Sunday, February 10, 2019

ആത്മപൂജ

ആത്മാവിനെ കുറിച്ച് നിരന്തരമായ ചിന്ത ആണ് ധ്യാനം
സമസ്ത കർമ്മ ത്യാഗം ആണ് ആവാഹനം
അതിൽ സ്ഥിരമായി ഉന്മുഖം ആകുന്നതാണ് ആസനം
അതിനു നേർക്ക് മനസ്സ് വ്യാപരിക്കുന്നതു ആണ് അർഘ്യം
ആത്മാരാമൻ ആകുന്നത്  ആണ് ആചമനം
സ്നാനം അതിന്റെ പ്രാപ്തി
ദൃശ്യ വിലയം ആണ് ഗന്ധം
അക്ഷതം അന്തർജ്ഞാന നേത്രം ആണ്
ചിത് പ്രകാശം ആണ് പുഷ്പം
സൂര്യാത്മകം ആണ് ദീപം
ഏകീകരണം ആണ് നെെവേദൃം
സ്ഥിരത ആണ് പ്രദക്ഷിണം
നമസ്കാരം ആണ്  -സോഹം
സ്തുതി ആണ് മൗനം
ഉദ്വാസനം  ആണ് സന്തുഷ്ടി
ഇങ്ങനെ ദ്രവ്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ മനസ്സ് കൊണ്ട് ആത്മാവിനെ പൂജിക്കുന്നത് ആണ് ആത്മപൂജ
ഇതിനു ഒരു ചിലവും ഇല്ല
എന്നാൽ ഇത് മോക്ഷം മാത്രം ആഗ്രഹിക്കുന്ന ഉയർന്ന നിലയിൽ  എത്തിയ സാധകനെ ഇതിനു കഴിയൂ

No comments: