Friday, April 19, 2019

ശ്രീകൃഷ്ണ ശരണം മമ
ഗുരുവായൂരപ്പനെ ദർശിക്കുമ്പോൾ ഭാഗവതം ഓർമ്മിക്കുന്നത് അതി മനോഹരമായ അനുഭൂതി നൽകും. ഭഗവാന്റെ അലങ്കാരത്തിൽ ഭാഗവത സ്പർശം ഉള്ളതായി കാണാം. ഭാഗവത പാരായണം നിത്യവും നാമരൂപത്തിലും പാരായണ രൂപത്തിലും ഗുരുവായൂരമ്പലത്തിൽ എത്തിയാൽ നമ്മൾക്ക് അനുഭവിക്കാം.നാരായണീയം തന്നെ ഭാഗവത സാരാശം ആണല്ലോ. ഇന്നലെ കണ്ണന്റെ അതി മനോഹര ഭാവത്തിലായിരുന്നു അലങ്കാരം. പൊൻ അരഞ്ഞാൺ അണിഞ്ഞ് രണ്ടു തൃക്കൈയ്യും മാറിൽ അണച്ച് വെച്ച് കണ്ടാൽ യശോദയോട് ഗോപികമാർ കണ്ണന്റെ വികൃതികൾ പറയുന്നത് കേട്ട് നിൽക്കുന്ന ഭാഗവതരംഗം ഓർമ്മ വരും.
തട്ടയൂരിന്റെ ശിഷ്യൻ ഭാഗവതത്തിലെ വരാഹ അവതാരം പറയുന്ന സന്ദർഭത്തിൽ അനുസ്മരിക്കുകയുണ്ടായി, ഒരിക്കൽ കൂത്തമ്പലത്തിൽ വെച്ച് ഭാഗവതം വരാഹവതാരം പറയുന്ന കൂട്ടത്തിൽ ഭഗവാൻ പന്നിക്കൂട്ടിയായി അവതരിച്ചു എന്ന് പറയുകയുണ്ടായത്രെ! തട്ടയൂരിന്റെ ഗുരുനാഥൻ. പറഞ്ഞതിന് ശേഷം ആ മോശഭാഷ ഉപയോഗിച്ചതിൽ വല്ലാതെ ദുഃഖിച്ചുവത്രെ! എന്നാൽ അന്ന് രാത്രി കണ്ണൻ ഗുരുനാഥനോട് വരാഹവതാരം ഗംഭീരമായി എന്ന് പറഞ്ഞ കൂട്ടത്തിൽ ആ ഭാഷ പ്രയോഗത്തിൽ ഒരു തെറ്റുമില്ല എന്നറിയിക്കുണ്ടായി. കണ്ണൻ ഭാഗവതം അത്രയും ആസ്വദിക്കുന്നുണ്ടെന്ന് ഇതിൽ പരം വേറെ അനുഭൂതി വേണോ?.....
ഓരോ ഭക്ത ഹൃദയവും ഭഗവാൻ സൂക്ഷമമായി പരിശോധിക്കും. നമ്മുടെ ഹൃദയം പരിശുദ്ധമാവുമ്പോൾ ഭഗവൽ അനുഭൂതി നമ്മൾക്ക് അനുഭവപ്പെടും. ഹരേ ഹരേ.
sudhir chulliyil

No comments: