ബ്രഹ്മാവിന്റെകൃഷ്ണസ്തുതി*
*(ബ്രഹ്മസംഹിതയിലെ പ്രസക്ത ശ്ലോകങ്ങൾ )*
*ഏകോfപ്യസൗ രചയിതും ജഗദണ്ഡ കോടിം*
*യച്ഛക്തിരസ്തി ജഗദണ്ഡചയായ ദന്തഃ*
*അണ്ഡാന്തരസ്ഥ പരമാണുചയാന്തരസ്ഥം*
*ഗോവിന്ദമാദിപുരുഷം തമഹം ഭജാമി (35)*
*_ഏകനും അദ്വിതീയനും സ്വന്തം ശക്തികൊണ്ട് ( അനശ്വരമായ വൈകുണ്ഠം കൂടാതെ അതിന്റെ കാൽഭാഗം വരുന്ന ) എണ്ണമറ്റ ബ്രഹ്മാണ്ഡങ്ങൾ സൃഷ്ടിച്ചവനും, സംഖ്യാതീതമായ ബ്രഹ്മാണ്ഡങ്ങളെ മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നവനും അവയിലുള്ള ഒരോ പരമാണുവിലും കുടികൊള്ളുന്നവനും ആദിപുരുഷനുമായ ഗോവിന്ദനെ (ശ്രീകൃഷ്ണഭഗവാനെ) ഞാൻ ഭജിയ്ക്കുന്നു.
No comments:
Post a Comment