Thursday, April 04, 2019

ഹരി ഓം!

അദ്ധ്യായം-1
ഭാഗം - 3
*സൂത്രം - 17*

*ആത്മരത്യവിരോധ*
*നേതി ശാണ്ഡില്യ :*

ആത്മരതി അവിരോധ
നേതി - യാതൊരു തടസ്സവും ഇല്ലാതെ സദാ ആത്മാനന്ദത്തിൽ
രമിക്കുന്നതാണ് ഭക്തി;
ഇതി- ഇതാണ്; ശാണ്ഡില്യ : - ശാണ്ഡില്യ
മഹർഷി ഭഗവദ് പ്രേമ
ത്തോടു കൂടിയ ആത്മ
രത്യാനുഭവമാണ് ഭക്തി
എന്നാണു് ശാണ്ഡില്യ മഹർഷിയുടെ അഭിപ്രായം.

ഭക്തി ആചാര്യനായ ശാ
ണ്ഡില്യ മഹർഷിയുടെ
അഭിപ്രായം " നിരന്തരമായി ആനന്ദ
കരവും പ്രശാന്തവുമായ
ആത്മരതിക്ക്‌ അനുകൂ
ലവും ,സഹായകവുമായ ഭഗവദ് പ്രേമഭക്തിയും ഭഗവദ് സമർപ്പണവുമാണ് ഭക്തി എന്നാണ്.ആദി നാരായണമൂർത്തിയെ
യോ, ശ്രീ പരമേശ്വരനെ
യോ മറ്റു ഉപാസന മൂർത്തികളേയോ മറ്റു
വല്ല ദിവ്യ സങ്കൽപ്പങ്ങളെപ്പറ്റിയുള്ള നിരന്തര ധ്യാനവും
പൂജയും ആത്മസാക്ഷാൽ
കാരത്തിന്നും ആത്മാനുഭൂതിക്കും
സഹായകമാണെങ്കിൽ ആ സാധനകൾ ഭക്തി
തന്നെയാണ്.

വെറും മതഭ്രാന്തായി അധ:പതിക്കാതെ മറ്റു
മതസ്ഥരോടും വിശ്വാസികളോടും
യാതൊരു വിദ്വേഷവും
പുലർത്താതെ ഇഷ്ട
ദേവന് ചെയ്യുന്ന വിഗ്രഹാരാധന ഭക്തി
തന്നെയാണ്.

ചുരുക്കത്തിൽ ശാണ്ഡില്യ മത പ്രകാരം, സാധനകന്റെ മനോവൃത്തി ,ആത്മബോധത്തിന് ഒരിക്കലും
വിരോധമാകുവാൻ
പാടുള്ളതല്ല. അതായത്
വ്യാസന്റെ അഭിപ്രായ
പ്രകാരമുള്ള ഭഗവദ്
പൂജയെ ഗർഗ്ഗമുനിയുടെ അഭിപ്രായ പ്രകാരമുള്ള
കഥാ ശ്രവണങ്ങളോ,
കീർത്തനാലാപമോ
ആത്മാനുസന്ധാനത്തി
ന് വിരോധമായി വരിക
യാണെങ്കിൽ അത് ഭക്തി സാധനയല്ല.

മേൽ വ്യാഖ്യാനിച്ച നിർവ്വചനങ്ങളിൽ
നിന്നെല്ലാം നാം അനുമാ
നിക്കേണ്ടത് ഭഗവത്
പ്രേമത്തോടു കൂടിയുള്ള
പൂർണ്ണ സമർപ്പണത്തോടെ ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഭക്ത്യോ
ദ്ദീപകമാണ്. ഭക്തന്റെ
പ്രേമ - നിർഭരമായ
മനസ്സ് പ്രേമസ്വരൂപിയായ ഭഗ
വാനിലേക്ക് തിരിയുന്നു.
അങ്ങിനെയുള്ള എല്ലാ
സാധനകളും ഫലപ്രദ
മായ സാധനകളാണ്.

പ്രേമം മാത്രമാണ് ഭക്തി
ക്കുള്ള ഏക മാർഗ്ഗം
പ്രേമം കൊണ്ട് മാത്രമേ
പ്രേമം നേടാൻ കഴിയുകയുള്ളൂ.

ശങ്കരാചാര്യരുടെ
വാക്കുകൾ ഇവിടെ
ശ്രദ്ധേയമാണ്. " എല്ലാ
മോക്ഷസാധനകളിലും വെച്ച് ഭക്തിയാണ് ഏറ്റവും ശ്രേഷ്ഠവും ഏറ്റവും ഫലപ്രദവും
എന്നാണ് ആചാര്യ സ്വാമികൾ വിവേക ചൂ
ഢാമണിയിൽ പ്രഖ്യാ
പിക്കുന്നത്.

No comments: