഥേ – മോക്ഷത്തിന്നു നാഥനായി(ഏകച്ഛത്രാധിപനായി); 

സദാ – എല്ലായ്പോഴും; 

സ്ഥിതേ – ഇരുന്നരുളുമ്പോ‍ള്‍;

 ചതുരംഘ്രികഃധര്‍മ്മഃ – നാലുപാദങ്ങളോടുകൂടിയ ധര്‍മ്മം;

 സുചരിതഃ – എന്നാല്‍ നല്ലപോലെ ആചരിക്കപ്പെട്ടു; 

പാപം – പാപമാവട്ടെ;

 വിനാശംഗതം – നാശത്തെ പ്രാപിക്കുകയും ചെയ്തു;

 കാമക്രോധമദാദയഃ – കാമം, ക്രോധം, മദം മുതലായ ശത്രുക്കള്‍
 വിഗളിതാഃ – കാലാഃ വിട്ടകന്നു; 

കാലങ്ങള്‍; സുഖാവിഷ്കൃതഃ – സുഖപ്രദങ്ങളായി;

 ജ്ഞാനാന്ദമഹൗഷധിഃ – അറിവു സന്തോഷം എന്നിവയാകുന്ന സിദ്ധൗഷധം; 

സുഫലിതാ – നല്ലവണ്ണം ഫലിച്ചു.

സര്‍വ്വസമ്മതനായ ഒരു ചക്രവര്‍ത്തിയുടെ ഏകച്ഛത്രാധിപത്യത്തി‍ന്‍ കീഴിലെന്നപോലെ പൂജാര്‍ഹനായ ഇന്ദുചൂഡ‍ന്‍ മനഃകമലമാകുന്ന നഗരത്തി‍ല്‍ മോക്ഷപ്രദനായി ഇരുന്നതുളുമ്പോള്‍ നാലുപാദങ്ങളുള്ള (സമഗ്രമായ) ധര്‍മ്മം എന്നാല്‍ നല്ലാപോലെ ആചരിക്കപ്പെട്ട് അഭിവൃദ്ധിപ്രാപിച്ചു; പാപം നശിക്കുകയുംചെയ്തു. കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്‍യ്യാദി ശത്രുക്ക‍ള്‍ എന്നെ വിട്ടകന്നുപോയി; കാലങ്ങള്‍ സുഖപ്രദങ്ങളായി; ജ്ഞാനം, ആനന്ദം എന്ന സിദ്ധൗഷധങ്ങള്‍ നല്ലവണ്ണം ഫലിച്ചു.

  *തുടരും*

*കടപ്പാട്*

No comments: