Tuesday, April 02, 2019

കേവലം നിസ്സാരമായ മൂന്നടി മണ്ണ് ചോദിച്ചപ്പോള് ബലിയുടെ അഹങ്കാരം “ലോകാനാം ഏകമീശ്വരം” എന്ന വാക്കിലൂടെ പുറത്തു വന്നു. അപ്പോഴാണ് ഭഗവാന് ത്രിവിക്രമ സ്വരൂപം കൈ ക്കൊണ്ടത്.
ഭാഗവത ഭാഷ്യം  

  "ഗുരോരനുഗ്രഹെണൈവ "
പുമാന് പൂര്ണ്ണ പ്രശാന്തയേത്"

ഗുരുവിന്റെ അഹൈതുകകൃപകൊണ്ടാണ് ഒരുവന് ആത്മതത്വം സാക്ഷാത്ക്കരിച്ച് നിത്യാനന്ദമനുഭവിക്കാന് കഴിയുന്നത്. ഗുരു ഈശ്വര തുല്യനാണ്. അതുകൊണ്ടുതന്നെ ശിഷ്യന്റെ കീര്ത്തിയും പ്രശസ്തിയും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു. വാമനമൂര്ത്തി മൂന്നടി മണ്ണ് യാചിച്ചപ്പോള് ബലിയുടെ ഗുരുവായ ശുക്രാചാര്യര് പറഞ്ഞതൊന്നും ഈ ദാനം മുടക്കാനയിരുന്നില്ല. ബലിയുടെ അറിവും ഭക്തിയും സത്യസന്ധതയും എടുത്ത് കാണിക്കാനായിരുന്നു നരകത്തേയോ സ്ഥാനഭ്രംശത്തേയോ മരണത്തെയോ ഞാന് ഒട്ടും തന്നെ ഭയപ്പെടുന്നില്ല. എന്നാല് ബ്രഹ്മജ്ഞരെ അപമാനിക്കുന്നതിന് ഞാന് ഭയപ്പെടുന്നു എന്ന ബലിയുടെ വാക്കുകള് അദ്ദേഹത്തിന്റെ മഹാത്മാക്കളോടുള്ള ബഹുമാനത്തെ മനസ്സിലാക്കിത്തരുന്നു. യഗാദികള്ക്കൊണ്ട് യാതോരുത്തനെ സത്തുക്കള് സമാരാധിക്കുന്നുവോ ആ വിഷ്ണുവാണ് എന്റെ മുന്പില് വന്ന് യാചിക്കുന്നത് എങ്കില് ഭഗവാനാഗ്രഹിക്കുന്ന ഭൂമി ഞാന് ദാനം ചെയ്യും എന്ന പ്രസ്താവന അദ്ദേഹത്തിന്റെ ഭക്തിയേയും ഉറച്ച സത്യസന്ധതയേയും മനസ്സിലാക്കി തരുന്നു. ഭാഗവതത്തില് ഋഷഭോപദേശത്തില് പറയുന്നു,

No comments: