ദക്ഷിണാമൂർത്തി സ്തോത്രം-12
ഇവിടെ വിവരിക്കുന്ന ദക്ഷിണാമൂർത്തി സ്തോത്രത്തിൽ വേദാന്തമാണ്, ആത്മ തത്ത്വമാണ് അടങ്ങിയിരിക്കുന്നത്. അതിനെ വേണ്ട വിധത്തിൽ കേട്ട് മനനം ചെയ്ത് നിധിദ്ധ്യാസനം ചെയ്യുന്നവന് കൈയ്യിലിരിക്കുന്ന നെല്ലി കനി പോലെ ആത്മ തത്ത്വം സാക്ഷാത് ആയി പ്രകാശിച്ച് വേണമെങ്കിൽ ഈശ്വരത്ത്വം പോലും സിദ്ധിക്കും എന്നാണ് ദക്ഷിണാമൂർത്തി സ്തോത്രത്തിന്റെ ഫലശ്രുതിയായി പറഞ്ഞിരിക്കുന്നത്. ഈശ്വരത്ത്വം എന്നാൽ ഈ വ്യക്തിയുടെ ഈശ്വരത്ത്വമല്ല. ഈശ്വരനുമായി ഒന്നായി തീർന്നാൽ വേണമെങ്കിൽ ഭഗവാൻ ആ വ്യക്തിയെ ഒരുപകരണമായി ഈ ലോകത്ത് ഉപയോഗപ്പെടുത്തും എന്നേ ഉള്ളു.
ദക്ഷിണാമൂർത്തി സ്തോത്രം ആരംഭിക്കുന്നത് 'വിശ്വം ' എന്ന വാക്കു കൊണ്ടാണ്.
വിശ്വം ദർപ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തർഗതം
പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ
യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
തസ്മൈശ്രീഗുരുമൂർത്തയേ നമയിദം ശ്രീദക്ഷിണാമൂർത്തയേ
പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ
യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
തസ്മൈശ്രീഗുരുമൂർത്തയേ നമയിദം ശ്രീദക്ഷിണാമൂർത്തയേ
വിശ്വം എന്നുള്ള വാക്കുകൊണ്ടുദ്ദേശിക്കുന്നത് ഈ കാണുന്ന പ്രപഞ്ചം മുഴുവനും ചൈതന്യമയമാണ്. അതിലോരോന്നിലും നോക്കിയാൽ ഈശ്വരൻ പ്രവേശിച്ചിരിക്കുന്നു. ശ്രുതിയിൽ പറയുന്നത് ഭഗവാൻ പ്രവേശിക്കുകയും എല്ലാമായിത്തീരുകയും ചെയ്തു. നിരൂപിക്കാൻ സാധിക്കുന്നതും, സാധിക്കാത്തതും, നല്ലതും , ചീത്തയും, നിത്യമായിട്ടുള്ളതും, അനിത്യമായിട്ടുള്ളതും എല്ലാം താൻ തന്നെ ആയിത്തീർന്നു. അങ്ങനെ താൻ തന്നെ സൃഷ്ടിച്ച് താൻ തന്നെ പ്രവേശിച്ചിരിക്കുന്നതിനാൽ
ഈശ്വരോ ജീവകലയാ പ്രതിഷ്ട്ടോ ഭഗവാൻ ഇതി
ഈശ്വരൻ ജീവകലയാ പ്രവേശിച്ചിരിക്കുന്നത് കൊണ്ട് ഇതിന് വിശ്വം എന്ന് വിളിക്കുന്നു.
ഈശ്വരോ ജീവകലയാ പ്രതിഷ്ട്ടോ ഭഗവാൻ ഇതി
ഈശ്വരൻ ജീവകലയാ പ്രവേശിച്ചിരിക്കുന്നത് കൊണ്ട് ഇതിന് വിശ്വം എന്ന് വിളിക്കുന്നു.
ഭാഗവതത്തിൽ വ്യാസനോട് നാരദൻ പറയുന്നു ഈ വിശ്വം ഭഗവാനാണ് എന്ന്. എന്നിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ, ഇതിപ്പൊ മരമായിട്ടും, കല്ലായിട്ടും, ആണായിട്ടും, പെണ്ണായിട്ടുമേ തോന്നുന്നുള്ളു.ഇവിടെ നാരായണനെ ഒന്നും കണ്ടില്ലല്ലോ എന്ന് പറഞ്ഞാൽ ആ ദോഷം മാറ്റാനാണ് വേദാന്ത ശ്രവണം.
ആ വേദാന്തം അറിഞ്ഞാൽ
യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
രണ്ടില്ലാത്ത അദ്വൈയമായ സ്വരൂപത്തെ സാക്ഷാത് ആയിട്ട് അപരോക്ഷമായിട്ട് അറിയുന്നു. താൻ തന്നെയാണ് ഈ ജഗത്തായിട്ട് എല്ലാമായിട്ട് ഇരിക്കുന്നത് എന്നറിയുന്നു. സ്വപ്നം കണ്ടെഴുന്നേൽക്കുന്നയാൾ സ്വപ്നത്തിലുള്ളതെല്ലാം മറഞ്ഞ് പോവുകയും താൻ മാത്രം മുറിയുലുള്ളതായി അറിയുകയും ചെയ്യുന്നു. അതുപോലെ ഈ വിശ്വം മുഴുവനും പ്രബോധ സമയേ ആത്മാന മേവ കലയതി അഥവാ പശ്യതി. ഇവിടെ ജഗത്ത് എന്ന് പറയുന്നത് ആത്മാവിൽ നിന്ന് ഭിന്നമല്ലാത്തൊരു പദാർത്ഥമെന്ന് കാണുന്നു.

മുഖത്ത് പച്ച ചായം പൂശി ഒരു കണ്ണാടിയുടെ മുമ്പിൽ ചെന്ന് നിന്നാൽ പച്ചയായി കാണും. ചുവപ്പ് നിറം പൂശിയാൽ ചുവപ്പായി കാണും. ഇനി മുഖം കഴുകി വന്ന് നോക്കിയാൽ ഉള്ളത് പോലെ കാണും. ദക്ഷിണാമൂർത്തിയെന്ന കണ്ണാടിയുടെ മുന്നിൽ വന്നാൽ നമ്മൾ വാസ്തവത്തിൽ എങ്ങനെയോ അങ്ങനെ കാണും.
ത്രിപുടി ഹീന ചിത് കാണും
ത്രിപുടി ഹീനമായ ചൈതന്യത്തെ കാണിക്കുന്ന കണ്ണാടിയാണ് ദക്ഷിണാമൂർത്തി.ഗുരുവും ഒരു കണ്ണാടിയാണ്.
ത്രിപുടി ഹീന ചിത് കാണും
ത്രിപുടി ഹീനമായ ചൈതന്യത്തെ കാണിക്കുന്ന കണ്ണാടിയാണ് ദക്ഷിണാമൂർത്തി.ഗുരുവും ഒരു കണ്ണാടിയാണ്.
Nochurji.
Malini Dipu.
No comments:
Post a Comment