Tuesday, February 12, 2019

*🔥വിവേക സ്പർശം🔥*
*"അപ്പോൾ ഭാരതത്തിൽ എല്ലാ പരിഷ്കാരങ്ങൾക്കും ആദ്യമേ വേണ്ടത് മതപരമായ ഒരു ഉജ്ജഭൃണമാണ്. ഭാരതത്തിലെങ്ങും സ്ഥിതിസമത്വപരമായോ രാഷ്ട്രീയമായോ ( സോഷ്യലിസ്റ്റ് / പൊളിറ്റിക്കൽ)ആയ ആശയങ്ങൾ പ്രവഹിക്കും മുൻപ് ആധ്യാത്മിക ആശയങ്ങളിൽ നാടാകെ ആറാടിക്കണം.നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ ജോലി ഇതാണ്: ഉപനിഷത്തുക്കളിലും മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഉള്ള അത്യദ്ഭുതസത്യങ്ങൾ അവയിൽ നിന്നും വെളിയിൽ കൊണ്ടുവരണം, വനങ്ങളിൽനിന്ന് വെളിയിൽ കൊണ്ടുവരണം, സംഘ വിശേഷങ്ങളുടെ പിടിപാടിൽനിന്ന് വെളിയിൽ കൊണ്ടുവരണം ;പിന്നീടവയെ നാട്ടിലെങ്ങും ചിതറണം. അങ്ങനെ പ്രസ്തുത സത്യങ്ങൾ വടക്കുമുതൽ തെക്കുവരെ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ, ഹിമാലയം മുതൽ കന്യാകുമാരി വരെ, സിന്ധു മുതൽ ബ്രഹ്മപുത്ര വരെ -തീപോലെ കത്തിക്കാളി നാടാകെ നടമാടട്ടെ! ഓരോരുത്തനും അവയെ അറിയണം : എന്തുകൊണ്ടെന്നാൽ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് :- "ഒന്നാമത് അത് കേൾക്കണം ,പിന്നെ അത് ചിന്തിക്കണം ,പിന്നെ ധ്യാനിക്കണം .ആളുകൾ ഇതാദ്യം കേൾക്കട്ടെ! തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ഉള്ള മഹത്തായ സത്യങ്ങൾ കേൾക്കുവാൻ ആളുകളെ സഹായിക്കുന്നവന് അതിലും മെച്ചപ്പെട്ട മറ്റൊരു കർമ്മം ഇന്ന് ചെയ്യാനില്ല. നമ്മുടെ വ്യാസൻ  പറയുന്നു: " കലിയുഗത്തിൽ ഒരു കർമ്മമേ ചെയ്യാനുള്ളൂ, യാഗങ്ങളും വൻ തപസ്യകളും ഇന്ന് നിഷ്ഫലമാണ്. അവശേഷിച്ചിട്ടുള്ള ഒരു സത്കർമ്മം ദാനമാണ്. " ഈവക ദാനങ്ങളിൽ വച്ച് ആദ്ധ്യാത്മികവിദ്യയും കൊടുക്കുന്നതാണ് ഉത്തമം. അടുത്ത ദാനം ലൗകിക വിദ്യ നൽകുന്നതാണ്; അടുത്തത് ജീവദാനം. നാലാമത്തേത് അന്നദാനവും. അത്ഭുതകരമായ ശീലമുള്ള ഈ ഭാരതീയ ജനതയെ നോക്കൂ. അതി ദരിദ്രമായ ഈ ഭാരതത്തിൽ നടക്കുന്ന ദാനങ്ങളുടെ തോ തെത്ര വലുതെന്നു നോക്കൂ. ഇവിടുത്തെ അതിഥി സത്കാരം നോക്കൂ; ഇവിടെ ഒരാൾക്ക് നാട്ടിലെ ഏറ്റവും നല്ല വസ്തുക്കളും സർവ്വത്ര സൗഹൃദവും കൈക്കൊണ്ടു കൊണ്ട് വടക്കുമുതൽ തെക്കുവരെ കാൽനടയായി സഞ്ചരിക്കാം. എവിടെയെങ്കിലും ഒരു അപ്പക്കഷണം ഉള്ളിടത്തോളം കാലം ഒരു യാചകനും ഇവിടെ പട്ടിണിയായി പോവില്ല .ഈ ദാനഭൂമിയിൽ ഒന്നാമത്തെ ദാനമായ ആത്മവിദ്യാ ദാനത്തിന് വേണ്ടി ഉത്സാഹം കൊള്ളാം. ആ വിദ്യാദാനത്തെ നാം ഭാരത സിനിമയ്ക്കുള്ളിൽ പരിമിതമാക്കരുത് :അത് ലോകമെങ്ങും പരക്കണം. ഇതായിരുന്നു ഇവിടുത്തെ പതിവ് .ഭാരതീയ ചിന്തകൾ ഭാരതത്തിന് വെളിയിലേക്കു കടന്നിട്ടില്ലന്നു് പറയുന്നവർ, ഭാരതത്തിന് വെളിയിൽ ചെന്ന് വിദേശങ്ങളിൽ മതം പ്രസംഗിച്ച ഒന്നാമത്തെ സന്യാസി ഞാൻ ആണെന്ന് പറയുന്നവർ, സ്വവംശചരിതമറിയാത്തവരാണ് .വീണ്ടും വീണ്ടും ഇത് നടന്നിട്ടുണ്ട്. ലോകത്തിന് ആവശ്യമായി വന്നപ്പോൾ എല്ലാം ആധ്യാത്മികതയുടെ ഈ നിത്യ പ്രവാഹം എമ്പാടും വഴിഞ്ഞൊഴുകി ലോകത്തെ ആറാടിച്ചിട്ടുണ്ട്.രാഷ്ട്രീയ വിജ്ഞാനദാനം യുദ്ധകാഹളമൂതി കുപ്പിണികളെ മുന്നേറ്റിക്കൊണ്ടു നിർവഹിക്കാത്തതാണ്.കൊള്ളിവെച്ചും വാൾ വീശിയും നൽകാവുന്നതാണ്, മതേതര വിജ്ഞാനവും സാമൂഹിക വിദ്യ ജ്ഞാനവും. ആധ്യാത്മിക വിദ്യാദാനമാകട്ടെ, പ്രത്യക്ഷമായി ഒട്ടേറെ പനിനീർ പൂക്കളെ വിടർത്തി, കാണപ്പെടാതെ യും കേൾക്കപ്പെടാതെയും പൊഴിയുന്ന മഞ്ഞുതുള്ളിപോലെ മാത്രമേ നിറവേറ്റാൻ പറ്റൂ. ഇതാണ് ഭാരതം വീണ്ടും വീണ്ടും ലോകത്തിന് ചെയ്തിട്ടുള്ള ദാനം.🔥* *_(വിവേകാനന്ദസാഹിത്യസർവ്വസ്വം ഭാഗം 3 പേജ് 113)

No comments: