Wednesday, April 17, 2019

സൗന്ദര്യലഹരി🌹

ശ്ലോകം. 97

ഗിരാമാഹുർദ്ദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ

ഹരേഃ പത്നീം പത്മാം ഹരസഹചരീമദ്രിതനയാം!

തുരീയാ കാപി ത്വം ദുരധിഗമനിസ്സീമമഹിമാ

മഹാമായ വിശ്വം ഭ്രമയതി പരബ്രഹ്മമഹിഷി !!

ഗിരിമാഹുർദ്ദേവീം ദ്രുഹിണഗൃഹണീം = ബ്രഹ്മപത്നിയായ സരസ്വതീ

ആഗമവിദഃ = വേദതത്ത്വജ്ഞന്മാരായ വ്യാസാദികൾ

ഹരേഃപത്നീം പത്മാം = വിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മീ

ഹരസഹചരീം അദ്രിതനയാം = ശിവപത്നിയായ പാർവ്വതി

തുരീയാ കാപിത്വം ദുരധിഗമനിസ്സീമമഹിമാ = നിന്തിരുവടി, അറിവാൻ പാടില്ലാത്ത അപാരമഹിമയോട് കൂടിയ നാലാമത്തവൾ ആകുന്നു.

മഹാമായ വിശ്വംഭ്രമയതി = മഹാമായയായി ഈ പ്രപഞ്ചത്തെ ഭ്രമിപ്പിക്കുന്നു.

പരബ്രഹ്മമഹിഷി ! = ഹേ, പരബ്രഹ്മത്തിന്റെ പട്ടമഹിഷി!

ഹേ, പരബ്രഹ്മത്തിന്റെ പട്ടമഹിഷി ! വേദതത്വജ്ഞന്മാരായ വ്യാസാദികൾ, നിന്തിരുവടിയെ, ബ്രഹ്മപത്നിയായ സരസ്വതീ, മഹാവിഷ്ണു പത്നിയായ മഹാലക്ഷ്മി, ശിവപത്നിയായ പാർവ്വതി എന്നും പറയുന്നു. നിന്തിരുവടി അറിയാൻ പാടില്ലാത്ത  അപാരമഹിമയോടുകൂടയ നാലാമത്തവൾ ആയി, മഹാമായയായി ഇരുന്നു കൊണ്ട്, ഈ പ്രപഞ്ചത്തെ ഭ്രമിപ്പിക്കുന്നു.🙏

തുടരും
*കടപ്പാട്*

No comments: