ശ്രീമദ് ഭാഗവതം 107*
അവധൂതഭാവം ന്താ?. ശരീരം ണ്ടോ എന്ന് പോലും അറിയാതെ നടക്കാ. ഭാഗവതം തന്നെ പറയണു ഈ മദിരാപാനം ചെയ്ത ആള്, ലഹരി പദാർത്ഥം കഴിച്ച ആള് ഉടുത്തിരിക്കുന്ന വസ്ത്രം എവിടെയെങ്കിലും അഴിഞ്ഞു വീണാൽ അറിയില്ല്യ. മദിരാമദാന്ധ: അതുപോലെ യോഗിക്ക്, ഭഗവദ് ആനന്ദത്തില് രമിച്ചിരിക്കുന്ന യോഗിക്ക് ശരീരം ണ്ടോ, വീണു പോയോ എന്നറിയില്ല്യ. പശുവിന്റെ കഴുത്തിൽ കെട്ടി കൊടുത്ത മാല. ചിലപ്പോ ഗോപൂജയ്ക്ക് പശുവിന്റെ കഴുത്തിൽ മാല ഇട്ടു കൊടുക്കും. ആ മാലയും കൊണ്ട് പശു കുറേ ദിവസം ഇങ്ങനെ നടക്കും. അതിന് വല്ല അഭിമാനവും ണ്ടാവോ ആ മാലയില്. അതിന് എനിക്ക് മാല ഇട്ടു തന്നണ്ട് എന്ന ഭാവവും ഇല്ല്യ. കുറച്ച് കുറച്ചായി ഓരോ പൂവായിട്ട് വീഴും. അവസാനം മാല പൊട്ടി വീഴും. അപ്പഴും പശുവിന് അറിയില്ല്യ.
ഇതുപോലെ ഈ ശരീരം കൊണ്ട് നടക്കാ. ഋഷഭയോഗീശ്വരനിൽ ഈ ലക്ഷണങ്ങളൊക്കെ കണ്ടു തുടങ്ങി. ഒരിക്കൽ സിദ്ധന്മാരൊക്കെയുള്ള ഒരു സദസ്സ്. ആ സദസ്സിൽ വെച്ച് ഋഷഭയോഗീശ്വരൻ തന്റെ മക്കൾക്കായി ഒരു ഉപദേശം കൊടുത്തു.
ഹേ പുത്രകാ:
നായം ദേഹോ ദേഹഭാജാം നൃലോകേ
കഷ്ടാൻ കാമാനർഹതേ വിഡ്ഭുജാം യേ
തപോ ദിവ്യം പുത്രകാ യേന സത്ത്വം
ശുദ്ധേത് തസ്മാത് ബ്രഹ്മസൗഖ്യം തു അനന്തം
നായം ദേഹോ ദേഹഭാജാം നൃലോകേ
കഷ്ടാൻ കാമാനർഹതേ വിഡ്ഭുജാം യേ
തപോ ദിവ്യം പുത്രകാ യേന സത്ത്വം
ശുദ്ധേത് തസ്മാത് ബ്രഹ്മസൗഖ്യം തു അനന്തം
കുഞ്ഞുങ്ങളേ ഈ ശരീരം നമുക്ക് കിട്ടിയിട്ടുണ്ട്. ഇതിന് *ദേഹം* എന്ന് പേര്. *ദഹ്യതേ ഇതി ദേഹാ:* ദഹിച്ചു പോകുന്നത് ദേഹം. *ക്ഷീര്യതേ* *ഇതി ശരീരം.* കുറച്ച് കുറച്ചായിട്ട് ക്ഷയിച്ചു പോകുന്നത് ശരീരം. ഈ ദേഹം ഭഗവാൻ നമുക്ക് തന്നിരിക്കണത് ഭഗവദ് ഭജനത്തിനാണ്. അല്ലാതെ ഇത് ഭോഗത്തിന് വേണ്ടിയുള്ളതല്ല.
കഷ്ടാൻ കാമാൻ ന അർഹതേ വിഡ്ഭുജാം യേ
ഈ മലംതീനികളായ ജന്തുക്കൾക്ക് പോലും സുഗമമായി കിട്ടുന്ന ഈ ഭോഗങ്ങൾ, അനുഭവിക്കാൻ മാത്രല്ല ഈ ശരീരം. പിന്നെ ഈ ശരീരം എന്തിനാ?
തപോ: ദിവ്യം പുത്രകാ യേന സത്ത്വം ശുദ്ധേദ്
ഈ ശരീരം കൊണ്ട് തപസ്സ് ചെയ്യണം. ഭഗവദ് ആരാധന തന്നെ തപസ്സ്. ശാരീരികമായ തപസ്സ്, മാനസികമായ തപസ്സ്, വാചികമായ തപസ്സ് എന്നൊക്കെ ഭഗവാൻ ഗീതയിൽ പറഞ്ഞണ്ട്. നാമസങ്കീർത്തനം തപസ്സ്. ഭഗവാനെ ആരാധിക്കുന്നത് തപസ്സ്. ധ്യാനം ചെയ്യുന്നത് തപസ്സ്. ആഹാരനിയന്ത്രണം ചെയ്യുന്നത് തപസ്സ്. ജ്ഞാനവിചാരം ചെയ്യുന്നത് തപസ്സ്. ഇത്തരത്തിലുള്ള *തപസ്സ്* കൊണ്ട് *സത്വഗുണം* *ശുദ്ധമായി.* അങ്ങനെ സത്വഗുണം ശുദ്ധമായാലോ ?
ആഹാരശുദ്ധൗ സത്വശുദ്ധി:
സത്വ ശുദ്ധൗ ധ്രുവാ സ്മൃതി:
സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും ന്നാണ്.
സത്വ ശുദ്ധൗ ധ്രുവാ സ്മൃതി:
സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും ന്നാണ്.
വയറു നിറയെ ശാപ്പാട് കഴിച്ച് കണ്ടതൊക്കെ തിന്ന് വയറ് നിറഞ്ഞിട്ട് ഗുരുവായൂരപ്പാ വിളിച്ചാൽ പോലും ആ. ..ഹ്..ആ..ന്ന് പറഞ്ഞ് വായ പൊളിക്കും. കോട്ടുവായിട്ട് ഗുരുവായൂരപ്പാ ന്ന് പറയും. നമ്മളുടെ ശരീരം സ്ഥൂലമായി തമസ്സിലിരിക്കുമ്പോ, അമ്പലത്തിലൊക്കെ പോയേക്കാം കോടാലി നമസ്ക്കാരം എന്നാണ് പറയാ.
സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും. പലരും ചോദിക്കും കുറച്ചൊക്കെ നില്ക്കും കുറച്ച് കഴിഞ്ഞാൽ പോണുവല്ലോ. സത്വഗുണം നഷ്ടപ്പെട്ടു പോകുമ്പോഴാണ് പോണത്.
സത്വഗുണം ണ്ടെങ്കിൽ ധ്രുവാ സ്മൃതി.
സ്മരണ വിട്ടു പോകാതെ നില്ക്കും.
സ്മരണ വിട്ടു പോകാതെ നില്ക്കും.
സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്ര മോക്ഷ: സ്മൃതി ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ, ശരീരത്തിനേയും ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്കാരം പൂർണ്ണമാവും. അതുകൊണ്ട് തപസ്സ് ചെയ്യൂ എന്ന് പറഞ്ഞു.
ശ്രീനൊച്ചൂർജി
*തുടരും. ...*
ശ്രീനൊച്ചൂർജി
*തുടരും. ...*
Lkshmi Prasad
No comments:
Post a Comment