ശ്രീമദ് ഭഗവദ് ഗീത*
*172-ാം ദിവസം*
*അദ്ധ്യായം - 4*
*അതീന്ദ്രിയ ജ്ഞാനം*
*(ജ്ഞാന കർമ സന്യാസ യോഗം)*
*ശ്ലോകം - 33*
*ശ്രേയാൻ ദ്രവ്യമയാദ്യജ്ഞാത് ജ്ഞാനയജ്ഞഃ പരംതപ*
*സർവംകർമാഖിലം പാർഥ ജ്ഞാനേ പരിസമാപ്യതേ*
പരംതപ - ഹേ പരംതപാ; ദ്രവ്യമയാദ് - ഭൗതിക വസ്തുക്കളുടെ; യജ്ഞാത് - യജ്ഞ'ത്തെക്കാൾ; ജ്ഞാന യജ്ഞഃ - ജ്ഞാന യജ്ഞം; ശ്രേയാൻ - ശ്രേഷ്ഠമാകുന്നു; പാർഥ - ഹേ പാർത്ഥാ; സർവം - എല്ലാം; കർമ - കർമ്മവും; അഖിലം -സമഗ്രഭാവത്തിൽ; ജ്ഞാനേ - ജ്ഞാനത്തിൽ; പരിസമാപ്യതേ - പരിസമാപിക്കുന്നു
*വിവർത്തനം*
ഹേ ശത്രുജ്ഞയാ, ദ്രവ്യയജ്ഞത്തേക്കാൾ (സ്വന്തമായുള്ളതിനെ ത്യജിക്കുക) ശ്രേഷ്ഠമാണ് ജ്ഞാനയജ്ഞം (ജ്ഞാനത്തോടെ ചെയ്യുന്ന യജ്ഞം). ഹേ പാർത്ഥാ, സർവ്വകർമ്മത്യാഗങ്ങളും ഒടുവിൽ ചെന്നെത്തുന്നത് ദിവ്യജ്ഞാനത്തിലാണ്.
*ഭാവാർത്ഥം:*
പൂർണ്ണജ്ഞാനത്തിലെത്തിച്ചേരുകയും ലൗകിക ദുരിതങ്ങളിൽ നിന്ന് മോചനം നേടുകയും അവസാനം അതീന്ദ്രിയ പ്രേമത്തോടെയുള്ള ഭഗവത്സേവന(കൃഷ്ണാവബോധം)ത്തിൽ മുഴുകുകയുമാണ് എല്ലാ യജ്ഞങ്ങളുടേയും ഉദ്ദേശ്യം. എന്നാൽ ഈ വിവിധ യജ്ഞകർമ്മങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ഒരു രഹസ്യമുണ്ട്. കർത്താവിന്റെ പ്രത്യേക വിശ്വാസത്തിനനുസരിച്ച് യജ്ഞ ങ്ങൾ ചിലപ്പോൾ വ്യത്യസ്ത രൂപം കൈക്കൊള്ളും. ഒരാളുടെ വിശ്വാസം അതീന്ദ്രിയ ജ്ഞാനാവസ്ഥയിലെത്തിച്ചേരുമ്പോൾ അയാൾ അത്രയും ജ്ഞാനം സിദ്ധിക്കാത്ത, ദ്രവ്യയജ്ഞത്തിൽ മാത്രം തത്പരനായ കർത്താ വിനേക്കാൾ ശ്രേഷ്ഠനാണ് എന്ന് മനസ്സിലാക്കണം. ജ്ഞാനം നേടാ ത്തവന്റെ യജ്ഞങ്ങൾ ഭൗതികതലത്തിൽ തന്നെയാണ്, ആദ്ധ്യാത്മിക മായി ഗുണംചെയ്യുകയില്ല. യഥാർത്ഥ ജ്ഞാനം അതീന്ദ്രിയ ജ്ഞാന ത്തിന്റെ ഉച്ചകോടിയായ കൃഷ്ണാവബോധത്തിൽ എത്തിക്കുന്നു. ജ്ഞാനാർജ്ജനം കൂടാതെ അനുഷ്ഠിക്കുന്ന യജ്ഞങ്ങൾ കേവലം, ഭൗതിക കർമ്മങ്ങളാണ്. അതീന്ദ്രിയജ്ഞാനതലത്തിലേയ്ക്ക് ഉയർത്തപ്പെട്ടാൽ ആ കർമ്മങ്ങൾ ആദ്ധ്യാത്മിക നിലയിലായിത്തീരും. അവബോധത്തിന്റെ ഈ ഭിന്നഭാവങ്ങളെ മുൻനിർത്തിയാണ് യജ്ഞങ്ങളെ ചിലപ്പോൾ ഫലോദ്ദിഷ്ടമെന്ന നിലയ്ക്ക് കർമ്മകാണ്ഡമെന്നും മറ്റു ചിലപ്പോൾ ജ്ഞാനോദ്ദിഷ്ടങ്ങളെന്ന നിലയ്ക്ക് ജ്ഞാനകാണ്ഡമെന്നും വിളിച്ചുവരുന്നത്. എന്നാൽ ലക്ഷ്യം ജ്ഞാനമാകുന്നതാണുത്തമം.
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*
ഹരേ കൃഷ്ണ |
*
No comments:
Post a Comment