ശ്രീമദ് ഭാഗവതം 120*
ബിഭർഷി സൂത്രം കതമോഽവധൂത:
രാജാവ് തുടർന്ന് ചോദിച്ചു.
ഹേ പ്രഭോ,അവിടുന്ന് അവധൂതനാണോ? എന്തിനാണ് അങ്ങ് സഞ്ചരിക്കുന്നത്? അങ്ങ് ആരാണ്? സനത് കുമാരനാണോ? അതോ കപിലഭഗവാനാണോ? പരീക്ഷിക്കാനായി എന്റെ മുമ്പില് വന്നതാണോ?
രാജാവ് തുടർന്ന് ചോദിച്ചു.
ഹേ പ്രഭോ,അവിടുന്ന് അവധൂതനാണോ? എന്തിനാണ് അങ്ങ് സഞ്ചരിക്കുന്നത്? അങ്ങ് ആരാണ്? സനത് കുമാരനാണോ? അതോ കപിലഭഗവാനാണോ? പരീക്ഷിക്കാനായി എന്റെ മുമ്പില് വന്നതാണോ?
ഞാൻ ദേവേന്ദ്രന്റെ വജ്രത്തിനെ ഭയപ്പെടുന്നില്ല്യ. യമന്റെ ദണ്ഡത്തിനെ ഭയപ്പെടുന്നില്ല്യ. വരുണോപാശത്തിനെ ഭയപ്പെടുന്നില്ല്യ. ശിവശൂലത്തിനെ ഭയപ്പെടുന്നില്ല്യ. പക്ഷേ അറിയാതെ ജ്ഞാനികളെ അപമാനിച്ചത് എനിക്ക് ആലോചിക്കുമ്പോ തന്നെ ഭയം തോന്നുന്നു. ഹേ പ്രഭോ ഞാൻ കപിലഭഗവാന്റെ അടുത്ത് ഉപദേശം വാങ്ങിക്കാനായി പോവാണ്.
അഹം ച യോഗേശ്വരമാത്മതത്ത്വ-
വിദാം മുനീനാം പരമം ഗുരും വൈ
പ്രഷ്ടും പ്രവൃത്ത: കിമിഹാരണം തത്
സാക്ഷാദ് ഹരിം ജ്ഞാനകലാവതീർണ്ണം.
വിദാം മുനീനാം പരമം ഗുരും വൈ
പ്രഷ്ടും പ്രവൃത്ത: കിമിഹാരണം തത്
സാക്ഷാദ് ഹരിം ജ്ഞാനകലാവതീർണ്ണം.
രാജാവ് പറയാണ്.
ജ്ഞാനകലയോട് കൂടെ അവതരിച്ച സാക്ഷാൽ ഹരിയുടെ, കപിലഭഗവാന്റെ അടുത്ത് ഉപദേശം വാങ്ങാൻ പോവാണ്.
ജ്ഞാനകലയോട് കൂടെ അവതരിച്ച സാക്ഷാൽ ഹരിയുടെ, കപിലഭഗവാന്റെ അടുത്ത് ഉപദേശം വാങ്ങാൻ പോവാണ്.
പ്രഭോ, ഈ ഗൃഹസ്ഥാശ്രമികൾക്ക് പൊട്ടക്കിണറ്റിൽ വീണു കിടക്കുന്ന എന്നെപോലെ ഉള്ള അന്ധബുദ്ധികൾക്ക്, അങ്ങയെ പോലെയുള്ള യോഗേശ്വരന്മാരെ അറിയാൻ സാധ്യല്ല.
ഇദ്ദേഹം ഒന്നും മിണ്ടണില്ല്യ. ഇത്ര നേരം രാജാവ് പ്രസംഗിച്ചിട്ടും തന്നോടാണെന്നുള്ള മട്ടേ ഇല്ലാതെ നില്ക്കാണ്. ബാക്കി ഉള്ളവർ മഞ്ചം ചുവട്ടിൽ വെച്ചപ്പോ അദ്ദേഹവും വെച്ചു. ഒരിടത്ത് പോയി ഇരുന്നു.
രാജാവ് വീണ്ടും പറഞ്ഞു.
ഹേ പ്രഭോ അവിടുന്ന് പറഞ്ഞു വല്ലോ ഞാൻ ശരീരം അല്ല. ശരീരത്തിലുള്ളതൊന്നും എന്നെ ബാധിക്കണില്ല്യ എന്ന് പറഞ്ഞു. അത് അടുപ്പ് വെച്ച് അടുപ്പില് പാത്രം വെച്ച് പാത്രത്തിൽ വെള്ളമോഴിച്ച് വെള്ളത്തിൽ അരിയിട്ടാൽ ഈ വെള്ളം ചൂടായി തിളച്ച് അരി വേവണു. അഗ്നിസന്നികർഷം കൊണ്ട് ഈ ചട്ടി ചൂടായി ചട്ടിയിലുള്ള വെള്ളം ചൂടായി അരി വേവണ പോലെ ശരീരത്തിനുള്ളിലല്ലേ ആത്മാവ് ഇരിക്കണത്. അപ്പോ ശരീരത്തിന് വേദന വരുമ്പോ മനസ്സിന് വേദന ണ്ടാവണു. മനസ്സിന് വേദന ണ്ടാവുമ്പോ ആത്മാവിന് വേദനിക്കില്ലേ വിഷമിക്കില്ലേ. ഇതൊക്കെ തന്നെ അടുത്തിരിക്കണ ആത്മാവിനെ ബാധിക്കില്ല്യ എന്ന് പറയുന്നത് എങ്ങനെ? അങ്ങ് എന്നെ ചീത്ത പറയണുവല്ലോ. ഞാൻ സ്വധർമ്മം അല്ലേ ചെയ്യണത്?
സ്വധർമ്മം ആരാധനം അച്യതസ്യ.
അവനവന്റെ ധർമ്മം കൊണ്ട് അച്യതനെ ആരാധിക്കണ്ടേ? എന്നൊക്കെ രാജാവ് ചോദിച്ചപ്പോ ഉറക്കെ ചിരിച്ചു അദ്ദേഹം.

ഹേ രാജൻ, അവിടുന്ന് പണ്ഡിതന്മാരെ പോലെ എന്തൊക്കെയോ പറയണു. പക്ഷേ അറിവുള്ളവർക്കറിയാം അങ്ങേയ്ക്ക് ഒരു ചുക്കും അറിയില്ല്യാന്ന്.
അകോവിദ: കോവിദവാദവാദാൻ
വദസ്യഥോ നാതിവിദാം വരിഷ്ഠ:
ന സൂരയോ ഹി വ്യവഹാരമേനം
തത്ത്വാവമർശേന സഹാമനന്തി.
വദസ്യഥോ നാതിവിദാം വരിഷ്ഠ:
ന സൂരയോ ഹി വ്യവഹാരമേനം
തത്ത്വാവമർശേന സഹാമനന്തി.
ജ്ഞാനികൾ ഇതിനെ തത്ത്വസംവാദത്തിലേക്ക് സ്വീകരിക്കില്ല്യ. എന്ത് വിഡ്ഢിത്താ അങ്ങ് വിളിച്ചു പറഞ്ഞത്? ശരീരം എവിടെ, ജ്ഞാനം എവിടെ, ക്ഷേത്രം എവിടെ, ക്ഷേത്രജ്ഞൻ എവിടെ. കുറേ എലുമ്പും ഞരമ്പും കൂട്ടി കെട്ടി അതില് മാംസം കുത്തി നിറച്ച ഈ ശദീരത്തിന് സംഘാതം എന്ന് പേര്. ഈ സംഘാതത്തിനെ മുഴുവൻ പ്രകാശിപ്പിച്ചു കൊണ്ട് നില്ക്കുന്ന ക്ഷേത്രജ്ഞനുണ്ടല്ലോ ആ ക്ഷേത്രജ്ഞൻ വാസുദേവനാണ്. ഈ ശരീര അഭിമാനത്തിനെ വിട്ട്,
ന യാവദേതാം തനുഭൃന്നരേന്ദ്ര
വിധൂയ മായാം വയുനോദയേന
വിമുക്തസംഗോ ജിതഷട്സപത്നോ
വേദാത്മതത്ത്വംഭ്രമതീഹ താവത്
വിധൂയ മായാം വയുനോദയേന
വിമുക്തസംഗോ ജിതഷട്സപത്നോ
വേദാത്മതത്ത്വംഭ്രമതീഹ താവത്
ആത്മതത്വത്തിനെ അറിയുന്നതുവരെ ഈ ഭ്രമണം ണ്ടായിക്കൊണ്ടേ ഇരിക്കും. അതുകൊണ്ട് ഹേ രാജൻ, അവിടുന്ന് ഈ പറഞ്ഞത് മുഴുവൻ വിഡ്ഢിത്തമാണ്. ഈ ശരീരമാകുന്ന സംഘാതത്തിനെ താനെന്ന് അഭിമാനിച്ചുകൊണ്ട് ശരീരത്തിനേയും ചൈതന്യത്തിനേയും കൂട്ടിക്കുഴച്ചിട്ടാണ് ഈ അജ്ഞാനം മുഴുവൻ. അങ്ങനെ ജഡഭരതൻ രാജാവിനെ കുറച്ച് ഉപദേശിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. .*.
ശ്രീനൊച്ചൂർജി
*തുടരും. .*.
Lakshmi Prasad.
No comments:
Post a Comment