*അമൃതവചനം*
*ഒരു മതം സത്യമാണെങ്കിൽ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ ഹിന്ദുമതം എത്രത്തോളം എന്റെതാണോ, അത്രത്തോളം നിങ്ങളുടേതുമാണ്*
അധമമായ ജഡാരാധന മുതൽ അത്യുത്തമമായ ബ്രഹ്മവാദം വരേയുള്ള എല്ലാ മതങ്ങളും ഹിന്ദുവിന്റെ നോട്ടത്തിൽ, മനുഷ്യാത്മാവ് അതിന്റെ ജന്മത്തിനും സാഹചര്യത്തിനും വിധേയമായി അനന്തതാപ്രാപ്തിക്ക് ചെയ്യുന്ന അത്രയും പരിശ്രമങ്ങളാണ്.
ഇൗ വെവിധ്യങ്ങൾക്കിടക്കു ഒരു സമന്വയഘടകമുണ്ട്. ഇൗ ശബ്ദവെരുദ്ധ്യങ്ങൾക്ക് പിന്നിൽ ഒരനുരഞ്ജകസ്വരമുണ്ട് ഉറ്റു ശ്രദ്ധിക്കാനൊരുക്കമുള്ളവർക്ക് അതു കേൾക്കുകയും ചെയ്യാം.
*നാനാത്വത്തിൽ ഏകത്വമാണ് പ്രകൃതിഹിതം. ഹിന്ദു ഇതംഗീകരിക്കുന്നു. മറ്റു മതങ്ങളെല്ലാം ചില സ്ഥാവര സിദ്ധാന്തങ്ങൾ ഉപന്യസിച്ച് അവ സമുദായത്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ നോക്കും.*
ഹിന്ദുക്കൾ മതത്തെയും തത്ത്വശാസ്ത്രത്തേയും ഒരേ വസ്തുവിന്റെ രണ്ടു വശങ്ങളായി കരുതിപ്പോരുന്നു. രണ്ടും ഒരു പോലെ യുക്തിയിലും ശാസ്ത്രീയ വസ്തുതകളിലും അധിഷ്ഠിതമായിരിക്കണം. *ശരിയായ മതം മനുഷ്യരുടെ ഉപദേശങ്ങളിൽ നിന്നോ പുസ്തകപാരായണം കൊണ്ടോ സിദ്ധിക്കുന്നതല്ല, പവിത്രവും ആത്മനിഷ്ഠവുമായ കർമ്മാനുഷ്ഠാനങ്ങളുടെ ഫലമായി അന്തരാത്മാവിനുണ്ടാകുന്ന പ്രബുദ്ധതയാണത്.*
ഭാരതത്തിലെ വിഭിന്ന മത സമ്പ്രദായങ്ങളെല്ലാം 'ഏകത്വം' അല്ലെങ്കിൽ 'അദ്വൈതം' എന്ന കേന്ദ്രാശയത്തിൽ നിന്നു പ്രസരിക്കുന്നു.
No comments:
Post a Comment