Saturday, June 01, 2019

ബ്രാഹ്മണ വിരോധമാണല്ലോ പുരോഗമന വാദികളുടെ എക്കാലത്തേയും വിഷയം. എല്ലായ്പോഴും എന്തെങ്കിലും വിഷയം ഇങ്ങനെ ഉണ്ടാകണം.അതിൽ ചർച്ച വേണം. ബ്രാഹ്മണരെ അവഹേളിക്കുന്ന പോസ്റ്റുകളിടണം. കാള പെറ്റൂന്ന് കേൾക്കുമ്പോഴേക്കും കയറെടുത്ത് ചില പുരോഗമനക്കാർ ഇറങ്ങിക്കോളും.  ബ്രാഹ്മണരുടെ തലയിൽ ചൂടുവെള്ളമൊഴിക്കുന്ന ആചാരമുണ്ടെങ്കിൽ കേമായി എന്ന് ഒരുവൾ എഴുതിക്കണ്ടു.
ഇങ്ങനെ അവഹേളിക്കാൻ മാത്രം എന്താണ് ഉള്ളത്?

ഇപ്പോഴത്തെ വിഷയം കാലു കഴികിച്ചൂട്ട് ആണ്.
അതിഥികളെ ദേവന്മാരെപ്പോലെ കരുതുന്ന ഒരു സംസ്കാരമാണ് നമ്മുടേത്. അർഹതയുള്ളവരെ ക്ഷണിച്ചു കൊണ്ടുവന്ന് ഭക്ഷണ വസ്ത്രാദികൾ കൊടുത്ത് ആദരിക്കുന്ന പതിവ് പണ്ടേ ഇവിടെ ഉണ്ട്. മഹാഭാരതത്തിലെ "സ്വർണ്ണക്കീരിയുടെ കഥ " പ്രശസ്തമാണല്ലോ. അതിഥികൾക്ക് ഭക്ഷണം നൽകുന്നതിന് മുമ്പ് അതിഥേയൻ അതിഥിയുടെ കാൽ കഴുകിക്കുന്ന ഒരു പതിവുണ്ട്.
ശ്രാദ്ധം മുതലായവയ്ക്കും പിതൃക്കളെ സങ്കല്പിച്ച് അതിഥിയെ കാൽ കഴുകിയ ജലം അവനവനെ തളിക്കാറുണ്ട്. ഈ ചടങ്ങാണ് ഏതോ ഒരു വലിയ വിഷയമായി പുരോഗമനക്കാർ ഇപ്പോൾ ചർച്ചിക്കുന്നത്. പ്രത്യേകം പറയുന്നുള്ള ജലം ഒരാളും കുടിക്കുന്നതോ കുടിക്കാൻ നിർബന്ധിക്കുന്നതോ ആയി കണ്ടിട്ടില്ല. (ഒരുത്തൻ അങ്ങനെയും എഴുതിക്കണ്ടു. ) ഇങ്ങനെയൊക്കെയാണെങ്കിലും ആരും ആരെയും ഇതൊക്കെ ചെയ്യാൻ നിർബന്ധിക്കുന്നുമില്ല. ഇങ്ങനെ ചെയ്താലേ സ്വർഗം കിട്ടൂ എന്നു പറഞ്ഞ് ഒരു ബ്രാഹ്മണനും ഒരാളേയും സമീപിക്കുന്നുമില്ല. എന്നാൽ ഒരിടത്തേയ്ക്ക് അതിഥിയായി ക്ഷണിച്ചാൽ പോയി പങ്കെടുക്കേണ്ടത് അതിഥിയുടെ കടമയാണ്. 

ഇനിയും കുരുക്കൾ പൊട്ടാൻ എത്ര കിടക്കുന്നു. ദാ കേട്ടോളൂ. കാലുകഴുകിച്ചൂട്ടു കഴിഞ്ഞാൽ നമസ്കരിക്കാനുള്ള മന്ത്രമിതാ...

1.സമസ്ത സമ്പൽ സമവാപ്തി ഹേതവ:
സമുത്ഥിതാപൽക്കുല ധൂമകേതവ:
അശേഷതീർത്ഥാംബു പവിത്രമൂർത്തയ:
രക്ഷന്തു മാം ബ്രാഹ്മണ പാദപാംസവ:

2. ആപൽഘനദ്ധ്വാന്തസഹസ്രഭാനവ:
സമീഹിതാർത്ഥാർപ്പണ കാമധേനവ:
അശേഷതീർത്ഥാം ബു പവിത്രമൂർത്തയ:
പുനന്തു മാം ബ്രാഹ്മണ പാദപാംസവ:

3. ദൈവാധീനം ജഗത്സർവ്വം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണേഭ്യോ നമോ നമ:
4 ആധിവ്യാധി ഹരം നൃണാം
ദു:ഖ ദാരിദ്ര്യ നാശനം
ശ്രീ പുഷ്ടി: കീർത്തിദം വന്ദേ
വിപ്രശ്രീപാദപങ്കജം.

അർഹതയുള്ള ആരെയും കാലുകഴുകിച്ച് ഒരു ഊണു നൽകാം. എന്നാൽ അർഹത തീരുമാനിക്കേണ്ടത് ആതിഥേയനാണ്

No comments: