Wednesday, June 12, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 98
അപ്പൊ ശരിക്ക് അറിവുള്ളവൻ എന്തു വേണം ഈ കലകൾ തന്നിലൂടെ പ്രകാശിക്കുമ്പോൾ കലയെ സകലകലക്കും മൂലസ്വരൂപനായിട്ടുള്ള ഭഗവാന് അർപ്പിക്കാ അത്രേ ചെയ്യാൻ പാടുള്ളൂ. ഇത് എന്റെ കലയല്ല അതിൽ ഒരു ചുമതലയും ഏറെറടുക്കരുത്. അതുകൊണ്ടാണ് ത്യാഗരാജ സ്വാമി കളേ  പോലെയുള്ളവർ സംഗീതത്തിനെ മുഴുവൻ ഭഗവാന് അർപ്പിച്ച് ഭഗവദാനന്ദ അനുഭൂതിക്ക് ഒരു മാർഗ്ഗമായി മാത്രം വച്ചു. അല്ലാതെ നിങ്ങളെ വിളിച്ചു പട്ടം തരാം പദവി തരാം എന്നു പറഞ്ഞാൽ അവരാരും പോയില്ല. അവരാരും വഴങ്ങിക്കൊടുത്തില്ല .എന്താ എന്നു വച്ചാൽ അവർക്കറിയാം ഇത് അവരുടെ കഴിവ് ഒന്നും അല്ല എന്ന് നല്ലവണ്ണം അറിയാം. ഇത് കഴിവേ അല്ല . പ്രകൃതിയിൽ അനേക വൈഭവങ്ങൾ ഉണ്ട് . അതിൽ ഒരു കല, ഒരംശം തന്നിലൂടെ പ്രകാശിക്കുണൂ. അതെങ്ങിനെ പ്രകാശിക്കുണൂ എന്നേ തനിക്കറിയില്ല പിന്നെ എന്തിനു  താൻ പോയി മുമ്പില് നിന്ന് മാല വാങ്ങിച്ചു കൊണ്ട്  വരുന്നതിൽ എന്ത് അർത്ഥം ഉണ്ട്. അപ്പൊ അർജ്ജുനനോടു ഭഗവാനും പറയണത് ഈ യുദ്ധം ചെയ്യാ എന്നുള്ളത് താൻ തീരുമാനിച്ചതല്ല. തന്നെ ഞങ്ങൾ ഒക്കെ കൂടി സെലക്ട് ചെയ്തിരിക്കുന്നു ഈ ചെയ്യിപ്പിക്കാനായിട്ട്. അതിൽ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് ഇല്ല. പിന്നെ വെറുതെ എന്തിനു വിഷമിക്കണം . ചെയ്യില്ല എന്നൊക്കെ പറഞ്ഞത് കൊണ്ട് നടക്കാൻ പോണില്ല. അഹങ്കാരം കൊണ്ട് ഞാൻ യുദ്ധം ചെയ്യില്ല എന്നു പറയാണെങ്കിൽ നടക്കാൻ പോണില്ല. തന്നെക്കൊണ്ട് ചെയ്യിപ്പിക്കും എന്നാണ്. You have no right, you have no choice to renounce or to retain. ഇത് അറിഞ്ഞാൽ സ്വതന്ത്രനായി. അപ്പൊ എന്താണ് ഭഗവാൻ ചെയ്യുന്നു എന്ന് അറിഞ്ഞ് ആരും കർത്താവും അല്ല ഭോക്താവും അല്ല എന്നുള്ള അറിവ് തെളിഞ്ഞു കിട്ടും. നമ്മളിൽ മാത്രമല്ല മറ്റുള്ളവരിലും അത് വരും. അപ്പൊ മറ്റുള്ളവരെയും നമ്മൾ കുറ്റം പറയാനൊന്നും നിൽക്കില്ല . വെറുതെ വ്യവഹാരത്തിന് പറഞ്ഞാൽ പോരാ ഉള്ളില് നമുക്ക് അറിയാം ആരും ഒന്നിനും കാരണം അല്ല ." ഈശസ്യ ഹിവശേലോക: യോഷാ ദാരു മയി യഥാ " ഭാഗവതത്തിൽ ഇടക്കിടക്കൊരു ശ്ലോകം വരും ഈശ്വരന്റെ കയ്യിലുള്ള കളിപ്പാവകൾ . പാവക്കൂത്തിലെ പാവകളെപ്പോലെ ഈശ്വരന്റെ കയ്യിൽ നർത്തനം ചെയ്യുന്ന കളിപ്പാവകളാണ് ലോകത്തിലെല്ലാം . ആരും സ്വതന്ത്ര ഇച്ഛയോ കർതൃത്വമോ ഒന്നും ഉള്ളവരല്ല . അവരെ ഒക്കെ ഭഗവാൻ അങ്ങിനെ സൃഷ്ടിച്ചിരിക്കുന്നു അത്രയേ ഉള്ളൂ. ഈ രഹസ്യം അറിഞ്ഞ വര് മറ്റുള്ളവരെയും കാരണക്കാരാക്കില്ല തങ്ങളും കാരണം ആണെന്നു ധരിക്കില്ല. എങ്ങനെ പ്രവൃത്തി നടക്കുണൂ അതിനനുസരിച്ചു ഒഴുകിക്കൊണ്ടിരിക്കും . ഒരിടത്തും കർതൃത്വമില്ല . ഇത് അറിഞ്ഞാൽ ആനന്ദമാണ്
 (നൊച്ചൂർ ജി ).
sunil namboodiri

No comments: