Wednesday, April 17, 2019

സന്ധ്യാദീപം നമോസ്തുതേ 
***********************
പുലരിയിൽ ഭൂപാള രാഗത്തിൽ ഭഗവാന്റെ 
പഞ്ചാക്ഷരീ മന്ത്രം ഉയരുമ്പോൾ 
പടിയാറും താണ്ടി ഞാൻ അവിടുത്തെ സവിധത്തിൽ 
പരിചൊടു വന്നെത്തി നിന്ന പുണ്യം 
എന്റെ പരിതാപമൊഴിയുന്ന സദ് മുഹൂർത്തം
പുലരിയിൽ ഭൂപാള രാഗത്തിൽ ഭഗവാന്റെ 
പഞ്ചാക്ഷരീ മന്ത്രം ഉയരുമ്പോൾ 
പടിയാറും താണ്ടി ഞാൻ അവിടുത്തെ സവിധത്തിൽ 
പരിചൊടു വന്നെത്തി നിന്ന പുണ്യം 
എന്റെ പരിതാപമൊഴിയുന്ന സദ് മുഹൂർത്തം
ഹര ഹര ശിവ ശിവ സാംബ സദാശിവ വിശ്വനായകാ പാഹി സദാ
സുരഗുരു വന്ദിത സദ് പുരുഷോത്തമ ഭൂതി ഭൂഷണാ പാഹി സദാ
നിറമാലയാടുന്ന ശ്രീകോവിൽ നടയിൽ ഞാൻ 
നിമിഷാർത്ഥ പുണ്യങ്ങൾ നേടിടുമ്പോൾ 
നിറമാലയാടുന്ന ശ്രീകോവിൽ നടയിൽ ഞാൻ നിമിഷാർത്ഥ പുണ്യങ്ങൾ നേടിടുമ്പോൾ 
നീ തൂകും അമൃതേന്ദു കിരണങ്ങൾ അടിയന്റെ 
നീറുന്ന ഹൃദയത്തിൽ സാന്ത്വനമായ് എന്റെ 
മിഴികളിൽ നടരാജ നടനമാടൂ 
പുലരിയിൽ ഭൂപാള രാഗത്തിൽ ഭഗവാന്റെ 
പഞ്ചാക്ഷരീ മന്ത്രം ഉയരുമ്പോൾ 
പടിയാറും താണ്ടി ഞാൻ അവിടുത്തെ സവിധത്തിൽ 
പരിചൊടു വന്നെത്തി നിന്ന പുണ്യം 
എന്റെ പരിതാപമൊഴിയുന്ന സദ് മുഹൂർത്തം
ഹര ഹര ശിവ ശിവ സാംബ സദാശിവ വിശ്വനായകാ പാഹി സദാ
സുരഗുരു വന്ദിത സദ് പുരുഷോത്തമ ഭൂതി ഭൂഷണാ പാഹി സദാ
ദക്ഷമദാന്തകാ ദാക്ഷായണീ പതേ 
ദക്ഷിണയേകിടാം എന്റെ ജന്മം 
ദക്ഷമദാന്തകാ ദാക്ഷായണീ പതേ 
ദക്ഷിണയേകിടാം എന്റെ ജന്മം 
കഷ്ടകാലം പോക്കി ഇഷ്ടദാനം നൽകി ശിഷ്ടമെൻ ജീവിതം കാത്തിടണേ 
എന്റെ ഭക്തിയും ശക്തിയും ശംഭുവല്ലോ 
പുലരിയിൽ ഭൂപാള രാഗത്തിൽ ഭഗവാന്റെ 
പഞ്ചാക്ഷരീ മന്ത്രം ഉയരുമ്പോൾ 
പടിയാറും താണ്ടി ഞാൻ അവിടുത്തെ സവിധത്തിൽ 
പരിചൊടു വന്നെത്തി നിന്ന പുണ്യം 
എന്റെ പരിതാപമൊഴിയുന്ന സദ് മുഹൂർത്തം
ഹര ഹര ശിവ ശിവ സാംബ സദാശിവ വിശ്വനായകാ പാഹി സദാ
സുരഗുരു വന്ദിത സദ് പുരുഷോത്തമ ഭൂതി ഭൂഷണാ പാഹി സദാ
ഹര ഹര ശിവ ശിവ സാംബ സദാശിവ വിശ്വനായകാ പാഹി സദാ
സുരഗുരു വന്ദിത സദ് പുരുഷോത്തമ ഭൂതി ഭൂഷണാ പാഹി സദാ...........
whatsapp

No comments: