ഹരേ കൃഷ്ണാ
കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും.
നടക്കുമ്പോൾ ഒരു കാൽ മുന്നിലും ഒരു കാൽ പിന്നാലും ആയിരിക്കും. എന്നാൽ മുന്നിൽ വയ്ക്കുന്ന കാലിന് അഭിമാനമോ പിന്നിൽ വയ്ക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല. കാരണം അതിനറിയാം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കയാണെന്ന്. അടുത്ത നിമിഷത്തിൽ മുന്നിലേതു പിന്നിലും പിന്നിലേതു മുന്നിലും ആവും. മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു.
ജീവിതത്തിൽ ആരെ നമുക്കു ലഭിക്കും?
അതു സമയമാണ് പറയുന്നത്.
ജീവിതത്തിൽ താങ്കൾ ആരുമായി ചേരും?
അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്.
എന്നാൽ ജീവിതത്തിൽ നിങ്ങൾ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും?
ഇതു നമ്മുടെ വ്യവഹാരമാണ് നിശ്ചയിക്കുന്നത്.
രാധേ എന്തു പുണ്യമാണ് നീ ചെയ്തത് എന്നും ഹരി നിന്റെ വീട്ടിൽ വരുന്നു.
രാധ ചെയ്യുന്ന അലങ്കാരമെല്ലാം ഹരി കാണുന്നുണ്ട്.
രാധ യമുനാ തടത്തിൽ പോകുമ്പോൾ ഹരി മൺകലം ചുമക്കുന്നു .
രാധ സേവാ കുഞ്ജത്തിൽ പോകുമ്പോൾ ഹരി ചരണ കമലങ്ങൾ കഴുകുന്നു.
രാധ നിധി വനത്തിൽ പോകുമ്പോൾ ഹരി വന്നു രാസം രചിക്കുന്നു .
രാധേ എന്തുപുണ്യമാണങ്ങു ചെയ്തത്. നിന്റെ കൃഷ്ണൻ എന്നും നിന്റെ വീട്ടിൽ വരാൻ.
സജ്ജനങ്ങൾ പറയുന്നു ഈ കലിയുഗത്തിൽ വളരെയധികം തിന്മകൾ കാണാമെന്ന്. എന്നാൽ അതിന്റെ ഒരു ഗുണം കലിയുഗത്തിൽ കേവലം നാമജപം കൊണ്ട് ഭഗവത് പ്രാപ്തി ഉണ്ടാവുന്നു എന്നതാണ്. ആരുടെയെങ്കിലും അവഗുണങ്ങൾ ചർച്ച ചെയ്യുകയാണെങ്കിൽ അവരുടെ തിന്മകൾ മാത്രമാണ് നമ്മുടെ മുന്നിൽ വരിക അതുപോലെ അവരുടെ നന്മകളുടെ വിശേഷ ചർച്ചയിൽ നമ്മുടെയുളളിൽ ഉള്ളിലും നന്മ വരുന്നു. ഭഗവാനെ വിട്ട് തിന്മകളെല്ലാം എല്ലാവരിലും ഉണ്ട്. എന്നാൽ ഭഗവാനെ പറ്റി ചർച്ച ചെയ്യുക ഗുണ ഗാനങ്ങൾ പാടുക ,പ്രഭുവിന്റെ സ്മരണം ചെയ്യുക അങ്ങിനെ ചെയ്താൻ നമ്മുടെ മനസ്സിലെ ബാഹ്യവും ആന്തരീകവുമായ വികാരവിഷയങ്ങൾ ഇല്ലാതാകുന്നു. ഈ കലിയുഗം പ്രമാദത്തിന്റെ യുഗമാണ്. ജീവനിൽ ആലസ്യവും പ്രമാദവും എപ്പോഴും ഉണ്ടാവും. അതു കൊണ്ട് ഭജനത്തിൽ ജീവന് മനസ്സിനെ ഉറപ്പിക്കാൻ എളുപ്പമല്ല. ഏത് ജീവന്നാണോ ഭജനത്തിൽ മനസ്സു സമർപ്പിക്കാൻ കഴിയുന്നത് ആ ജീവൻ ധന്യമെന്നല്ല, അതി ധന്യമെന്നല്ല പരമധന്യമാണ് എന്നു പറയേണ്ടതാണ്. നമ്മൾ എവിടെ ഏതു പരിതസ്ഥിതിയിൽ ആയാലും ഭഗവാനെ ഭജിക്കേണ്ടത് ഈ യുഗത്തിൽ അത്യാവശ്യമാണ്.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ
No comments:
Post a Comment