Monday, April 08, 2019

ഹരി ഓം!
അദ്ധ്യായം - 1
ഭാഗം - 3

*സൂത്രം - 21*

*യഥാ വ്രജഗോപി*
*കാനാം*

വ്രജഗോപികാനാം = വൃന്ദാവനത്തിലെ ഗോപികളെ ,
യഥാ = പോലെ
(ഇതൊരു ഉദാഹരണമാണ്)

വൃന്ദാവനത്തിലെ
ഗോപികളുടെ പ്രേമ
ഭക്തി പോലെ.

ഭക്തിയുടെ നിർവ്വചനത്തിന് ദേവർഷി നാരദന്
വ്റ് ന്ദാവനത്തിലെ
ഗോപി ക ളു ടെ
അളവില്ലാത്തതായ,
നിസ്സംശയമായ
ഹ്റ്ദയം നിറഞ്ഞ
ഭഗവാനോടുള്ള പരമ
പ്രേമം മാത്രമാണ്
ഉദാഹരണമായി തരാനുള്ളത്.വാസ്തവ
ത്തിൽ അവരുടെ 
നിശ്ശബ്ദ സ്നേഹം
അളവറ്റതാണ്.
അവർ അവരുടെ
പ്രേമഭാജനമായ
ഭഗവാന്റെ തൃപ്പാദങ്ങ
ളിൽ ദേഹം ,മനസ്സ്,
ബുദ്ധി എന്നിവയും ലൗകികവും അലൗകി
ക വുമായ എല്ലാ സുഖാ
നു ഭ വ ആഗ്രഹങ്ങളും
പൂർണ്ണമായി അർപ്പിച്ചവരാണ് .


വ്റ് ന്ദാവനത്തിലെ പ്രഭു
വായ ശ്യാമ സുന്ദരനെ
ഒരു നോക്ക് ദർശിക്കുവാൻ സ്വഗൃഹ
ങ്ങളും മററ് ലൗകിക
ബന്ധങ്ങളും വിട്ട്
ഓടി വന്നവരാണ് ഗോപികൾ.

അഹോരാത്രം അവർ
അവരവരുടെ ഗ്റ്ഹ
കൃത്യങ്ങൾ നിർവിഘ്നം
നടത്തിക്കൊണ്ടിരുന്നു
വെങ്കിലും അവരുടെ
മനസ്സ് യമുനാ തീരത്തെ ബാലലീലകൾ
ആടിക്കൊണ്ടിരിക്കുന്ന
ശ്യാമ കുമാരനെപ്പറ്റിയു
ള്ള നിശ്ചല ധ്യാനത്തിൽ
മുഴുകിക്കൊണ്ടാണ്
ഇരുന്നത്.

ഗോപികൾ സർവ്വ സ്ഥലത്തും നവനീത
ചോരനെ ദിവ്യമായി ദർശിക്കുകയും ശ്രവി
ക്കുകയും ഘ്രാണിക്കു
ക യും സ്പർശിക്കൂ ക യും ചെയ്തു കൊണ്ടാണ് ഇരുന്നത്.
എന്തെങ്കിലും സംഗതി
വശാൽ അവർക്ക്
കൃഷ്ണസ്വരൂപ ധ്യാനം
നഷ്ടപ്പെട്ടു പോകാറുള്ള
നിമിഷങ്ങളിൽ അവരുടെ 
ഹ്‌റ് ദയങ്ങളിൽ അപാരമായ ദുഃഖം
അനുഭവപ്പെടാറുണ്ടാ
യി രു ന്നു.
                 തുടരും.......

No comments: