ഒരു യോഗി* തന്റെ ആയുസ്സ് നിര്ണ്ണയിക്കുന്നത് വര്‍ഷങ്ങളുടെ അടിസ്ഥാനത്തിൽ അല്ല മറിച്ചു ശ്വാസത്തിന്റെ എണ്ണം കൊണ്ടാണ്.
(സ്വാമി ശിവാനന്ദ)
ഒരു മിനിറ്റിൽ പതിനഞ്ചു തവണ ശ്വാസം എടുക്കുന്ന വ്യക്തി ഏകദേശം എഴുപത്തിയഞ്ച് വയസ്സ് വരെ ജീവിച്ചിരിക്കും എന്ന് പറയപ്പെടുന്നു.ഇത് പത്തിൽ താഴെ ആണെങ്കിൽ ആയുസ്സു നൂറ് വര്‍ഷം കടക്കുമെന്നും വേഗത്തിൽ ശ്വസിക്കുന്നവർ അൽപ്പായുസ്സുള്ളവർ ആകുമെന്നും പറയപ്പെടുന്നു.
നമ്മൾ ജനിച്ചപ്പോൾ മുതൽ ശ്വസന പ്രക്രിയ നാം അറിയാതെ തന്നെ നടന്നുകൊണ്ടിരിക്കുന്നു. അത് നാം ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും സ്വപ്നലോകത്തിലും ഒരു പ്രത്യേക താളത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
അറിയാതെ എന്നാൽ ഇടമുറിയാതെ നടക്കുന്ന ഈ ശ്വസന പ്രക്രിയ നമ്മുടെ മനസ്സുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.ഇതേ ശ്വസനപ്രക്രിയയിലൂടെ നമുക്ക് ബോധത്തിന്റെ വ്യത്യസ്ത തലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നു.പൂര്‍ണ ബോധത്തോടെ ഉള്ള ശ്വാസത്തിനു നമ്മുടെ ഭൗതികവും മാനസികവും വൈകാരികവുമായ തലങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്.
അറിയാതെ ഉള്ള യാന്ത്രികമായ ശ്വസനത്തിൽ നിന്നും ബോധത്തോടെ ഉള്ള ശ്വസനം നമ്മെ വർത്തമാനകാലത്തിലേക്കു കൊണ്ടുവരുന്നു.ഭൂതകാലത്തിലും ഭാവികാലത്തിലും അലഞ്ഞു നടക്കുന്ന മനസ്സിനെ വർത്തമാനകാലത്തിന്റെ സത്യത്തിലേക്ക് ആനയിക്കുവാൻ ബോധപൂർണമായ ശ്വസനം സഹായിക്കുന്നു.ഇതു തന്നെ ആണ്
ശ്വാസത്തിന്റെ ഗതിവിഗതികളിൽ മാറ്റം വരുത്തി നമുക്ക് മനസ്സിന്റെ അവസ്ഥകളെ നിയന്ത്രിക്കാനാകും.
മറ്റൊരു തരത്തിൽ പറഞ്ഞാൽ മനസ്സിന്റെ ചലനങ്ങളുമായി ശ്വാസതാളം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു തന്നെ ശ്വാസതാളത്തിന്റെ ഗതിയിലൂടെ മനസിന്റെ താളവും മാറിമറിയുന്നു.
ശരീരത്തിലെ 72000 ഊർജ്ജചാലകങ്ങളിൽ ഇഡ പിഗംള സുഷുമ്ന എന്നീ മൂന്നു നാഡികൾ ആണ് ഊർജ്ജപ്രവാഹത്തിൽ സാരമായ പങ്കുവഹിക്കുന്നവ. മൂലാധാരചക്രത്തിൽ നിന്ന് തുടങ്ങി വലത്തേ നാസികയിൽ അവസാനിക്കുന്ന പിഗംളയും മൂലാധാരചക്രത്തിൽ നിന്ന് തുടങ്ങി ഇടത്തെ നാസികയിൽ അവസാനിക്കുന്ന ഇഡയും സൂര്യചന്ദ്രന്മാരുടെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നടുവിലുള്ള സുഷുമ്ന നാഡിയിലൂടെ സന്തുലിതമായ കുണ്ഡലിനി ഊർജ്ജപ്രവാഹവും നടക്കുന്നു.
ശരീരത്തിന്റെയും മനസിന്റെയും അവസ്ഥ അനുസരിച്ചു ശ്വാസം കൂടുതലായി ഏതെങ്കിലും ഒരു നാസികയിലൂടെ സഞ്ചരിക്കുന്നു. ഇത് ദിവസത്തിൽ പലതവണ ഇടതിൽ നിന്ന് വലതിലേക്കും തിരികെയും മാറുന്നു.
ഇഡ പിഗംള നാഡിയിലെ ഊർജ്ജപ്രവാഹം സന്തുലിതമാകുമ്പോൾ സുഷുമ്ന നാഡി ഉണരുകയും അതിലൂടെ ഊർജ്ജപ്രവാഹം അല്പസമയത്തേക്കെങ്കിലും നടക്കുകയും ചെയുന്നു.
യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം അഥവാ നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം. ഇതിൽ ബോധപൂർവ്വം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.
യോഗയിലൂടെ ശ്വാസകോശത്തെ പൂർണ സംഭരണശേഷിയിലെത്തിക്കുകയും, പ്രാണവായുവിന്റെ പ്രവാഹം പൂർണ്ണതയിൽ എത്തിച്ചു തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുകയും, അതിലൂടെ ചിന്തകൾ ഉയർച്ച പ്രാപിക്കുകയും ചെയ്യുന്നു. ശ്വാസനിയന്ത്രണ ത്തിലൂടെ വികാരനിയന്ത്രണം സാധ്യമാകുകയും ആത്മീയ ഉന്നതി പ്രാപ്തമാകുകയും ചെയ്യുന്നു.
https://
ചുരുക്കത്തിൽ ശ്വാസനിയന്ത്രണം കൊണ്ട് ജീവിതത്തിൽ ശാരീരികമായും മാനസികമായും ഉണർച്ചയും ഉയർച്ചയും ഉണ്ടാകാനും അതുവഴി ജീവിതം ധന്യമാക്കാനും കഴിയുന്നു.
No comments:
Post a Comment