ശ്രീമദ് ഭാഗവതം 122*
അഹങ്കാരത്തിന് അഹങ്കാരത്തെ അടക്കാൻ പറ്റില്ല്യ. അതുകൊണ്ടാണ് ഒരു സൂത്രവും ഫലിക്കാത്തത്. ഈ കൊമ്പനാന യെപോലെയുള്ള അഹങ്കാരം, കൊമ്പനാന ഒരിടത്തേ അടങ്ങൂ. കൊമ്പനാന ഉറക്കത്തിൽ സിംഹത്തിനെ സ്വപ്നം കണ്ട് ഹാർട്ട് അറ്റാക്ക് വന്നു മരിക്കും അത്രേ.
അതുപോലെ ഈ അഹങ്കാരം അടങ്ങാൻ ഗുരുസ്മരണ മാത്രം മതി. നേരിട്ട് കാണണമെന്ന് പോലും ഇല്ല്യ. ഗുരുസ്മരണ ണ്ടെങ്കിൽ ഈ അഹങ്കാരത്തിനെ അടക്കാം. രാജാവിനെ ഉപദേശിച്ച് ജഡഭരതൻ പറഞ്ഞു.
പൂർവ്വജന്മത്തിൽ താൻ ഭരത രാജാവായിരുന്നു എന്നൊക്കെ രഹുഗണനെ അറിയിച്ച്,
തസ്മാന്നരോഽസംഗസുസംഗജാത-
ജ്ഞാനാസിനേഹൈവ വിവൃക്ണമോഹ:
ഹരിം തദീഹാകഥനശ്രുതാഭ്യാം
ലബ്ധസ്മൃതിര്യാത്യതിപാരമധ്വന:
അസംഗം ( വൈരാഗ്യം) വേണം സുസംഗം (സത്സംഗം) വേണം. സത്സംഗം കൊണ്ട് ജ്ഞാനം ണ്ടാവും. ഹരിയെ ഹൃദയത്തിൽ പിടിച്ചിരുത്താം. ഇങ്ങനെ ഉപദേശിച്ചു. ഇത്ര കാലം മിണ്ടാത്ത ആള് ഇപ്പൊ ഈ രഹൂഗണന് മാത്രം എന്തിനാ ഉപദേശിച്ചു എന്ന് വെച്ചാൽ അതിന് മഹാത്മാക്കളുടെ യുക്തമായ ഒരു വ്യാഖ്യാനം അവര് പറയണത് മാനിനെ ചിന്തിച്ച് ഭരതൻ മാനായി. പക്ഷേ ഭരതയോഗിയോട് കൂടെ സമ്പർക്കം ഏർപ്പെട്ട മാൻ രാജാവായി ജനിച്ചു ന്നാണ്. രഹൂഗണൻ ആയി ജനിച്ചു അത്രേ. മാനിനും ഭരത രാജാവിന്റെ സമ്പർക്കം ണ്ടായല്ലോ.
അതാണ് ആ രാജാവിനെ കണ്ടപ്പോ പഴയ ബന്ധം. ഉം നമ്മുടെ മാനാണ്. ഇതിനെ ഉപദേശിച്ചു കരകയറ്റേണ്ട ഒരു ചുമതല വന്നു പോയി എന്നാണ്. അതാണ് ഉപദേശിച്ചത്. അതും പോയി ഇതും പോയി. രണ്ടും സ്വതന്ത്രമായി. അങ്ങനെ രഹൂഗണന് ഉപദേശിച്ച് ജഡഭരതൻ സ്വതന്ത്രനായി സഞ്ചരിച്ചു. അങ്ങനെ ഭരതോപഖ്യാനം.
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ
ശ്രീനൊച്ചൂർജി
*തുടരും. ..*.
Lakshmi Prasad.
No comments:
Post a Comment