*🚩ഭാരതത്തില്‍ സ്ഥിതിചെയ്യുന്ന 12 ശിവ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍.🚩*
🔅━━━━━⊱✿⊰━━━━━🔅
*സോംനാഥ് ക്ഷേത്രം*
——————————
*ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.*
*മഹാകാലെശ്വര്‍ ക്ഷേത്രം*
————————————–
*ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.*
*ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.*
*മല്ലികാർജ്ജുന ക്ഷേത്രം*
————————————–
*ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.*
*ഓംകാരേശ്വര ക്ഷേത്രം*
————————————–
*മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.*
*ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു* *പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും*
*കേദാർനാഥ്*
——————–
*ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം …*
*“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്….*
*ഭീമശങ്കർ ക്ഷേത്രം*
—————————-
*മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.*
*കാശി വിശ്വനാഥക്ഷേത്രം*
—————————————-
*ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.*
*ത്രയംബകേശ്വർ ക്ഷേത്രം*
—————————————
*മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..*
*ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.*
*വൈദ്യനാഥ ജ്യോതിർലിംഗം*
————————————
*ജാര്‍ഖണ്ട് സംസ്ഥാനത്താണ് ശിവന്റെ പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം കുടികൊള്ളുന്നത്….*
*നാഗേശ്വർ ജ്യോതിർലിംഗം*
—————————————-
*ഗുജറാത്തിലെ ജാംനഗര്‍ എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്… ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.*
*രാമേശ്വരം*
——————–
*തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്‍ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.*
*ഗൃഷ്ണേശ്വര്‍ ക്ഷേത്രം*
————————————-
*രാജസ്ഥാനിലെ വെരുള്‍ എന്ന സ്ഥലത്താണ് ജ്യോതിര്‍ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്….*
🙏🙏🙏🙏🙏🙏🙏🙏🙏🙏

No comments:
Post a Comment