സൗന്ദര്യലഹരി
ശ്ലോകം. 93
അരാളാ കേശേഷു പ്രകൃതിസരളാ മന്ദഹസിതേ
ഗിരീഷാഭാ ചിത്തേ ദൃഷദുപലശോഭാ കുചതടേ!
ഭൃശം തന്വീ മദ്ധ്യേ പൃഥൂരുരസിജാരോഹവിഷയേ
ജഗത്ത്രാതും ശംഭോർജ്ജയതി കരുണാ കാചിദരുണാ!!
അരാളാ കേശേഷു = കേശങ്ങളിൽ കുടിലയായി
പ്രകൃതിസരളാ മന്ദഹസിതേ = പ്രകൃത്യാസരളമായ മന്ദഹാസത്തോടും,
ശിരീഷാഭാ ചിത്തേ = ചിത്തത്തിൽ മാർദ്ദവമുള്ളത്
ദൃഷദുപലശോഭാ കുചതടേ = സ്തന പ്രദേശത്തിൽ കാഠിന്യമുള്ളത്
ഭൃശം തന്വീ മദ്ധ്യേ = മദ്ധ്യപ്രദേശത്തിൽ കാർശ്യമുള്ളത്
പൃഥൂരുരസിജാരോഹവിഷയേ = സ്തനപ്രദേശത്തിലും, മദ്ധ്യപ്രദേശത്തിലും പൃഥുവായി ഉള്ളത്.
ജഗത്ത്രാതും ശംഭോഃ = ജഗത്തിനെ രക്ഷിക്കുന്നതിനായി പരമശിവന്റെ
ജയതി = ഉത്കർഷേണ വർത്തിക്കുന്നു.
കരുണാകാചിൽ അരുണാ= കരുണാശക്തിയുടെ ചുവപ്പുനിറത്തോടുകൂടിയ.
കേശങ്ങളിൽ വക്ത്രതയോടും, മന്ദഹാസത്തിൽ ഋജുത്വത്തോടും, ചിത്തത്തിൽ മാർദ്ദവത്തോടും, സ്തനതടത്തിൽ കാഠിന്യത്തോടും, മദ്ധ്യപ്രദേശത്തിൽ കാർശ്യത്തോടും, സ്തന പ്രദേശത്തിലും, നിതംബപ്രദേശത്തിൽ സ്ഥൗല്യത്തോടുകൂടിയതും, ചുവന്ന് ഇരിക്കുന്ന പരമശംഭുവിന്റെ കരുണാരൂപിണിയായ, നിന്തിരുവടി , ഈ ജഗത്തിനെ രക്ഷിക്കാനായി സർവ്വോല്ക്കർഷേണ വർത്തിക്കുന്നു
തുടരും....
*കടപ്പാട്*
No comments:
Post a Comment