Wednesday, June 12, 2019



ശ്രീമദ് ഭാഗവതം 179* 

ചില ജീവികളുണ്ട്. വളരെ ചെറിയ ജീവികൾ. ആ ചെറിയ ജീവികൾ ചിലതൊക്കെ മുറിച്ചാൽ രണ്ടു ജീവിയായിട്ട് മാറും. രണ്ടു ജീവിയായിട്ട് മാറിക്കഴിഞ്ഞാൽ രണ്ടിനും ഒരേ ഒരു അഹമേ ണ്ടാവുള്ളൂ എന്നുണ്ടോ. രണ്ടും പൂർണ്ണമാണ്. ഒരു വിത്തിൽ നിന്ന് ഒരു മരം ണ്ടാവണു. ആ മരത്തിൽ അനേകായിരം വിത്തുകൾ ണ്ടാവണു. ഓരോ വിത്തും ആദ്യം കുഴിച്ചിട്ട വിത്തിന്റെ അത്രയും ശക്തി ഉള്ളതാണ്. അത് എത്ര പരമ്പര കഴിഞ്ഞാലും ആദ്യത്തെ വിത്തിന്റെ ശക്തി ക്ഷയിക്കുന്നില്ല്യ. 

ബോധത്തിൽ പൂർണ്ണത ആണുള്ളത്. ബോധത്തിന് കലയേ ഇല്ല്യ. അതുകൊണ്ടാണ് ഭഗവാന്റെ അംശം കല എന്നൊക്കെ  നമ്മളുടെ അറിവിനു വേണ്ടി പറയാമെന്നല്ലാതെ ഭഗവാന് അംശമോ കലയോ വല്ലതും ണ്ടോ. ബോധത്തിൽ അംശം കല ഒന്നുമില്യ. പൂർണ്ണത മാത്രം. അതുകൊണ്ടാണ് അതിന് അത്ഭുതകാരണം എന്ന് പറഞ്ഞത്. 

നമോ നമസ്തേഽഖിലകാരണായ 
നിഷ്ക്കാരണായാ അത്ഭുതകാരണായ 
സർവ്വാഗമാമ്നായ മഹാർണ്ണവായ 

എല്ലാ വേദങ്ങളും ഒരു സമുദ്രമായി ചേർന്നാൽ ആ സമുദ്രം ആണ് ഭഗവാൻ. 

നമോ അപവർഗ്ഗായ പരായണായ 

ആ ഭഗവാൻ ആരാ he ആണോ she ആണോ it ആണോ. രാമതീർത്ഥസ്വാമി ചിലപ്പോ she എന്ന് പറയും ചിലപ്പോ he എന്ന് പറയും ചിലപ്പോ it എന്ന് പറയും.  അപ്പോ സ്വാമി രാമതീർത്ഥനോട് ഒരു സായിപ്പ് എഴുന്നേറ്റു ചോദിച്ചു സ്വാമീ നിങ്ങളുടെ വ്യാകരണം ശരിയല്ല ബാക്കി ഉള്ളതൊക്കെ ഇംഗ്ലീഷ് നന്നായി പറയണ്ട്. പക്ഷേ ഈശ്വരനെ കുറിച്ച് പറയുമ്പോ you speak about as if he is a man, sometimes as female ചില സമയത്ത് പുരുഷനായിട്ട് പറയണു ചില സമയത്ത് സ്ത്രീ ആയിട്ട് പറയണു ചില സമയത്ത് നപുംസകമായിട്ട് പറയണു. ക്ലിയർ ആയിട്ട് പറയൂ whether he is Mr or Miss or Mrs. What is he?  രാമതീർത്ഥസ്വാമി പറഞ്ഞു he is neither Mr nor Mrs or Miss, but he is a mystery. 

അതാണ് അത്ഭുതകാരണായ. അത്ഭുതം ആണ്. 

സ വൈ ന ദേവാസുരമർത്ത്യതിര്യങ് 
ന സ്ത്രീ ന ഷണ്ഡോ ന പുമാൻ ന ജന്തു:
നായം ഗുണം കർമ്മ ന സന്ന ചാസ-
ന്നിഷേധശേഷോ ജയതാദ് അശേഷ:

എല്ലാം നിഷേധിച്ചു കഴിഞ്ഞാൽ ശേഷിക്കുന്നവനായത് കൊണ്ട് ഭഗവാന് ശേഷൻ എന്ന് പേര്. ശേഷിക്കുന്ന വസ്തു എല്ലാമായ വസ്തു എന്നാണ്. 

 നിഷേധശേഷോ ജയതാദ് അശേഷ:
എന്ന് പറഞ്ഞ് ഈ ആന ഭഗവാനെ സ്തുതിച്ചു. ഭഗവാൻ അവിടെ ഗരുഡന്റെ മേലെ വന്നു. 
ശ്രീനൊച്ചൂർജി 
തുടരും. 
lakshmi prasad..

No comments: