ഹിരണ്മയേന പാത്രേണ*
*സത്യസ്യാപിഹിതം മുഖം*
*തത്ത്വം പൂഷന്നപാവൃണു*
*സത്യധര്‍മായ ദൃഷ്ടയേ*
-ഈശാവാസ്യോപനിഷത്-
സത്യത്തിന്റെ മുഖം സ്വര്‍ണമയമായ പാത്രത്താല്‍ മൂടിയിരിക്കുന്നു. ലോകത്തെ പോഷിപ്പിക്കുന്ന സൂര്യദേവാ. എനിക്ക് കാണാനായി അതിനെ മാറ്റിയാലും.
ഇഷ്ടപ്പെട്ട വസ്തുക്കളെ വിശിഷ്ടമായ പാത്രത്തില്‍ മൂടി വെക്കുന്നതു പോലെ സത്യത്തിന്റെ മുഖം മൂടിയിരിക്കയാണ്. സത്യമെന്ന് പേരായ ബ്രഹ്മം സ്വര്‍ണം പോലെ വെട്ടിത്തിളങ്ങുന്ന സൂര്യന്റെ പ്രകാശത്തില്‍ മറഞ്ഞിരിക്കയാണ്. കാഴ്ചയ്ക്ക് തടസ്സമായുള്ള ആ സ്വര്‍ണ മൂടി തുറന്ന് വാസ്തവത്തെ കാണിച്ചു തരണേ എന്നാണ് പ്രാര്‍ഥന.
*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക കൂട്ടായ്മയാണ്*
00971521103311
No comments:
Post a Comment