കുറേയേറെ ബന്ധങ്ങളുടെ നടുവിലാണ് നമ്മുടെയൊക്കെ ജീവിതം.., നന്മയേക്കാൾ ബന്ധങ്ങളിലെ പോരായ്മകളാണ് പറയാനും പരസ്യപെടുത്താനും നമുക്കാവേശം*_
*വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾകൊണ്ടോ, നന്ദി കേടുകൊണ്ടോ, ആരോടും ക്ഷമിക്കാതിരിക്കുന്നത് കൊണ്ടോ ഇരുൾ പരത്തേണ്ടതല്ല നമ്മുടെ ജീവിതം.*_
*ആര് എപ്പോൾ ഏതു സ്റ്റോപ്പിൽ ഇറങ്ങുമെന്നു മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത യാത്രയാണ് ജീവിതം.., ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപദൂരം മാത്രമെന്നിരിക്കെ, എന്തിന്ന് നാം വഴക്കിടുകയും, തർക്കിക്കുകയും ചെയ്യണം.?*
*ജീവിതം എത്ര നശ്വരമാണെന്നും, ചെറുതാണെന്നും മനസ്സിലാക്കിയാൽ ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ, നന്ദിയോടെ, പരസ്പരം മാപ്പ് കൊടുത്തു കൊണ്ട്, തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാനാവും.*
No comments:
Post a Comment