*ചന്ദ്രനെ രാഹു വിഴുങ്ങുന്നുണ്ടോ*?
*വിശ്വാസങ്ങളുടെ പിന്‍ബലമില്ലാതെ സംസ്ക്കാരങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നതാണ് വാസ്തവം. വിശ്വാസങ്ങള്‍ക്കൊക്കെ പിന്നില്‍ അതനുഷ്ഠിക്കുന്നവരുടെ ആത്മജ്ഞാനമാകും പിന്ബലമായിരിക്കുന്നത്. വിചിത്രമെന്നു നമുക്ക് തോന്നാമെങ്കിലും ശക്തമായ അത്തരം വിശ്വാസങ്ങള്‍ തലമുറകള്‍ പിന്തുടരുന്ന ആചാരരീതികളാണ്*.
*ചന്ദ്രഗ്രഹണദിവസം വീട്ടുമുറ്റത്തെ കല്ലുകളില്‍ തെങ്ങിന്മടല് കൊണ്ടാഞ്ഞടിക്കുകയെന്നത് നാട്ടിന്‍പുറങ്ങളില്‍ ചിലയിടത്ത് ഇന്നും കണ്ടുവരുന്ന അത്ഭുതക്കാഴ്ചയാണ്. ചന്ദ്രനെ വിഴുങ്ങാനെത്തുന്ന രാഹു എന്ന സര്‍പ്പത്തിന്റെ വായില്‍ നിന്നും ചന്ദ്രനെ രക്ഷിക്കാനെന്ന വിശ്വാസമാണ് ഇങ്ങനെ ചെയ്യിക്കുന്നതിനു പിന്നില്‍*.
*നിശ്ചിത ഭ്രമണപഥങ്ങളിലൂടെ ആണ് ഭൂമി സൂര്യനെ ചുറ്റുന്നതെങ്കിലും ചിലപ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയിലും ഭൂമിയുടെ നിഴല്‍ ചന്ദ്രനിലും പതിക്കുന്നുണ്ട്. ഇതുവഴിയാണ് ഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍, സമ്പൂര്‍ണ്ണ ഗ്രഹണം ഉണ്ടാകണമെങ്കില്‍ സൂര്യനും ഭൂമിയും ചന്ദ്രനും ഭൂമിയുടെ ഭ്രമണപഥത്തില്‍ ഋജുരേഖയില്‍ തന്നെ വരേണ്ടതുണ്ട്. ചന്ദ്രഗ്രഹണം പൌര്‍ണ്ണമി ദിവസത്തിലും സൂര്യഗ്രഹണം അമാവാസി ദിവസത്തിലുമാണ് സംഭവിക്കുന്നത്*.
*ശാസ്ത്രസത്യത്തില്‍ നിന്നുമാണ് ചന്ദ്രഗ്രഹണസമയത്ത് തെങ്ങിന്മടല് വെട്ടി കല്ലിലടിക്കുന്നത് വ്യാപകമായത്. എന്നാല്‍ മടല് കൊണ്ടടിക്കുന്ന സ്ഫോടകശബ്ദത്തിന് ഗ്രഹണ സമയത്തെ അന്തരീക്ഷത്തിലെ വിഷാണുക്കളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്*.
*കാരിക്കോട്ടമ്മ*
[13/08, 20:39] +91 99610 02135: *തവള കരഞ്ഞാല്‍ മഴ പെയ്യുമോ*?
*തവള കരഞ്ഞാല്‍ മഴ പെയ്യുമെന്നൊരു ശ്രുതി പരക്കെയുണ്ട്. എന്നാല്‍ അത്തരത്തില്‍ ശാസ്ത്രീയമായ ഒരു അടിത്തറ കണ്ടുപിടിക്കപ്പെട്ടിട്ടില്ല*.
*മഴ പെയ്തതിനുശേഷമാണ് തവളകള്‍ കരയുന്നത്. അതായത് മഴക്കാലം ആരംഭിക്കുന്നതിനു ശേഷമാണ് അവ 'പേക്രോം' വിളി ആരംഭിക്കുന്നത്. മിക്ക ജാതിയില്‍പ്പെട്ട തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. അതുകൊണ്ട് ഇവയുടെ പ്രജനനകാലത്തിന് മഴയുമായി ബന്ധമുണ്ട്. മഴക്കാലം ആരംഭിക്കുമ്പോള്‍ ആണ്‍തവളകള്‍ അവയുടെ ഇണകളെ ആകര്‍ഷിക്കാനാണ് ഇങ്ങനെ കരയുന്നത്. യഥാര്‍ത്ഥത്തില്‍ കരയുന്നതല്ല. ശ്വാസകോശങ്ങളില്‍ നിന്ന് ശക്തിയായി പുറത്തേയ്ക്കും അകത്തേയ്ക്കും വരുന്ന വായു ശബ്ദതന്തുക്കളില്‍ തട്ടുന്നതുകൊണ്ടാണ് ഇങ്ങനെ കരയുന്നതായി തോന്നുന്നത്. എന്നാല്‍ തവളയുടെ വായുടെ അടിത്തട്ടിലുള്ള വായുസഞ്ചികള്‍ ബലൂണ്‍ പോലെ വീര്‍ത്ത് അത് ഒരു ശബ്ദവര്ദ്ധിനിപോലെ പ്രവര്‍ത്തിക്കുന്നത് കാരണം ഒച്ച വളരെയധികം കൂടുകയും ചെയ്യുന്നു*.
*പലതരം തവളകളുടെയും ശബ്ദത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും സ്വന്തം ഇണകളെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകള്‍ക്കും ഉണ്ടെന്നത് ശ്രദ്ധേയമാണ്*.
*കാരിക്കോട്ടമ്മ*
[13/08, 20:42] +91 99610 02135: *ദിക്ക് പരിേച്ഛദം എന്നാലെന്ത്*?
*വാസ്തുവിന്റെ കിടപ്പും ദിക്കും നിശ്ചയിക്കേണ്ടത് വാസ്തുവില്‍ പതിക്കുന്ന സൂര്യന്റെ നിഴല്‍ അനുസരിച്ചാണ്. ഇപ്രകാരം ദിക് നിര്‍ണ്ണയം നടത്തുന്നതിനെ ദിക് പരിേച്ഛദം എന്ന് പറയുന്നത്*.
*കാരിക്കോട്ടമ്മ*
[13/08, 20:45] +91 99610 02135: *വീടിന്റെ പ്രധാന വാതില്‍ ഘടിപ്പിക്കാനുള്ള ദിവസം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം*?
*തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി വേണ്ടിവന്നാല്‍ ഞായറാഴ്ച എന്നീ ദിവസങ്ങളില്‍ ഏതേങ്കിലുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്*.
*അശ്വതി, രോഹിണി, മകീര്യം, തിരുവാതിര, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രമുള്ള ഏതെങ്കിലും ശ്രേഷ്ഠമായ ദിവസം ഇതിനുവേണ്ടി തെരഞ്ഞെടുക്കാവുന്നതാണ്. പ്രധാന വാതില്‍ ഘടിപ്പിക്കാന്‍ നിശ്ചയിക്കേണ്ടത് ലംബമായും മുകളിലേയ്ക്കും ദര്‍ശനമുള്ള നക്ഷത്രങ്ങളുടെ ദിവസമായിരിക്കണം. താഴേയ്ക്ക് നോക്കുന്ന നക്ഷത്രങ്ങള്‍ ഇതിനു യോജിച്ചതല്ല. ഇതിനു തെരഞ്ഞെടുക്കുന്ന നക്ഷത്രത്തിനും വീടിന്റെ ഭാഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും*.
*വാതിലിന്റെ ചട്ടക്കൂട് അഥവാ കട്ടിളയാണ് ആദ്യം വയ്ക്കുന്നത്. വാതിലുകള്‍ പിന്നീട് ഘടിപ്പിക്കാവുന്നതേയുള്ളൂ*.
*കാരിക്കോട്ടമ്മ*
[13/08, 20:48] +91 99610 02135: *വീടിന് പ്രധാന കട്ടില സ്ഥാപിക്കുന്നത് എങ്ങനെ*?
*തേക്ക്, ഈട്ടി തുടങ്ങിയ നല്ല ഇനത്തില്‍പ്പെട്ട തടിയില്‍ നന്നായി പണിതിട്ടുള്ളതായിരിക്കണം പ്രധാന കവാടത്തിന്റെ ചട്ടകൂട് അഥവാ കട്ടിള. നല്ല ദിവസം തെരഞ്ഞെടുത്തുവേണം കട്ടിള സ്ഥാപിക്കാന്‍*.
*സ്ഥാപിക്കുന്നതിന് മുമ്പ് കട്ടിള കഴുകി വൃത്തിയാക്കി, ചന്ദനവും കുങ്കുമവും പൂശി, പുഷ്പങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിക്കണം. എന്നിട്ട്, വാതിലിനു സ്ഥാനം കണ്ട സ്ഥലത്ത് കട്ടിള കൊണ്ട് ചെന്ന് വച്ചശേഷം, കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കിക്കൊണ്ട് പ്രധാന മേസ്തിരി ഒരു ചെറിയ പൂജ നടത്തണം*.
*കട്ടിള അല്ലെങ്കില്‍ വാതിലിന്റെ ചട്ടക്കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത്, അതിന്റെ മദ്ധ്യത്തില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിനുള്ളില്‍ രത്നകല്ലുകള്‍, പഞ്ചലോഹതുണ്ടുകള്, ചില്ലറ നാണയങ്ങള്‍ എന്നിവ വസ്തുവിന്റെ ഉടമയോ അദ്ദേഹത്തിന്റെ ഭാര്യയോ നിക്ഷേപിക്കണം. എന്നിട്ട് അവിടെ നല്ലതുപോലെ പ്ലാസ്റ്റര്‍ ചെയ്ത് അടയ്ക്കണം. പ്രധാന കവാടത്തിന്റെ മദ്ധ്യത്തില്‍, കട്ടിളയ്ക്കടിയില്‍ നിന്നും ഈ വസ്തുക്കള്‍ അനുകൂല ഊര്‍ജ്ജം പുറപ്പെടുവിച്ച് പ്രധാനവാതിലിലൂടെ വീടിനകത്തേയ്ക്ക് കടത്തിവിടും. ഇത് താമസക്കാര്‍ക്ക് നല്ല ഗുണങ്ങള്‍ ചെയ്യും*.
*മേല്പറഞ്ഞവ കഴിയുമ്പോള്‍ വസ്തുവിന്റെ ഉടമകളെല്ലാവരും വാതിലിന്റെ ചട്ടക്കൂടിനെ അഥവാ കട്ടിളയെ പൂജിക്കണം. പ്രധാന കവാടം നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുന്നതിന് എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് മേസ്തിരിയെ സഹായിക്കണം. കട്ടിള സ്ഥാപിച്ചു കഴിഞ്ഞാല്‍ കുടത്തില്‍ വെള്ളവുമായി മൂന്നോ അഞ്ചോ സുമംഗലികളായ സ്ത്രീകളെ മൂന്നു പ്രാവശ്യം അകത്തേയ്ക്ക് കടത്തിവിടണം. ഇതോടെ ചടങ്ങ് പൂര്‍ത്തിയായി*.
*കാരിക്കോട്ടമ്മ*
|
|
BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, August 14, 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment