ശ്രീമദ് ഭാഗവതം 106*
പ്രീയവൃതന്റെ വംശത്തിൽ നാഭി എന്നൊരു രാജാവ് വന്നു. നാഭിയ്ക്ക് ഭഗവാന്റെ സമാനമായ ഒരു പുത്രൻ ണ്ടാവണം എന്നൊരാഗ്രഹം. നാഭി ഭഗവാനെ ആരാധിച്ചു. ഭഗവാനോട് പറഞ്ഞു. ഭഗവാനേ അങ്ങയെ പോലെ തന്നെ ഒരു പുത്രനെ എനിക്ക് വേണം. ഭഗവാൻ പറഞ്ഞു. എനിക്ക് സമം ആയിട്ട് ഞാനേ ള്ളൂ. ഞാൻ തന്നെ വരാം.
അങ്ങനെ ഭഗവദ് അംശമായ ഋഷഭയോഗീശ്വരൻ നാഭിയുടെ പുത്രനായി ജനിച്ചു. ഭഗവാൻ ഗീതയിൽ പറഞ്ഞു.
കർമണൈവ ഹി സംസിദ്ധിം
ആസ്ഥിതാ: ജനകാദയ:
ആസ്ഥിതാ: ജനകാദയ:
കർമ്മയോഗത്തിൽ ഇരുന്ന് കൊണ്ടാണ് ജനകൻ മുതലായവർ യോഗസ്ഥിതിയെ പ്രാപിച്ചത്. കർമ്മയോഗം എന്ന് വെച്ചാൽ സാധാരണ ഒരു ഗൃഹസ്ഥന്റെ കർമ്മയോഗം എത്ര തന്നെ ണ്ട്. അവനവന്റെ കുടുംബം നോക്കാ. ഓഫീസിൽ ജോലി ചെയ്യാ. ഒരു ചെറിയ വട്ടം. ആ വട്ടത്തിൽ ഇരുന്ന് കൊണ്ട് ഒരാൾ കർമ്മയോഗി ആയി ഇരിക്കാ എന്ന് വെച്ചാൽ നല്ലതാണ്. പക്ഷേ അതിന് വലിയ ഒരു ശ്രേഷ്ഠത ഒന്നൂല്ല്യ. പക്ഷേ ഒരു ചക്രവർത്തി ആയിട്ട് ഇരുന്ന് കൊണ്ടോ, ഇപ്പൊ മഹാത്മാഗാന്ധി രാഷ്ട്രീയത്തിന്റെ നടുവിലാണ് അദ്ധ്യാത്മ മണ്ഡലത്തിൽ നിന്നത്. രാഷ്ട്രീയത്തിന്റെ നടുവിൽ ഇരുന്ന് കൊണ്ട്,, ഭക്തിയും ജ്ഞാനവും ഒക്കെ അനുഷ്ഠിക്കാ എന്ന് വെച്ചാൽ സാധ്യമാവാത്ത കാര്യമാണ്. അങ്ങനെയുള്ള ആളുകളെയാണ് ഭഗവാൻ ജനകൻ തുടങ്ങിയവർ എന്ന് പറഞ്ഞു. ജനകൻ അതിന് മുഖ്യ ഉദാഹരണം ആയതുകൊണ്ട് ജനകനെ ആദ്യം എടുത്ത് പറഞ്ഞു. പിന്നെ ആരാ ഈ ജനകൻ മുതലായാവർ? ഒന്ന് അംബരീക്ഷൻ, പിന്നെ ഋഷഭയോഗീശ്വരൻ, പൃഥു ഭാഗവതത്തിലുള്ള ഈ ഉദാഹരണങ്ങൾ ഒക്കെ എടുക്കണം.
ഋഷഭയോഗീശ്വരൻ, അദ്ദേഹം രാജാവായി ഇരിക്കുമ്പോ തന്നെ യോഗി ആണ്. ജനകൻ ജ്ഞാനപ്രധാനി ആണ്. അംബരീക്ഷൻ ഭക്തി പ്രധാനി ആണ്.
*ഋഷഭയോഗീശ്വരൻ യോഗപ്രധാനി* ആണ്. ഒരിക്കൽ കുറേ കാലത്തേക്ക് മഴ പെയ്തില്ല. ഇന്ദ്രന് പൂജയും യാഗവും ഒക്കെ ചെയ്തു നോക്കി. ഇന്ദ്രൻ അനങ്ങിയില്ല്യ. അദ്ദേഹത്തിന്റെ യോഗശക്തിയാൽ മഴ പെയ്യട്ടെ എന്ന് പറഞ്ഞ് മിണ്ടാണ്ടിരുന്നു. നല്ല വണ്ണം മഴ പെയ്തു അത്രേ. അദ്ദേഹത്തിന് നൂറു പുത്രന്മാർ ജനിച്ചു എവിടെ നിന്ന് ജനിച്ചു.?
ഹൃദയേന ജാതാ:
ഭാവമണ്ഡലത്തിൽ യോഗശക്തി കൊണ്ട് തന്നെ അദ്ദേഹത്തിന് നൂറ് പുത്രന്മാർ ജനിച്ചു. യോഗശക്തികൊണ്ട് ജനിച്ചു എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ വിശ്വസിക്കാം? അത് അവരുടെ ലക്ഷണം കൊണ്ട് മനസ്സിലാക്കിക്കൊള്ളാ ന്നാണ്.
ഹൃദയേന ജാതാ:
ഭാവമണ്ഡലത്തിൽ യോഗശക്തി കൊണ്ട് തന്നെ അദ്ദേഹത്തിന് നൂറ് പുത്രന്മാർ ജനിച്ചു. യോഗശക്തികൊണ്ട് ജനിച്ചു എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ വിശ്വസിക്കാം? അത് അവരുടെ ലക്ഷണം കൊണ്ട് മനസ്സിലാക്കിക്കൊള്ളാ ന്നാണ്.
അതില് 81പേർ തപസ്സ് ചെയ്ത് ക്ഷാത്രധർമ്മത്തിൽ നിന്ന് ബ്രാഹ്മണ ധർമ്മത്തിലേക്ക് വന്നു തപസ്സ് കൊണ്ട് ബ്രാഹ്മണരായിട്ട് തീർന്നു.
ഒൻപത് പേര് ചക്രവർത്തികളായി. ഒരാള് ഭരതൻ. മറ്റ് ഒൻപത് പേർ അവധൂതന്മാരായി യോഗികളായി ലോകമംഗളത്തിനായി ഈ ലോകത്തിന് മാത്രല്ല ഏത് ലോകത്തിലും സഞ്ചരിക്കാം എന്നാണ്. ഇങ്ങനെ കവി, ഹരി, അന്തരീക്ഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഹോത്രൻ, ദ്രുമിളൻ, ചമസൻ കരഭാജനൻ ഏന്നീ ഒൻപത് യോഗികൾ നവയോഗികൾ ഏകാദശത്തിൽ ഇവരുടെ കഥ വരും. ഇങ്ങനെ നൂറു പുത്രന്മാർ ജനിച്ചു.
ഋഷഭയോഗീശ്വരൻ രാജ്യഭരണം ഒക്കെ ഭംഗിയായി നടത്തി. കുറേ കാലം കഴിഞ്ഞ് അദ്ദേഹത്തിന് വാർദ്ധക്യം ആകാറായപ്പോ രാജ്യഭരണം ഒക്കെ ഭരതനെ ഏൽപ്പിച്ച് ബാക്കി ഒൻപത് മക്കൾക്കും അതാത് സ്ഥാനങ്ങൾ കൊടുത്തു. ഋഷഭയോഗീശ്വരന് അരമനയിൽ ഇരിക്കുമ്പോ തന്നെ യോഗലക്ഷണങ്ങൾ ഒക്കെ കണ്ടു തുടങ്ങി. ജന്മനാതന്നെ ഭഗവദ് ഭാവത്തോട് കൂടിയാണ് ജനിച്ചിരിക്കുന്നത്.
തമുത്പത്തൈവാ അഭിവ്യജ്യമാന ഭഗവദ് ലക്ഷണം.
ജനിക്കുമ്പോ തന്നെ ഋഷഭയോഗീശ്വരൻ ഭഗവദ് ലക്ഷണത്തോട് കൂടെയാണ് ജനിച്ചത്. പക്ഷേ ചക്രവർത്തി ആയിട്ട് രാജ്യകാര്യങ്ങൾ ഒക്കെ ഭംഗി ആയിട്ട് നടത്തി. അതിനുശേഷം പതുക്കെ പതുക്കെ അദ്ദേഹത്തില് അവധൂതഭാവങ്ങളൊക്കെ കണ്ടു തുടങ്ങി.
ശ്രീനൊച്ചൂർജി
*തുടരും. ..*
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
No comments:
Post a Comment