ശ്രീമദ് ഭാഗവതം 108*
തപസ്സിൽ മുഖ്യം എന്താ?
മഹത്സേവാം ദ്വാരമാഹുർ വ്വിമുക്തേ
*സത്സംഗം,* മഹാത്മാക്കളുടെ സംഗം ണ്ടാവട്ടെ. ആരാണോ നമുക്ക് ഭഗവാനെ ഓർമ്മിപ്പിക്കാ, ആരുടെ സാന്നിദ്ധ്യത്തിൽ നമുക്ക് ഭഗവദ് സ്മൃതി ണ്ടാവുമോ, ആര് നമുക്ക് ഭഗവാനൊഴിച്ച് ബാക്കി ഒക്കെ കള്ളം ആണെന്നുള്ള ഒരു വൈരാഗ്യവും ഭക്തിയും ദൃഢപ്പെടുത്തുമോ, അവരുടെ സംഗത്തിനെ സദാ ആശ്രയിക്കുക.സാധുക്കളുടെ അടുത്ത് ചെന്നിരിക്കാ. ഒരു പക്ഷേ അവര് ഉപദേശിച്ചിട്ടില്ലെങ്കിൽ പോലും ചെന്നിരിക്കണം ന്നാണ്. അവര് എന്തെങ്കിലുമൊക്കെ ലൗകിക വർത്തമാനങ്ങളോ തമാശയോ രാഷ്ട്രീയമോ പറഞ്ഞാൽ പോലും ഉപദേശം ആയിട്ട് തീരും അത്രേ.
ക്രമേണ ചിത്തത്തിനെ ഉയർത്തി ഭഗവദ് ഭക്തിക്ക് നമ്മളെ കൊണ്ട് പോകുന്നതാണ് സത്സംഗം. അതുകൊണ്ട് സത്സംഗത്തിനെ ആശ്രയിക്കുക. എന്ന് ഋഷഭൻ തന്റെ പുത്രന്മാരോട് പറഞ്ഞു. അതോടു കൂടെ കുറേ സാധനകളേയും ഉപദേശിച്ചു. ഗുരു ഭക്തി, ഏകാന്ത വാസം, നിരന്തരമായ അദ്ധ്യാത്മ പരിശീലനം പ്രാണനെ അടക്കൽ ഇന്ദ്രിയങ്ങളെ ജയിക്കൽ ശ്രദ്ധ ബ്രഹ്മചര്യം വാക് നിയന്ത്രണം മൗനവ്രതം ഇതൊക്കെ ഉപദേശിച്ചു.
എല്ലാം കഴിഞ്ഞ് ഗുരുക്കന്മാർക്ക് ഒരു ഉപദേശം കൊടുത്തു. ഋഷഭൻ പറഞ്ഞു. ഈ ജീവൻ എത്രയോ ജന്മങ്ങളിൽ കർമ്മം ചെയ്ത് കർമ്മം ചെയ്ത് തളർന്നിട്ടാണ് വരണത്. ആ ജീവൻ ഒരു സദ്ഗുരുവിനെ ആശ്രയിക്കുന്നത് എന്തിനാണ് എന്തെങ്കിലും ഒരു വിശ്രാന്തി കിട്ടണം. ഭഗവദ് സ്വരൂപധ്യാനം ണ്ടാവണം. ആ ജീവനെ വീണ്ടും ഇവിടെ ഒരു കർമ്മത്തിലേക്ക് തള്ളി വിടാണെങ്കിൽ സ്വയംi കണ്ണ് കാണാത്ത ആളെ കിണറ്റില് തള്ളി വിടണ പോലെ ആണെന്നാണ്.
ന യോജയേൽ കർമ്മസു കർമ്മമൂഢാൻ
കം യോജയൻ മനുജോ അർത്ഥം ലഭേത
നിപാതയൻ അഷ്ടദൃശം ഹി ഗർത്തേ
കം യോജയൻ മനുജോ അർത്ഥം ലഭേത
നിപാതയൻ അഷ്ടദൃശം ഹി ഗർത്തേ
സ്വയം കണ്ണില്ലാത്ത ആളെ ഗർത്തത്തിൽ പിടിച്ചു തള്ളുന്ന പോലെ കർമ്മം കൊണ്ട് തളർന്നു വന്ന ജീവനെ വീണ്ടും കർമ്മത്തിലേക്ക് തള്ളി വിടരുത്. അവർക്ക് ഭഗവദ് പദത്തിനെ കാണിച്ചു കൊടുക്കണം.
രമണഭഗവാൻ പറയും യഥാർത്ഥ ഗുരു ന്താ പറയാ എന്ന് വെച്ചാൽ ചുമ്മാ ഇര്. ചിത്തവൃത്തികൾ ഇല്ലാതെ മൗനമായി നിശ്ചലമായി ഇരിക്കാ എന്നാണ് ഉപദേശം.
അതേപോലെ ഒരു സദ്ഗുരു കർമ്മത്തിൽ നിന്നും ഈ ജീവന് വിമുക്തി കൊടുത്ത് ഭഗവദ് ഭക്തി മാർഗ്ഗത്തെ കാണിച്ചു കൊടുക്കണം. അങ്ങനെ കാണിച്ചു കൊടുത്തിട്ടില്ലെങ്കിൽ,
ഗുരുർ ന സസ്യാത് സ്വജനോ ന സസ്യാത്
പിതാ ന സസ്യാത് ജനനീ ന സാസ്യാത്
ദൈവം ന തത്സ്യാത് ന പതിശ്ച സസ്യാത്
ന മോചയേദ്യ: സമുപേതമൃത്യും
പിതാ ന സസ്യാത് ജനനീ ന സാസ്യാത്
ദൈവം ന തത്സ്യാത് ന പതിശ്ച സസ്യാത്
ന മോചയേദ്യ: സമുപേതമൃത്യും
മൃത്യുവിന്റെ വായിൽ പെട്ടിട്ടാണ് നമ്മളൊക്കെ ഇവിടെ വന്ന് ജനിച്ചിരിക്കണത്. എങ്ങനെയെങ്കിലുമൊക്കെ ഈ ജനന മരണചക്രത്തിൽ നിന്ന് പുറത്ത് ചാടാൻ പറ്റോ എന്ന് പിടഞ്ഞു കൊണ്ടിരിക്കണ ഒരു ജീവൻ സദ്ഗുരുവിനെ ആശ്രയിക്കുന്നത് ന്തിനാ?* എങ്ങനെ യെങ്കിലും മുക്തി മാർഗ്ഗം കാണിച്ചു തരാൻ. ആ ഗുരു ഒരു അക്കൗണ്ട് ബുക്കും പേനയും കൊടുത്തു. ജീവന്. എഴുത്. പിന്നെയും അവിടെ ഇതാണ് പണിയെങ്കിൽ വേണ്ടാന്നാണ്.
ശ്രീനൊച്ചൂർജി
*തുടരും.
ശ്രീനൊച്ചൂർജി
*തുടരും.
lakshmi prasad
No comments:
Post a Comment