Saturday, June 01, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 85

മനുഷ്യന്റെ തന്നെ ജീവിതത്തില് നോക്കാ. പക്ഷികളോ മൃഗങ്ങളോ ഒന്നും തന്നെ നാളത്തേക്ക് വേണ്ടി ചേർത്തു വക്കുന്നില്ല. യാതൊന്നിനെ കൊണ്ടും ഒന്നും വിഷമിക്കുന്നില്ല അവരും ജീവിക്കുണൂ. പക്ഷേ നമ്മള് ഹൃദയത്തിലുള്ള ആ സർവ്വനിയ ന്താവിനെ സർവ്വജ്ഞനും സർവ്വ വിത്തും ആയിട്ടുള്ള ആ ശക്തിയെ വിശ്വസിക്കാതെ പുറമെക്കുള്ള പവറിനെ ഒക്കെ വിശ്വസിച്ചു കൊണ്ടിരിക്കുന്നു. ഇതുകൊണ്ടാണ് സകല ദു:ഖവും. അവൻ അപ്രമേയനാണ്. പ്രമേയം എന്നു വച്ചാൽ അളക്കാവുന്നത് . അവൻ അളക്കാൻ പറ്റാത്ത അറിവിന്റെ ഖനിയും ശക്തിയുടെ ഖനിയും ആണ്.  "യ സർവ്വജ്ഞ: സർവ്വ വിദ്  യസ്യ ഏഷ മഹിമാ ഭുവി യസ്യ ജ്ഞാനമയം തമഹ: " എന്നൊക്കെ ഉപനിഷത്ത് പറയുന്ന ആ ആത്മാ തന്നെയാണ് ഈശ്വരൻ. ഈശ്വരൻ രക്ഷിക്കും എന്ന് പറഞ്ഞ് ഒരാള് പറഞ്ഞപ്പോൾ രമണമഹർഷി പറഞ്ഞു "do not delude yourself by thinking about a God outside yourself. " നിങ്ങളുടെ ഹൃദയസ്ഥാനത്തിൽ ഏതൊരു ബോധമുണ്ടോ അവിടെത്തന്നെ ഈശ്വരനെയും അനുഭവിക്കണം. നമ്മുടെ ഉള്ളിൽ നിയന്ത്രിക്കണം. ആചാര്യ ലക്ഷ്മണ ശർമ നാച്ചുറോ പൊതിയുടെ, ഫാദർ ഓഫ് നാച്ചുറോ പൊതി എന്ന് ഇന്ന് അംഗീകരിച്ചിരിക്കുന്ന ആചാര്യ ലക്ഷ്മണ ശർമ്മ, അദ്ദേഹത്തിന്റെ നാച്ചുറോ പൊതിയിൽ അദ്ദേഹത്തിനെ അറിയുന്നവർ അദ്ദേഹത്തിന്റെ മറേറ ചരിത്രം അറിയില്ല. അദ്ദേഹത്തിന്റെ മറ്റേ ചരിത്രം അറിയുന്ന പലരും അദ്ദേഹത്തിന്റെ നാച്ചുറോ പൊതി അറിയില്ല. അദ്ദേഹം രമണമഹർ ഷിയുടെ പ്രമുഖ ശിഷ്യന്മാരിൽ ഒരാളായിരുന്നു. മുരുകനാർ സ്വാമികൾ, ആചാര്യ ലക്ഷ്മണ ശർമ്മ, കാവ്യഖണ്ഡഗണപതി മുനി ഇവരൊക്കെ പാർഷദന്മാരിൽ പെട്ടവരായിരുന്നു. ആചാര്യ ലക്ഷ്മണ ശർമ്മാവിനെ തമിഴില്  'യാർ' എന്ന പേരിലേ അറിയുള്ളൂ രമണാശ്രമത്തിൽ. ഇംഗ്ലീഷിൽ "Who " എന്നാണ് . അദ്ദേഹം എഴുതിയ ബുക്കുകൾ ഒക്കെ മഹർഷിയുടെ മുമ്പില് കൊണ്ടുവച്ചു. പേര് എഴുതിയിട്ടുണ്ടായിരുന്നില്ല. അപ്പൊ ആരോ ചോദിച്ചു എന്താ പേര് എഴുതാത്തത് എന്നു ചോദിച്ചു. അപ്പൊ മഹർഷി പറഞ്ഞു ആരാ എഴുതിയത് എന്നു  ചോദിച്ചു ത്രേ മഹർഷി . എഴുതിയ ആൾ ആര് എന്നു ചോദിച്ചു ത്രേ. അതു കൊണ്ട് ആ പുസ്തകത്തി ലൊക്കെ " who " എന്നെ പേരിട്ടിട്ടുള്ളൂ. "യാർ" എന്നേ പേരിട്ടിട്ടുള്ളൂ. ആചാര്യ ലക്ഷ്മണ ശർമ്മാവിന്റെ പ്രസിദ്ധ മായ ബുക്കാണ് "നാച്ചുറൽ ലൈഫ്''. ആ നാച്ചുറൽ ലൈഫില് വളരെയധികം ഭാഗങ്ങൾ അദ്ദേഹം ഈ ഹൃദയത്തിലുള്ള ഈശ്വരചേതനയുടെ സർവ്വ ശക്തിത്വം അപ്രമേയമായ ആ വൈഭവത്തിനെ പറഞ്ഞു കൊണ്ടു പറയുന്നു അതിനെ വിശ്വസിച്ചാൽ തന്നെ സകലവ്യാധികളും ഗുണമാകും . മനുഷ്യനൊഴിച്ചുള്ള സകല പ്രാണികളും അതിനെ വിശ്വസിച്ചാണ് ജീവിക്കുന്നത്. യഥാർത്ഥത്തിൽ വിശ്വാസം എന്നു പറഞ്ഞ മാനസികമായ ഒരു വികാരമല്ല നാച്ചുറ ലായിട്ട്. അതിനുദാഹരണം ആയിട്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിന് ഓപ്പോസിറ്റ് ഒരു വീട്ടില് ഒരു എരുമക്ക് സൂക്കേട് പിടിച്ചിരിക്കാ. അപ്പൊ വെറ്റിനറി ഡോക്ടറേ കൊണ്ടുവന്നു ചികിൽസിക്കുണൂ . ദിവസം ചികിൽസിക്കുണൂ ഇൻ ജകഷൻ വക്കുണൂ മരുന്നു കൊടുക്കുണു .എരുമ വീക്ക് ആയിക്കൊണ്ടേ വരുണൂ. അവസാനം ആ ഡോക്ടർ എഴുതിക്കൊടുത്തു ഈ എരുമ ഇനി ജീവിക്കില്ല ഇത് ചത്തുപോകും. ഇത്രയും ആയപ്പോൾ ലക്ഷ്മണ ശർമ്മ പോയിട്ടു പറഞ്ഞു ഇനി ഞാൻ പറയണത് ഒന്നു കേൾക്കൂ ഏതായാലും അദ്ദേഹം ചത്തുപോകും എന്നു നിങ്ങൾക്ക് എഴുതി തന്നുവല്ലോ. ഇനി ഞാൻ പറയണത് ഒന്ന് കേൾക്കോ എന്നു ചോദിച്ചു. അപ്പൊ അവര് പറഞ്ഞു ശരി  എന്താ പറയൂ. ആ എരുമയെ ഒന്ന് അഴിച്ചുവിടാ എന്നു പറഞ്ഞു. ഇത്രേ പറഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞ പോലെത്തന്നെ അവര് എരുമയെ കെട്ടഴിച്ചു വിട്ടു. കെട്ടഴിച്ചുവിട്ടപ്പോൾ എരുമ പതുക്കെ തൊഴുത്തിൽ നിന്നും എഴുനേറ്റു വെളിയിൽ നടന്നു എന്തൊക്കെയോ പുല്ലോ ചെടിയോ കടിച്ചു . വെയിലത്തു പോയി രണ്ടു ദിവസം ഒന്നും കഴിക്കാതെ കിടന്നു. വെയിലും കൊണ്ടു കിടന്നു. മൂന്നാമത്തെ ദിവസം അതു പതുക്കെ എഴുന്നേറ്റു വെള്ളം കുടിച്ചു. വെള്ളം കുടിച്ച് കഴിഞ്ഞിട്ട് പതുക്കെ പുല്ല് തിന്നാൻ തുടങ്ങി. നാലഞ്ച് ദിവസം കഴിയുംമ്പോഴേക്കും ഒരു മാതിരി റികവർ ആയി. വന്ന് വൈക്കോല് തിന്നു പിണ്ണാക്കും മറ്റും ഒക്കെ തിന്നാൻ തുടങ്ങി. എരുമക്ക് ബലം വച്ചു വന്നു . അപ്പൊ അദ്ദേഹം പറയാണ് നമ്മുടെ ബുദ്ധി എവിടെ കിടക്കുണൂ ഒരിക്കലും infallible ആയിട്ടുള്ള ആ ഹൃദയത്തിലുള്ള ഗൈഡ് എവിടെ കിടക്കുണൂ. അദ്ദേഹത്തിന്റെ അപ്രമേയമായ ശക്തി എവിടെ കിടക്കുന്നു. ആ അപ്രമേയന്റെയാണ് ഈ ശരീരം. അയാളുടെ സ്വത്താണ് ഈ ശരീരം അയാൾക്ക് അറിയാം ഇതിനെ എങ്ങനെ ചികിൽസിക്കണം എന്ന്. പക്ഷെ നമുക്ക് വിശ്വാസം ഇല്ല. ആ ശക്തിയിൽ വിശ്വാസമില്ലാത്ത തുകൊണ്ടാണ് ഇത്ര അധികം Developments എന്നു പറയണ മായ ഉണ്ടായിരിക്കുന്നത്. ഇതു ഞാൻ പറഞ്ഞാൽ പഴഞ്ചനായിപ്പോകും. ഭഗവദ് ഗീതയും ഉപനിഷത്തും ഒക്കെ പറയുന്നവർ പോലും മോഡേൺ വേൾഡിന്റെ സൈഡിലാണ് നിൽക്കണത്. ആശുപത്രി വേണം സ്കൂളു വേണം എന്നാലേ പേരുംപുകഴും ഒക്കെ കിട്ടുവുള്ളൂ. ആർക്കും എതിരല്ല നമ്മള് . പക്ഷെ പറയണത് മുഴുവൻ തെറ്റിപ്പോയിരിക്കുന്നു. എവിടേയോ കണക്ക് തെറ്റിപ്പോയിരിക്കുന്നു. പിഴച്ച് പോയിരിക്കുന്നു. തെറ്റിപ്പോയത് എവിടെയാണ്?  അപ്രമേയമായ ആ ശക്തിയെ, നമ്മള് വാക്കിന്റെ അർത്ഥം ഒക്കെ മനസ്സിലാക്കുണൂ . അയാളെ എവിടേയോ പ്രതിഷ്ഠിച്ചിരിക്കണതു കൊണ്ട് നമുക്ക് അയാളുടെ മഹിമ അറിയിണില്ല. നമ്മളുടെ ഉള്ളില് കിടക്കുണൂ അയാൾ. 

(നൊച്ചൂർ ജി ).
sunil namboodiri

No comments: