Thursday, April 04, 2019

*ശ്രീമദ് ഭാഗവതം 110* 

ഓരോ ജീവനും ഇവിടെ അച്ഛനും അമ്മയ്ക്കും വരുമ്പോ മൂകമായ ഒരു പ്രാർത്ഥന ണ്ട്. എന്നെ എങ്ങനെങ്കിലും ഭഗവാന്റെ അടുത്തേയ്ക്ക് കൊണ്ട് പോവോ?

 *പിതാ ന സസ്യാത്* *ജനനീ ന സാസ്യാത്* 

ഒരമ്മ വിഘ്നമായിട്ട് നില്ക്കാണെങ്കിൽ, കൈകേയി ഭരതന് വിഘ്നമായിട്ട് നിന്നു. ഭരതൻ കൈകേയിയേയും നീക്കി കൊണ്ട് ശ്രീരാമന്റെ അടുത്തേയ്ക്ക് ചെന്നു.

 സഹോദരൻ രാവണൻ തടസ്സം ആയിട്ട് നിന്നു. രാവണനേയും ഉപേക്ഷിച്ച് വിഭീഷണൻ ശ്രീരാമന്റെ അടുത്തേയ്ക്ക് ചെന്നു. 

 *ദൈവം ന തസ്യാത്* 
 *ദൈവം* എന്ന് വെച്ചാൽ ഈശ്വരൻ എന്ന അർത്ഥം അല്ല. സാധാരണ *വിധി* ആണ്. പലരും പറയും. ഞങ്ങൾക്കൊന്നും ഭജിക്കാൻ വയ്യ. ഭക്തി ഒന്നും ചെയ്യാൻ വയ്യ. വിധി ആണെങ്കിൽ ആ വിധിയെ മാറ്റി വെയ്ക്കൂ. വിധി ഒക്കെ ശരീരത്തിലല്ലേ. വിധി മനസ്സിനല്ലേ. നിങ്ങൾക്കെന്തുപോയി? നിങ്ങളീ ശരീരം ആണോ മനസ്സ് ആണോ?

ന *പതിശ്ച* സ സ്യാത് 
വിപ്രപത്നികൾക്കൊക്കെ അവരുടെ ഭർത്താക്കന്മാര് തടസ്സം നിന്നു.

 ഗോപികകൾക്കാണെങ്കിലോ?
 ഒക്കെ മാറ്റി വച്ചു. 

പതിസുതാന്വയ ഭ്രാതൃബാന്ധവാന് 
അതി വിലങ്ഘ്യ തേഽന്ത്യച്യുതാഗതാ:

അവരെ ഒക്കെ മാറ്റി വെച്ച് ഞങ്ങളിതാ ഭഗവാനേ അങ്ങയുടെ അടുത്തേയ്ക്ക് വന്നിരിക്കണു. അപ്പോ പതി ആണെങ്കിലും വിഘ്നമായിട്ട് നില്ക്കാണെങ്കിൽ പതി അല്ല. 

ന മോചയേദ്യ: സമുപേതമൃത്യും 

ഇങ്ങനെ ഋഷഭയോഗീശ്വരൻ തന്റെ മക്കൾക്ക് ഉപദേശം കൊടുത്തു. കുറച്ച് ദിവസത്തിനകം അദ്ദേഹം അരമന ഒക്കെ വിട്ട് ഇങ്ങനെ പശു ഒക്കെ നടക്കണത് പോലെ നടക്കാൻ തുടങ്ങി. എവിടെ യെങ്കിലുമൊക്കെ കിടക്കും. 

അദ്ദേഹം മലമൂത്രവിസർജ്ജനം ചെയ്താൽ കുറേ യോജന ചുറ്റുവട്ടത്ത് സുഗന്ധം വീശും അത്രേ. കാശിയില് അങ്ങനെ ഒരു മഹാത്മാവ് നൂറ് വർഷം മുമ്പ്  ണ്ടായിരുന്നു. ഇപ്പഴും അദ്ദേഹത്തിന്റെ ആശ്രമം അവിടെ ണ്ട്. ത്ര്യൈലിംഗസ്വാമി. വലിയ ശരീരം. രാമകൃഷ്ണപരമഹംസർ ത്ര്യൈലിംഗസ്വാമിയെ കാണാനായി കാശിയിലേക്ക് ചെന്നു. എല്ലാവരും കാണ്‍കെ 250 വർഷങ്ങളിലധികം അദ്ദേഹം ജീവിച്ചിരുന്നു. ചിലപ്പോ ഗംഗയുടെ ഉള്ളില്  float ചെയ്ത്  കിടക്കും. അദ്ദേഹത്തിന്റെ ഉള്ളിലും ഗംഗ ആണ്. ശരീരം മുഴുവൻ ഗംഗാ ജലം ആണ്.
ബ്രിട്ടീഷ് ഭരണകാലത്ത് വസ്ത്രം ഇല്ലാതെ നടക്കണത് കൊണ്ട് ഇദ്ദേഹത്തിനെ ജയിലിൽ ഇട്ടു. ജയിലിൽ കിടന്നു. വൈകുന്നേരം ആയപ്പോ കാവൽക്കാരൻ ഓടി വന്ന് പോലീസ് ഓഫീസറോട് പറഞ്ഞു. നമ്മൾ ജയിലിലിട്ട സ്വാമി അതാ പുറത്ത് നടക്കണു.!! പൂട്ടിയിട്ടില്ലേ? അതേ സർ ജയിലൊക്കെ പൂട്ടി അതേപോലെ ണ്ട്. അദ്ദേഹം പുറത്ത് നടക്കണു!!. അദ്ദേഹം മഹാ സിദ്ധനായിരുന്നു. ഋഷഭയോഗീശ്വരന്റെ കഥ കാണുമ്പോ ത്ര്യൈലിംഗസ്വാമിയെ ഓർമ്മ വരും.
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi Prasad

No comments: