Monday, April 08, 2019

ശിവാനന്ദലഹരി*

*ശ്ലോകം 31*

*നാലം വാ പരമോപകാരകമിദം ത്വേകം പശൂന‍ാം പതേ*
*പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും |*
*സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം*
*നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ*

പശൂന‍ാംപതേ! – പശുപതേ!;

 കക്ഷിഗതാന്‍ – ഉദരത്തി‍ല്‍ പ്രവേശിച്ചവയും;

 ബാഹ്യസ്ഥിതാന്‍ – പുറത്തുള്ളവയുമായ; 

ചരാചരഗണാന്‍ – ഇളകുന്നതുമിളകാത്തതുമായ വസ്തുക്കളെ; 

രക്ഷിതും പശ്യന്‍ – രക്ഷിക്കുന്നതിന്നു ആലോചിക്കുന്നവനായിട്ട്;

 ത്വയാ – നിന്തിരുവടിയി‍ല്‍;

 അതിജ്വാലാകരം – ഉജ്ജ്വലിക്കുന്ന ജ്വാലകളോടുകൂടിയതും;

 ഭീകരംഗരളം – ഭയങ്കരവുമായ വിഷം സര്‍വ്വമര്‍ത്ത്യപലായ; 

നൗഷധം – ദേവന്മരെല്ലാവരുടേയും പലായനമാകുന്ന രോഗത്തിന്നുള്ള ഓഷധമാകുമാറ്; 

ഗളേ നിക്ഷിപ്തം – കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു;

 ഗിളിതം ന – വിഴുങ്ങിയതുമില്ല;

 ഉദ്ഗീര്‍ണ്ണം ഏവ ന – പുറത്തേക്കുവിട്ടതുമില്ല;

 പരമോപകാരകം – ഏറ്റവും വലിയ ഉപകാരമായ;

 ഇദം ഏകം തു – ഇത് ഒന്നുതന്നെ; 

ന അലം വാ! – മതിയാവുന്നതല്ലേ

ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനെ വിഴുങ്ങുകയോ, ഛര്‍ദ്ദിക്കുകയോ ചെയ്തതുമില്ല. ഈ ചെയ്ത കൃത്യം ഒന്നുതന്നെ നിന്തിരുവടിയുടെ കാരുണ്യത്തേയും കരുത്തിനേയും വിശദമാക്കുന്നതിന്ന് മതിയായതാണല്ലോ.

 *തുടരും*



*കടപ്പാട്*

No comments: