Thursday, April 04, 2019

ശ്രീമദ് ഭഗവദ് ഗീത*
🙏🙏🙏🙏🕉🕉🙏🙏🙏🙏
*168-ാം ദിവസം*
*അദ്ധ്യായം - 4*

*അതീന്ദ്രിയ ജ്ഞാനം*
*(ജ്ഞാന കർമ സന്യാസ യോഗം)*
*ശ്ലോകം - 29*


*അപാനേ ജുഹ്വതി പ്രാണം പ്രാണേ ഽപാനം തഥാപരേ*   

*പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ*            

*അപരേ  നിയതാഹാരാഃ പ്രാണാൻ പ്രാണേഷു ജുഹ്വതി.*

      (അപരേ) - മറ്റുള്ളവർ; പ്രാണായാമപരായണാഃ - പ്രാണായാമപരായണന്മാർ; പ്രാണാപാനഗതിഃ - പുറത്തേയ്ക്കും അകത്തേയ്ക്കും പോകുന്ന വായുവിന്റെ ഗതികളെ; രുദ്ധ്വാ – നിയന്ത്രിച്ചിട്ട്; അപാനേ - താഴോട്ട് പോകുന്ന വായുവിൽ; പ്രാണം - പുറത്തോട്ട് പോകുന്ന വായുവിനെ; ജുഹ്വതി - ഹോമിക്കുന്നു; തഥാ - അപ്രകാരം; പ്രാണേ - പുറത്തേയ്ക്ക് പോകുന്ന വായുവിൽ; അപാനം ച - അപാനനേയും; ജുഹ്വതി - ഹോമിക്കുന്നു; അപരേ - വേറെ ചിലർ; നിയതാഹാരാഃ - നിയതാഹാരന്മാരായിട്ട് (നിയന്ത്രിതമായ ആഹാരത്തോട് കൂടിയവരായിട്ട്); പ്രാണാൻ - പ്രാണങ്ങളെ (പുറത്തേയ്ക്ക് പോകുന്ന വായുവിനെ); പ്രാണേഷു - പ്രാണങ്ങളിൽ; ജുഹ്വതി - ഹോമിക്കുന്നു.

*വിവർത്തനം*

    ശ്വാസചലനത്തെ ഉച്ഛ്വാസത്തിലും ഉച്ഛ്വാസചലനത്തെ ശ്വാസത്തിലും അർപ്പിച്ചുകൊണ്ട് ശ്വാസനിരോധംചെയ്ത് സമാധിയിൽ വർത്തിക്കുവാൻ താത്പര്യമുള്ള മറ്റു ചിലരുണ്ട്. ഇപ്രകാരം അവർ ശ്വാസത്തെ പൂർണ്ണമായി നിർത്തി അവസാനം സമാധിസ്ഥരാകുന്നു. മറ്റു ചിലർ ആഹാരനിരോധത്താൽ ഉച്ഛ്വാസത്തെ അതിൽത്തന്നെ ഹോമിക്കുന്നു.

*ഭാവാർത്ഥം:*

   ശ്വാസോച്ഛ്വാസ നിയന്ത്രണത്തിനായുള്ള ഈ യോഗപ്രകിയ പ്രാണായാമമെന്നറിയപ്പെടുന്നു. ആരംഭത്തിൽ ഹഠയോഗ പദ്ധതി പ്രകാരം വ്യത്യസ്തങ്ങളായ ആസനങ്ങൾ അവലംബിച്ചു കൊണ്ടാണ് ഇത് ശീലിക്കുന്നത്. ആത്മസാക്ഷാത്കാര പുരോഗതിക്ക് വേണ്ടിയും ഇന്ദ്രിയസംയമനത്തിനായും വേണ്ടി നിർദ്ദേശിക്കപ്പെട്ടതാണ് ഈ പ്രക്രിയകളെല്ലാം. ശരീരത്തിലുള്ള വായുവിനെ നിയന്ത്രിച്ച തിരിച്ചു വിടുന്നതിന് ഈ പരിശീലനം സഹായിക്കുന്നു. അപാനവായു താഴോട്ട് പോകുന്നതും, പ്രാണവായു മേലോട്ടുയരുന്നതുമാണ്. പ്രാണായാമ യോഗി എതിർദിശകളിൽ ശ്വാസത്തെ സഞ്ചരിപ്പിക്കുന്നു. രണ്ട് പ്രവാഹ ങ്ങളും തുല്യമായി പൂരകമെന്ന സ്ഥിതി കൈവരിക്കുന്നതുവരെ അത് തുടരുകയും ചെയ്യുന്നു. ഉച്ഛാസം ശ്വാസത്തിൽ അർപ്പിതമാകുമ്പോൾ രേചകമെന്നും വായുപ്രവാഹങ്ങൾ രണ്ടും സ്തംഭിക്കുമ്പോൾ കുംഭകയോഗമെന്നും പറയുന്നു. ഈ കുംഭകയോഗം പരിശീലിച്ചിട്ട് ആത്മ സാക്ഷാത്കാര പൂർണ്ണതയ്ക്കായി ജീവിതദൈർഘ്യം കൂട്ടാൻ സാധിക്കും. ബുദ്ധിമാനായ ഒരു യോഗി അടുത്ത ജന്മത്തിനു കാത്തിരി ക്കാതെ ഈ ജന്മത്തിൽത്തന്നെ പൂർണ്ണത കൈവരിക്കുവാൻ ആഗ്രഹി ക്കുന്നു. കുംഭകയോഗ പരിശീലനംകൊണ്ട് യോഗി തന്റെ ജീവിതത്തിന്റെ ദൈർഘ്യം അനേകം വർഷങ്ങളായി വർദ്ധിപ്പിക്കുന്നു. കൃഷ്ണാവ ബോധം വന്ന ഒരാൾക്കാകട്ടെ, എപ്പോഴും അതീന്ദ്രിയമായ ഭഗവത്സേവനത്തിൽ മുഴുകിയിരിക്കയാൽ സ്വാഭാവികമായിത്തന്നെ ഇന്ദ്രിയനിയന്ത്രണം സാധിക്കുന്നു. എല്ലായ്ക്കപ്പോഴും കൃഷ്ണന്റെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന അയാളുടെ ഇന്ദ്രിയങ്ങൾക്ക് മറ്റു കർമ്മങ്ങളിൽ ചെന്നുപെടാനാവില്ല. അതുകൊണ്ട് ജീവിതാവസാനത്തിൽ കൃഷ്ണന്റെ അതീന്ദ്രിയതലത്തിൽ സ്വാഭാവികമായും അയാളെത്തിച്ചേരും. ആ നിലയ്ക്ക് തന്റെ ഇഹലോകജീവിതം ദീർഘിപ്പിക്കാൻ ആ ഭക്തൻ ശ്രമിക്കുകയുമില്ല. ഭഗവദ്ഗീതയിൽ (14.26) പറയുന്നതു പ്രകാരം അയാൾ ഉടനെത്തന്നെ മുക്തിപദത്തിലേയ്ക്കുയർത്തപ്പെടുന്നു.

മാംചയോ ഽവ്യഭിചാരേണ

ഭക്തിയോഗേന സേവതേ

സ ഗുണാൻ സമതീത്യൈതാൻ

ബ്രഹ്മഭൂയായ കൽപതേ

    "ഭഗവാന്റെ, കലർപ്പില്ലാത്ത ഭക്തിയുതസേവനത്തിൽ ഏർപ്പെടുന്ന ഒരാൾ പ്രകൃതിയുടെ (തിഗുണങ്ങളെ അതി(കമിച്ച് ക്ഷീണേന ആത്മീയതലത്തിലേയ്ക്കുയർത്തപ്പെടുന്നു." കൃഷ്ണാവബോധവാനായ വ്യക്തിയുടെ തുടക്കം തന്നെ അതീന്ദ്രിയതയിൽ നിന്നാണ്. അയാൾ എപ്പോഴും ആ അവബോധത്തിൽ തന്നെ നിലകൊള്ളുകയുംചെയ്യുന്നു. അതുകൊണ്ട് പതനത്തിന്റെ പ്രശ്നമില്ല. അവസാനം അയാൾക്ക് അചിരേണ ഭഗവത്സന്നിധി പൂകുകയുംചെയ്യാം. കൃഷ്ണപ്രസാദം അഥവാ ഭഗവാന് ആദ്യം നിവേദിച്ച ആഹാരം മാത്രം ഭക്ഷിക്കുന്നതുകൊണ്ട് ആഹാരനിയന്ത്രണത്തിന്റെ ഫലം താനേ സിദ്ധിക്കുന്നു. ആഹാരം ചുരുക്കുന്നത് ഇന്ദ്രിയസംയമനത്തിന് വളരെ സഹായകമത്രേ. ഭൗതിക ബന്ധങ്ങളിൽ നിന്നുള്ള മോചനം ഇന്ദ്രിയസംയമനമില്ലാതെ സാദ്ധ്യവുമല്ല.

 

No comments: